ലിജോ മോളും ശാലുവും വിവാഹിതരായി! ഗോസിപ്പുകളെ കുറിച്ച് താരങ്ങള്‍! ആദ്യം പ്രണയം തുറന്ന് പറഞ്ഞത് ശാലു!

മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ലിജോ മോള്‍ ജോസ്. സോണിയ എന്ന കഥാപാത്രത്തിലൂടെ മലയാളക്കരയ്ക്ക് പ്രിയങ്കരിയായി മാറിയ ലിജോ മോളുടെ പ്രണയത്തെയും വിവാഹത്തെ കുറിച്ചും പലതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യുവതാരം ശാലു റഹീമിന്റെയും ലിജോ മോളുടെയും പേരിലായിരുന്നു ഓണ്‍ലൈന്‍ വഴി വാര്‍ത്തകള്‍ വന്നിരുന്നത്.

തങ്ങളുടെ പ്രണയം ഇരുവരും തുറന്ന് പറഞ്ഞിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് ഉടന്‍ ചിന്തിക്കുന്നില്ലെന്നും പ്രണയബന്ധത്തില്‍ രണ്ട് പേരുടെയും വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെന്നുമാണ് ലിജോയും ശാലുവും പറയുന്നത്. അതേ സമയം വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത ഞെട്ടിച്ചെന്നും നടി തുറന്ന് പറയുന്നു..

ലിജോയും ശാലുവും

ലിജോയും ശാലുവും

മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്കെത്തിയ ലിജോ മോള്‍ ജോസിന്റെ സോണിയ എന്ന കഥാപാത്രമായിരുന്നു ശ്രദ്ധേയമാക്കിയത്. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ ലിജോ കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ്, പ്രേമസൂത്രം എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. കമ്മട്ടിപ്പാടം, ജാലിയന്‍ വാലാബാഗ്, മറഡോണ എന്നീ സിനിമകളിലൂടെയാണ് ശാലു റഹീം ശ്രദ്ധേനായത്. സോഷ്യല്‍ മീഡിയ വഴി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടെ ലിജോയും ശാലുവും വിവാഹം കഴിച്ചെന്നും വാര്‍ത്ത വരികയായിരുന്നു. ഇത്തവണ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.

 ലിജോ മോളുടെ വാക്കുകള്‍

ലിജോ മോളുടെ വാക്കുകള്‍

വിവാഹ വാര്‍ത്ത ഞെട്ടിക്കുന്നത് തന്നെയായിരുന്നു. എന്റെ സുഹൃത്താണ് ഇങ്ങനെയൊരു വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോകുന്നുണ്ടെന്ന കാര്യം അറിയിക്കുന്നത്. പിന്ന അവര്‍ക്കും സംശയമായി. നിങ്ങള്‍ ശരിക്കും വിവാഹം കഴിച്ചോ എന്ന് ചോദിച്ചായിരുന്നു പിന്നീടുള്ള ഫോണ്‍ കോളുകള്‍. അവരോടൊക്കെ ഞാനും ശരിക്കും ദേഷ്യപ്പെട്ടു. മീഡിയ ഫീല്‍ഡില്‍ രണ്ട് കൊല്ലം ജോലി ചെയ്തത് കൊണ്ട് പല ചാനലുകളിലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് ആ വാര്‍ത്ത അവരൊക്കെ പിന്‍വലിക്കുകയും ചെയ്തു.

 എന്തിന് മടിക്കണം?

എന്തിന് മടിക്കണം?

വാര്‍ത്ത വന്നത് എങ്ങനെയാണെന്ന് അറിയില്ല. ഇതിന് മുമ്പാണെങ്കിലും ശാലുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയുള്ള ഞങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ എന്തിന് മടിക്കണം. അത് കൊണ്ടാണ് അങ്ങനെ ഒരു വാര്‍ത്ത വന്നപ്പോള്‍ സങ്കടം ഉണ്ടായത്.

വിവാഹം ഉടനില്ല

വിവാഹം ഉടനില്ല

ഞങ്ങളുടെ ഇടയില്‍ പ്രണയം തുറന്ന് പറഞ്ഞത് ശാലുവാണ്. വേറെ മതത്തില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നതില്‍ എന്റെ കുടുംബത്തിന് ബുദ്ധിമുട്ടൊന്നുമില്ല. ശാലുവിന്റെ കുടുംബത്തിലും എന്നെ സ്വീകരിച്ച് കഴിഞ്ഞു. വിവാഹത്തെ കുറിച്ച് ഉടനൊന്നും ചിന്തിക്കുന്നില്ല. രണ്ട് പേര്‍ക്കും സിനിമയുണ്ട്. കുറച്ച് നാള്‍ ഇങ്ങനെ മുന്നോട്ട് പോവാനാണ് തീരുമാനം.

പ്രണയത്തിലാണെന്ന് പറഞ്ഞിട്ടുണ്ട്

പ്രണയത്തിലാണെന്ന് പറഞ്ഞിട്ടുണ്ട്

എനിക്കെതിരെ അങ്ങനെ ഗോസിപ്പൊന്നും ഉണ്ടായിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പ് ആണ് ആകെ വന്നത്. അത് വളരെ വിഷമമുണ്ടാക്കി. വിവാഹ വാര്‍ത്ത കാരണം ഒന്ന് രണ്ട് ദിവസം പുറത്തിറങ്ങാന്‍ പോലും പേടിയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് പോകുമ്പോള്‍ ആളുകള്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ ആവശ്യം എന്താണ്. ഈ വാര്‍ത്ത വന്നതിന് ശേഷമാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായത്. വിവാഹ വാര്‍ത്ത ഉണ്ടാക്കിയത് തന്നെ എന്തിനാണെന്ന് അറിയില്ല. പ്രണയത്തിലാണെന്ന കാര്യം ഞങ്ങള്‍ തന്നെ തുറന്ന് പറഞ്ഞതാണ്. ഇത്തരം വാര്‍ത്തകള്‍ മീഡിയ എന്തിനാണ് ആഘോഷമാക്കുന്നതെന്ന് അറിയില്ലെന്നും ലിജോ മോള്‍ പറയുന്നു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X