twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആമേന്‍ എന്ന ചിത്രം ഉണ്ടായത് പഞ്ചവടിപ്പാലത്തില്‍ നിന്നും! വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി

    By Midhun Raj
    |

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. താരങ്ങളുടെ പ്രകടനവും സംവിധാന മികവുംകൊണ്ടാണ് ആമേന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ മികച്ച ചിത്രമാണ് ആമേനെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.

    ഫഹദ് ഫാസിലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. റൊമാന്‍സും കോമഡിയും ആക്ഷേപ ഹാസ്യവും, സംഗീതവുമെല്ലാം കൃത്യമായി ഉള്‍പ്പെടുത്തികൊണ്ടാണ് ആമേന്‍ അണിയിച്ചൊരുക്കിയത്. ഫഹദിനൊപ്പം ഇന്ദ്രജിത്ത്, കലാഭവന്‍ മണി, സ്വാതി റെഡ്ഡി, ചെമ്പന്‍ വിനോദ് തുടങ്ങിയവരും സിനിമയില്‍ തിളങ്ങിയിരുന്നു.

    അടുത്തിടെ

    അടുത്തിടെ നടന്നൊരു പരിപാടിയില്‍ ആമേന്‍ എന്ന സിനിമ ഉണ്ടായതിനെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി തുറന്നുപറഞ്ഞിരുന്നു. കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലത്തില്‍ നിന്നാണ് ആമേന്‍ ഉണ്ടായതെന്നാണ് സംവിധായകന്‍ പറഞ്ഞത്. പാലത്തിന് പകരം പളളിയാണ് ആമേനില്‍ ഉപയോഗിച്ചിരിക്കുന്നത്. പളളിക്കു ചുറ്റുമാണ് മറ്റെല്ലാം. പഞ്ചവടിപ്പാലം ഇപ്പോഴും പ്രസക്തമാണ്.

    നമ്മുടെ മുന്നില്‍

    നമ്മുടെ മുന്നില്‍ പാലാരിവട്ടത്തു തന്നെ അതിന്റെ ഉദാഹരണമുണ്ട്. നാളത്തെ സിനിമകളാണ് ജോര്‍ജ്ജ് സര്‍ എടുത്തിരുന്നതെന്നതില്‍ സംശയമില്ല. ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. ജോര്‍ജ്ജ് സാറിന്റെ ഓരോ സിനിമയും തീര്‍ത്തും വ്യത്യസ്തമാണ്. ആര്‍ട് സിനിമ,കൊമേര്‍സ്യല്‍ സിനിമ എന്ന വേര്‍തിരിവ് ഇല്ലാതെയാണ് അദ്ദേഹം സിനിമയെ സമീപിച്ചിരുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

    എല്ലാതരം

    എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റെത്, ജോഷി സാറും ജോര്‍ജ്ജ് സാറും ഒരേ കാലത്ത് സിനിമ ചെയ്തവരാണ്. അതാണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം. പിന്നീട് സിനിമ താഴേക്കു പോയെങ്കിലും ഇപ്പോള്‍ മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലാണ്. 2 പേരുടെയും ശൈലികളിലെ നല്ല എലമെന്റുകള്‍ എടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

    കെജി ജോര്‍ജ്ജ്

    കെജി ജോര്‍ജ്ജ് സിനിമകളില്‍ തന്റെ ഇഷ്ടചിത്രം ഏതാണെന്നും ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ യവനികയാണ് ഏറെ പ്രിയപ്പെട്ടതെന്നാണ് സംവിധായകന്‍ പറഞ്ഞത്. ത്രില്ലറുകള്‍ പൊതുവെ ഇഷ്ടമാണ്. യവനിക ഒറ്റനോട്ടത്തില്‍ മര്‍ഡര്‍ മിസ്റ്ററിയായി തോന്നുമെങ്കിലും ആഴത്തില്‍ ഒട്ടേറെ തലങ്ങളുളള സിനിമയാണത്.

    മമ്മൂട്ടിയും മോഹന്‍ലാലും പൊളിച്ചടുക്കി! ജനുവരി ആദ്യ വാരത്തില്‍ തിളങ്ങിയ താരങ്ങളെ കാണാംമമ്മൂട്ടിയും മോഹന്‍ലാലും പൊളിച്ചടുക്കി! ജനുവരി ആദ്യ വാരത്തില്‍ തിളങ്ങിയ താരങ്ങളെ കാണാം

    നാടകകമ്പനിയുടെ

    നാടകകമ്പനിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ കഥ എനിക്കേറെ ഇഷ്ടപ്പെട്ടിരുന്നു. പിതാവിന് (ജോസ് പെല്ലിശ്ശേരി) നാടക കമ്പനിയുണ്ടായിരുന്നതിനാല്‍ ആ ജീവിതം എനിക്ക് ഏറെ പരിചിതമായിരുന്നു. ആദാമിന്റെ വാരിയെല്ല്, കോലങ്ങള്‍ എന്നിവയെല്ലാം ഇഷ്ടമാണ്. ചലച്ചിത്ര മലയാളവും വെസ്റ്റ് ഫോര്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ 'നാളെയുടെ സിനിമ' സംവാദത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

    ബിഗ് ബോസ് 2വിന് ഇന്ന് തുടക്കമാവും! ഇനി വലിയ കളികളുമല്ല,കളികള്‍ വേറെ ലെവല്‍ബിഗ് ബോസ് 2വിന് ഇന്ന് തുടക്കമാവും! ഇനി വലിയ കളികളുമല്ല,കളികള്‍ വേറെ ലെവല്‍

    Read more about: lijo jose pellissery
    English summary
    Lijo Jose Pellissery Reveals About Amen Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X