ഡോണറിന് കൊടുക്കാനുള്ള കാശ് പോലുമില്ല, മൂന്ന് ഫുൾ കുപ്പി ബാല തീർത്തു; കോകില അന്ന് ആ പരിസരത്തില്ല: ലിജേഷ്

നടൻ ബാലയെ വെട്ടിലാക്കി തുടരെയുള്ള വെളിപ്പെടുത്തലുകൾ. ബാലയെ അടുത്തറിയുന്ന ലിജേഷ് എന്നയാളാണ് വെളിപ്പെടുത്തലുമായി രം​ഗത്ത് വന്നിരിക്കുന്നത്. ബാലയ്ക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നും പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ടെന്നും ലിജേഷ് ആരോപിക്കുന്നു. കരൾ മാറ്റിവെക്കലിൽ ചില തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആ സമയത്ത് താനൊപ്പമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുടെ പേരിൽ തന്റെ ജീവൻ പോലും അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും ലിജേഷ് പറയുന്നുണ്ട്.

ഡോണർ കാശ് വാങ്ങിയിട്ടുണ്ട്. പണം കൊടുത്താണ് അത് നടത്തിയത്. അതെനിക്ക് വ്യക്തമായി അറിയാം. അത് കൊണ്ടാണ് എന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത്. ബാലയുടെ സൈഡിൽ നിന്നുള്ള എല്ലാ പേപ്പർ വർക്കുകളും ചെയ്തത് ഞാനാണ്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ കോകില എന്നയാൾ ആ ഏരിയയിൽ പോലുമില്ല. ആദ്യത്തെ പത്ത് ദിവസം ഞാൻ മാത്രമേയുള്ളൂ ബാലയ്ക്ക്. അതിന് ശേഷമാണ് തമിഴ്നാട്ടിൽ നിന്ന് അസിസ്റ്റന്റിനെ കൊണ്ട് വരുന്നത്.

Bala  Lijesh

അഡ്മിറ്റാകാൻ ഡോക്ടർ പറഞ്ഞ് ആദ്യത്തെ രണ്ട് ദിവസം ബാല ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം ഫോളോ ചെയ്തിരുന്നു. മൂന്നാമത്തെ ദിവസം വലിയ മദ്യകുപ്പികൾ വാങ്ങി മദ്യപിച്ചു. ആ ആഴ്ച മൂന്ന് ഫുൾ കുപ്പി ബാല തീർത്തു. അതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലാകുന്നത്. പിന്നീടാണ് മാധ്യമങ്ങൾ ഇക്കാര്യങ്ങൾ അറിയുന്നത്. ആശുപത്രിയിൽ എലിസബത്തിനെ കയറ്റരുതെന്നാണ് ഇയാൾ പറഞ്ഞത്. ബാലയ്ക്ക് വേണ്ടത് ഒരു സെർവന്റാണ്.

എടീ നീ എന്നെ വന്ന് നോക്ക്, എന്റെ സ്വത്തും കാര്യങ്ങളും പാലാരിവട്ടത്തെ ഫ്ലാറ്റും നിന്റെ പേരിൽ എഴുതി തരാമെന്ന് ബാല പല സ്ത്രീകളോടും പറഞ്ഞിട്ടുണ്ട്. ഇയാൾക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും ലിജേഷ് ആരോപിക്കുന്നു. ഡോണറിന് കൊടുക്കാനുള്ള പെെസ പോലും ബാലയുടെ കയ്യിലില്ല. ഇതെല്ലാം ചെയ്തത് സിരുത്തെെ ശിവയാണ് (ബാലയുടെ ചേട്ടൻ). ഓപ്പറേഷൻ ചെയ്താൽ രക്ഷപ്പെടുമെന്ന് ഉറപ്പുണ്ടോ, ഡോക്ടറുടെ അനിയനാണ് ഇങ്ങനെ പ്രശ്നം വന്നതെങ്കിൽ എന്ത് ചെയ്യുമെന്ന് ബാലയുടെ സഹോദരി ചോദിച്ചു.

Bala  Lijesh

ഓപ്പറേറ്റ് ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ സർ ധൈര്യമായി ചെയ്തോളൂ എന്ന് ബാലയുടെ സഹോദരി പറഞ്ഞു. ഡോണറിനുള്ള പണം മൊത്തം കെെമാറിയത് ചെന്നെെയിലാണ്. 25 ലക്ഷം രൂപ. ഈ ഡോണറിന് ഇവർക്ക് യാതൊരു പരിചയവും ഇല്ല. ബാലയുടെ പേപ്പർ വർക്ക് ചെയ്തത് ഞാനാണ്. ഡോണറുടെ പേപ്പർ വർക്ക് ബാലയുടെ സുഹൃത്തായ നടനും. എല്ലാ തരത്തിലുള്ള തട്ടിപ്പും ഇതിൽ നടന്നിട്ടുണ്ട്. ഇത് എവിടെ തുറന്ന് പറയാനും താൻ തയ്യാറാണെന്നും ലിജേഷ് പറയുന്നു.

Take a Poll

അതേസമയം തന്റെ സമാധാന ജീവിതം തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ വരവെ ബാലയ്ക്ക് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. ബാലയ്ക്കെതിരെ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം എലിസബത്ത് വ്യക്തമാക്കിയിരുന്നു.

ബാലയ്ക്കെതിരെയുള്ള ആരോപണങ്ങളുടെ തെളിവുകളും ഇവർ പുറത്ത് വിടുന്നുണ്ട്. ഒരുമിച്ച് ജീവിച്ച നാളുകളിൽ മുറിയിലേക്ക് ബാല മറ്റൊരാളെ വിളിച്ച് കയറ്റിയെന്ന ആരോപണത്തിന് തെളിവായി കഴിഞ്ഞ ദിവസം ശബ്ദരേഖ എലിസബത്ത് പുറത്ത് വിട്ടു. എന്നാൽ ആരോപണങ്ങളെല്ലാം ബാല നിഷേധിക്കുകയാണ്. ഇതിനിടെയാണ് ലിജേഷിന്റെ കടന്ന് വരവ്.

FAQs
ബാലയുടെ ആസ്തിയെത്ര

230 കോടി രൂപയു‌ടെ സ്വത്തുക്കൾ തനിക്കുണ്ടെന്നാണ് ബാല അവകാശപ്പെടുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ തനിക്കറിയില്ലെന്ന് മുൻ ഭാര്യ എലിസബത്ത് ഉ​ദയൻ പറയുകയുണ്ടായി.

Filmibeat Entertainment

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X