എലിയെ തോലുരിച്ച് കറി വെച്ച് കഴിച്ചു, സിനിമയുടെ ട്രെയിനിങ്ങിനിടെ വേട്ടയാടാനും പോയിരുന്നു; നടി ലിജോ മോള്‍

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു കൊണ്ടാണ് നടി ലിജോ മോള്‍ ജോസ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചു. ഇടയ്ക്ക് തമിഴ് സിനിമയിലേക്ക് കൂടി പോയതോടു കൂടിയാണ് ലിജോയുടെ കരിയറിലെ ബെസ്റ്റ് സിനിമകള്‍ പുറത്തുവരുന്നത്.

അതിലൊന്ന് നടന്‍ സൂര്യക്കൊപ്പം അഭിനയിച്ച ജയ്ഭിം എന്ന ചിത്രമായിരുന്നു. സെങ്കനി എന്ന ആദിവാസി യുവതിയുടെ കഥാപാത്രത്തെയാണ് ലിജോ അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിനും തന്റെ കഥാപാത്രത്തിനും ആവശ്യമായ മുന്‍കരുതല്‍ എടുത്തതിനെ പറ്റി നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ് ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ലിജോ മോള്‍.

lijo-mol-jose

'ജയ്ഭീം സിനിമയില്‍ ഇരുള ആദിവാസി വിഭാഗത്തിന്റെ റിയല്‍ സ്റ്റോറി ആണ് പറഞ്ഞത്. അതിലേക്ക് സെലക്ട് ആയപ്പോള്‍ തന്നെ ഇരുള വിഭാഗത്തിനൊപ്പം പത്ത് ദിവസം ട്രെയിനിങ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അത് പിന്നെ ഒന്നര മാസത്തോളം നീണ്ടു. എല്ലാവരും ഒന്നിച്ച് ആയിരുന്നു ആദ്യത്തെ സെക്ഷന്‍. പിന്നെ പലതായി തിരിച്ചു കുടിലുകളിലേക്ക് കൊണ്ടുപോയി.

ഇരുള സ്ത്രീകള്‍ സാരി ഉടുത്തു നടക്കുന്നത് പരിശീലിക്കാനായി പ്രൊഡക്ഷന്‍ ടീം നാല് സാരി വാങ്ങിത്തന്നു. ചെരുപ്പിടാതെയാണ് നടക്കുന്നത്. അത് ശീലിക്കാനായി ഒന്നര മാസത്തോളം ഞങ്ങളും ചെരുപ്പെട്ടില്ല. ഇരുട്ടു വീണാല്‍ അവര്‍ക്കൊപ്പം ഞങ്ങളും വേട്ടയ്ക്ക് പോകും. ചെറിയ പക്ഷികളും പാടത്ത് മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന വരപ്പെലിയുമാണ് ഇര.

എലിയെ തോലുരിച്ച് കറി വയ്ക്കും. വേട്ടയാടി പിടിക്കുന്ന ഒരു തരം അണ്ണാനെ തോലുരിച്ച് ഉപ്പും മുളകും ഒന്നും പുരട്ടാതെ ചുട്ടെടുക്കും. രണ്ടും ഞങ്ങള്‍ രുചിച്ചു നോക്കി. സെങ്കനിയ്ക്ക് വേണ്ടിയുള്ള ഈ ട്രെയിനിങ് അഭിനയത്തില്‍ ഏറെ ഗുണം ചെയ്തുവെന്നാണ് ലിജോ മോള്‍ പറയുന്നത്.

lijo-mol-jose

എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോള്‍ ലോക്ക്ഡൗണ്‍ വന്നു. വീട്ടില്‍ ആയിരിക്കുമ്പോള്‍ സംവിധായകന്‍ ജ്ഞാനവേല്‍ സാര്‍ വിളിക്കും, സെങ്കനിയായി ഇരിക്കണം, ലിജോ ആകരുത് എന്ന് പറയും. ഷൂട്ടിംഗ് വീണ്ടും തുടങ്ങാനുള്ള കാത്തിരിപ്പിലാണ് സീനുകള്‍ മന:പാഠമാക്കിയത്.

ഗര്‍ഭിണിയായ സെങ്കനിയാവാന്‍ കൃത്രിമ വയര്‍ വെക്കണം. സിനിമയുടെ അവസാനഭാഗം ആവുമ്പോഴേക്കും വയര്‍ വലുതാകും. കൃത്യമ വയറിന് നല്ല ഭാരം ഉണ്ട്. പല സീനുകളിലും സെങ്കനി അലറി കരയുന്നുണ്ട്. അതുകഴിയുന്നതോടെ എന്റെ ശബ്ദം പോകും. ആ കഷ്ടപ്പാടിനൊക്കെ ഫലം കിട്ടി. കരിയര്‍ ബെസ്റ്റ് സിനിമയായി അത് മാറി എന്നും ലിജോ പറയുന്നു...

സൂര്യ വക്കീല്‍ വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് മൂവിയാണ് ജയ്ഭീം. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആദിവാസി സ്ത്രീയായ സെങ്കനി എന്ന കഥാപാത്രത്തെയാണ് ലിജോ മോള്‍ അവതരിപ്പിച്ചത്. ഏറെ പ്രശംസകള്‍ നേടിയെടുക്കാനും നടിയുടെ കഥാപാത്രത്തിന് സാധിച്ചു.

More from Filmibeat

Read more about: lijo mol jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X