'ഷെഫീക്കിന്റെ സന്തോഷത്തിലെ പ്രധാന നടന്റെ കാരവാനിൽ കണ്ടതെന്ന് പറഞ്ഞ് ചില കഥകൾ എന്നോട് പറഞ്ഞു'; ലിജേഷ്
നടൻ ബാലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുൻ ഭാര്യ എലിസബത്തിന് എതിരെ ബാലയും ഭാര്യ കോകിലയും കഴിഞ്ഞ ദിവസം പരാതി നൽകിയതിന് പിന്നാലെ നടനെ കുറിച്ച് എഴുത്തുകാരനായ ലിജേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയായിരുന്നു. ബാലയുടെ കയ്യിൽ തോക്ക് ഉണ്ടെന്നും അത് താൻ കണ്ടതാണെന്നും ലിജേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മദ്യ ലഹരിയിൽ ഒരിക്കൽ ബാല തനിക്ക് നേരെ തോക്ക് ചൂണ്ടിയെന്ന് പറയുകയാണ് ലിജേഷ്.
കൂടാതെ ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങളും ലിജേഷ് വെളിപ്പെടുത്തി. ഷെഫീക്കിന്റെ സന്തോഷത്തിലെ നായകന്റെ കാരവാനിൽ കണ്ടതെന്ന് പറഞ്ഞ് ചില കഥകൾ ബാല തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് പുതിയ വീഡിയോയിൽ ലിജേഷ് പറഞ്ഞത്.

എനിക്ക് പറയാനുള്ള കാര്യങ്ങൾ കഴിഞ്ഞിട്ടില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതാണെന്ന് പറഞ്ഞാണ് ലിജേഷ് സംസാരിച്ച് തുടങ്ങുന്നത്. ഞാൻ ആരുടേയും പേരോ കാര്യങ്ങളോ ഒന്നും പരാമർശിക്കുന്നില്ല. മുമ്പത്തെ രണ്ട് വീഡിയോയിലും ഞാൻ ഏത് വ്യക്തിയെ കുറിച്ചാണോ പറഞ്ഞത് ആ വ്യക്തി എനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ടുണ്ട്. ആ സമയം നടൻ മദ്യലഹരിയിലായിരുന്നു.
ഇതേ കുറിച്ച് പിറ്റേദിവസം ഞാൻ ചോദിച്ചപ്പോൾ എടാ... ഞാൻ അങ്ങനെയൊക്കെ ചെയ്യുമോ? തമാശയ്ക്ക് കാണിച്ചതാണ് എന്നാണ് തിരിച്ച് മറുപടിയായി പറഞ്ഞത്. ഈ സംഭവം പുറത്ത് പറഞ്ഞാൽ ലിജേഷ് നീ ഗാലി... എന്ന് കൂടി അയാൾ പറഞ്ഞിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. ഇയാൾ ആ സിനിമയിൽ അഭിനയിച്ച പ്രധാന നടന്റെ കാരവാനിൽ കണ്ട ഒരു രഹസ്യം ഇയാൾ എന്നോട് പറഞ്ഞു.
പക്ഷെ അതിൽ സത്യമുണ്ടെന്ന് തോന്നിയില്ല. കാരണം എനിക്ക് ആ സിനിമയിലെ നായകനെ വളരെ വ്യക്തമായി അറിയാം. കാരണം അദ്ദേഹത്തിന്റെ സിനിമയുടെ സെറ്റിൽ പോയപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഞാൻ കാണുകയും അതിൽ ബഹുമാനം തോന്നുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ ആ നടനെ കുറിച്ച് ആരോപണം ഉന്നയിച്ചപ്പോൾ ഞാൻ തർക്കിച്ചു. അതുപോലെ മറ്റൊരു സുപ്രധാന നടനെ കുറിച്ചും ഇയാൾ എന്നോട് പറഞ്ഞിരുന്നു.
വിദേശ വനിതയുമായുള്ള ഒരു വിഷയമാണ് പറഞ്ഞത്. ഹേമ കമ്മീഷനിൽ പറയാൻ പറ്റുന്ന തരത്തിലുള്ള കാര്യമാണ് ഇയാൾ ആ നടനെ കുറിച്ച് പറഞ്ഞത്. പക്ഷെ ഞാൻ വിശ്വസിച്ചില്ല. മാത്രമല്ല തർക്കിക്കുകയും ചെയ്തു. ഇയാൾക്ക് വൈരാഗ്യമുള്ള ആളുകളെ പറ്റി പല കാര്യങ്ങളും പറയും. മമ്മൂക്കയേയും ലാലേട്ടനേയും പറ്റി വരെ പറഞ്ഞിട്ടുണ്ട്.

സെറ്റിൽ ഇരുന്ന് കേട്ട കഥകളൊക്കെയാണ് പറയുന്നത്. അതിൽ ഒന്നും തന്നെ വിശ്വാസ യോഗ്യമായിരുന്നില്ല. പക്ഷെ ഷെഫീക്കിന്റെ സന്തോഷത്തിലെ നടനെ കുറിച്ച് വളരെ വിശ്വാസയോഗ്യമായാണ് പറഞ്ഞത്. പക്ഷെ ഞാൻ എതിർത്തിരുന്നു. ഇയാൾ കരൾ രോഗം മൂലം ആശുപത്രിയിലായിരുന്നപ്പോൾ ആദ്യം കാണാൻ വന്നത് ഷെഫീക്കിന്റെ സന്തോഷത്തിലെ ആ നായകനാണ്.
ഇത്രയും അധികം വെറുപ്പിച്ചിട്ടും നാണം കെടുത്തിയിട്ടും അദ്ദേഹമാണ് ആദ്യം കാണാൻ വന്നത്. ഇക്കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ എന്റെ ജീവന് അപകടം സംഭവിക്കുമോയെന്ന് ഭയമുണ്ട്. കാരണം ഇയാൾക്ക് ഒരുപാട് സ്വാധീനമുണ്ടെന്നുമാണ് ലിജേഷ് പുതിയ വീഡിയോയിൽ പറഞ്ഞത്. മുൻ ഭാര്യ എലിസബത്ത് ബാലയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതോടെ എലിസബത്തിനുള്ള ജനപിന്തുണ വർധിച്ചു.
എന്നാൽ എലിസബത്തും ജീവൻ കയ്യിൽ പിടിച്ച് തന്നെയാണ് ബാലയിൽ നിന്നും തനിക്കുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. അതേസമയം എലിസബത്തിന് ചികിത്സ ആവശ്യമാണെന്നാണ് ബാല പുതിയ വീഡിയോയിൽ പറഞ്ഞത്.


Click it and Unblock the Notifications