'അബദ്ധത്തിൽ അദ്ദേഹത്തിൽ നിന്നും ഒരു ഇടികിട്ടി, ബ്രെയിൻ വരെ ഇളകിയപോലെ തോന്നി'; മൈക്ക് ടൈസണെ കുറിച്ച് വിജയ്!
വിജയ് ദേവരകൊണ്ടയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലൈഗർ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം ആഗസ്റ്റ് 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നാണ് പ്രമോഷനെത്തിയപ്പോൾ വിജയ് പറഞ്ഞിരുന്നു.
വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായിരിക്കും ലൈഗർ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ജൂലൈ 21ന് പുറത്തുവിട്ടിരുന്നു.

മികച്ച പ്രതികരണമാണ് ട്രെയിലർ ലഭിച്ചത്. പുരി ജഗന്നാഥാണ് ചിത്രത്തിന്റെ സംവിധായകൻ. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ് ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈഗർ.
ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവരകൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിലാണ് ചിത്രീകരിച്ചത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക. സിനിമയുടെ ഷൂട്ടിങിന് ഇടയിൽ മൈക്ക് ടൈസണിൽ നിന്നും തന്റെ മുഖത്ത് കിട്ടിയ പഞ്ചിനെ കുറിച്ച് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. 'മൈക്ക് ടൈസണുമായി നല്ലൊരു ഫൈറ്റാണുള്ളത്. അല്ലാതെ അദ്ദേഹത്തെ ഇടിച്ച് പരാജയപ്പെടുത്തുന്നില്ല.'

'അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് വളരെ വിസ്മയകരമായിരുന്നു. ഷൂട്ടിങിനിടയിൽ അദ്ദേഹം അറിയാതെ എന്റെ മുഖത്ത് പഞ്ച് ചെയ്തിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണ്. പഞ്ച് വന്ന് കറക്ടായി മുഖത്ത് പതിച്ചു. വേദനയെടുത്തുവെന്ന് മാത്രമല്ല ബ്രെയിൻ വരെ ഷേക്കായത് എനിക്ക് മനസിലായി.'
'ഒരു തലയായിട്ടല്ല എനിക്ക് പഞ്ചിന് ശേഷം തോന്നിയത് വിവിധ പാർട്ടുകളായിട്ടാണ്. ആ പഞ്ച് കിട്ടിയ ശേഷം ആ ദിവസം മുഴുവൻ ഭയങ്കര തലവേദനയായിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയത് ഭാഗ്യമാണ്' വിജയ് ദേവരകൊണ്ട പറഞ്ഞു.


Click it and Unblock the Notifications