twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹ ജീവിതം പാതി വഴിയിൽ, തൊണ്ണൂറുകളിൽ തിളങ്ങിയ രമ്യശ്രീയുടെ ജീവിതം ഇങ്ങനെ

    |

    തൊണ്ണൂറുകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപാട് താരങ്ങളുണ്ട് മലയാള സിനിമയിൽ. ചെറിയ വേഷം ആണെങ്കിലും അന്നത്തെ കാലത്ത് സിനിമകളിൽ സജീവമായി ഉണ്ടായിരുന്ന താരമാണ് രമ്യശ്രീ. 1985 ൽ രാജസേനൻ സംവിധാനം ചെയ്ത 'ശാന്തം ഭീകരൻ' എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കംക്കുറിച്ചത്. രതീഷ്, സീമ, ശങ്കർ, സബിത ആനന്ദ്, സലീമ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ശാന്തം ഭീകരനിൽ അഭിനയിച്ചത്.

    രാജസേനൻ്റെ സംവിധാനത്തിൽ പിറന്ന 'അയലത്തെ അദ്ദേഹം' എന്ന സിനിമയിൽ രാജശ്രീ അവതരിപ്പിച്ച ഗോമതി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ജയറാം, ഗൗതമി, സിദ്ദീഖ് എന്നിവരാണ്.

    രമ്യശ്രീ എന്ന് കേൾക്കുമ്പോൾ മിക്ക പ്രേക്ഷകന്റെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് 'അയലത്തെ അദ്ദേഹം' എന്ന സിനിമയിൽ രമ്യശ്രീ അവതരിപ്പിച്ച ഗോമതി എന്ന കഥാപാത്രത്തെയാകും. അഭിനയ ജീവിതത്തിൽ പലതരം കഥാപാത്രങ്ങളെ രമ്യശ്രീ അവതരിപ്പിച്ചിട്ടുണ്ട്. നെഗറ്റീവ് റോളിലും പൊസിറ്റീവ് റോളിലും രമ്യശ്രീ എത്തിയിട്ടുണ്ട്.

    ramyasree

    മോഹൻലാൽ, മാധവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയ 'അദ്ധ്യായം ഒന്നു മുതൽ' എന്ന സിനിമയിൽ സരസ്വതി എന്ന കഥാപാത്രത്തെ രമ്യശ്രീ അവിസ്മരണീയമാക്കി മാറ്റി. സത്യൻ അന്തിക്കാടിൻ്റെ ചിത്രമാണ് അത്. സിനിമയിൽ കൂടാതെ സീരിയലുകളിലും താരം തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'സ്ത്രീ ജന്മം' സീരിയലിലെ സത്യഭാമ എന്ന കഥാപാത്രം ഏറെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. 'മകൾ മരുമകൾ' എന്ന സീരിയലിലും രമ്യശ്രീ അഭിനയിച്ചു.

    വിശേഷമുണ്ടോ? ഞങ്ങൾ അടിച്ച് പിരിഞ്ഞോ? ആലിസിൻ്റെയും സജിൻ്റെയും തുറന്ന് പറച്ചിൽവിശേഷമുണ്ടോ? ഞങ്ങൾ അടിച്ച് പിരിഞ്ഞോ? ആലിസിൻ്റെയും സജിൻ്റെയും തുറന്ന് പറച്ചിൽ

    ജോർജ്ജ് കിത്തു സംവിധാനം ചെയ്ത 'ആധാരം' സിനിമയിലും രമ്യശ്രീ തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭാനുമതി എന്ന കഥാപാത്രത്തെ രമ്യശ്രീ ഗംഭീരമാക്കിയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത 'മാഫിയ' സിനിമയിലും രമ്യശ്രീ അഭിനയിച്ചിരുന്നു. ചെറിയ കഥാപാത്രങ്ങളാണ് ലഭിക്കുന്നതെങ്കിലും എല്ലാ കഥാപത്രങ്ങൾക്കും അതിൻ്റേതായ സൗന്ദര്യം ഉൾക്കൊള്ളിച്ചാണ് ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

     വിജയ് യേശുദാസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നു; ഇനിയൊരു വിവാഹം ഉണ്ടാവില്ലെന്ന് രഞ്ജിനിമാര്‍ വിജയ് യേശുദാസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നു; ഇനിയൊരു വിവാഹം ഉണ്ടാവില്ലെന്ന് രഞ്ജിനിമാര്‍

    സിനിമ - സീരിയൽ മേഖലയിൽ തിളങ്ങിയെങ്കിലും കുടുംബ ജീവിതത്തിൽ ശോഭിക്കാൻ താരത്തിന് കഴിഞ്ഞില്ല. പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹനെയാണ് രമ്യശ്രീ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങൾ കൂടിയപ്പോൾ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി.

    ആരെയും വിശ്വസിച്ചില്ല, ദില്‍ഷ പറഞ്ഞ ആ ആളുകളില്‍ ഒരിക്കലും ഞാനില്ല: ധന്യമേരി വർഗീസ്ആരെയും വിശ്വസിച്ചില്ല, ദില്‍ഷ പറഞ്ഞ ആ ആളുകളില്‍ ഒരിക്കലും ഞാനില്ല: ധന്യമേരി വർഗീസ്

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

    'ഏകലവ്യൻ', 'ഭാര്യ', 'പുന്നാരം', 'മാണിക്യചെമ്പഴുക്ക', 'ജാതകം', 'സീസൺ', 'ആയിരം ചിറകുള്ള മോഹം' എന്നീ സിനിമകളിലും നടി അഭിനയിച്ചു. മോഹൻലാൽ നായകനായ 'മുഖം' എന്ന സിനിമയിലെ 'മിസിസ് മേനോൻ' എന്ന കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന കഥാപാത്രമാണ്. ക്രൈം ത്രില്ലർ സിനിമയായ 'മുഖ'ത്തിൽ ആദ്യം കൊല്ലപ്പെടുന്ന കഥാപാത്രമായിരുന്നു ഇത്. നല്ല കഥാപാത്രങ്ങൾ ഒഴുക്കോടെ ചെയത് ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന താരമാണ് രമ്യ ശ്രീ.

    Read more about: ramya sree
    English summary
    Life Story Of Yesteryear Malayalam Old Actress Ramyasree Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X