ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ മെസേജയച്ചു, അത്രയും നാളുകൾ ഭാര്യയും ഭർത്താവിനെയും പോലെ ട്രെയിനിംഗ്: ലിജോമോൾ

മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് ലിജോമോൾ. അടുത്തിടെയിറങ്ങിയ പൊന്മാൻ, ജെന്റിൽവുമൺ എന്നീ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. രണ്ടിലും വ്യത്യസ്ത വേഷങ്ങളാണ് ലിജോമോൾക്ക് ലഭിച്ചത്. തുടരെ ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് ലിജോമോൾ. നടിയുടെ കരിയറിൽ വഴിത്തിരിവാകുന്നത് ജയ് ഭീം എന്ന തമിഴ് ചിത്രമാണ്. 2021 ൽ റിലീസ് ചെയ്ത ചിത്രത്തിൽ സെങ്കിണി എന്ന കഥാപാത്രത്തെയാണ് ലിജോമോൾ അവതരിപ്പിച്ചത്. സൂര്യ, മണികണ്ഠൻ കെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

ജയ് ഭീം സിനിമയോടുള്ള തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിജോമോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ജയ് ഭീമിന്റെ സംവിധായകൻ ജ്ഞാനവേൽ സർ, എന്റെ പെയർ ആയി ചെയ്ത മണികണ്ഠൻ എന്നിവർ എനിക്ക് വളരെ ക്ലോസ് ആണ്. സിനിമാക്കാരല്ല, അവർ എനിക്ക് ഫാമിലിയാണ്. ഞാൻ ഒരു ടീമിന്റെ കൂടെ ഇത്രയും സമയം ചെലവഴിച്ചിട്ടില്ല. ചിലപ്പോൾ അത് കൊണ്ടൊക്കെയായിരിക്കും.

Jai Bhim

ഷൂട്ടിന് മുമ്പ് ഒരു മാസം ട്രെയിനിം​ഗ് ഉണ്ടായിരുന്നു. ആ ക്യാരക്ടറാകുകയെന്നത് ഞങ്ങൾക്ക് വലിയ ടാസ്ക് ആയിരുന്നു. എനിക്കൊട്ടും അറിയാത്ത ആളുകളും ഭാഷയുമാണ്. ആ ക്യാരക്‌ടറിലേക്ക് ഞാനെത്തുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അതിന് വേണ്ടി ഒരു മാസം ഞങ്ങൾക്ക് ട്രെയിനിം​ഗ് ഉണ്ടായിരുന്നു. ആ സമയത്ത് ട്രെയിനർ ഞങ്ങൾക്ക് പറഞ്ഞ് തന്ന കഥയുണ്ട്. ഞാൻ മണികണ്ഠനെ മണികണ്ഠനായി കാണാൻ പാടില്ല. ഞാൻ സെങ്കിണിയും മണികണ്ഠൻ രാജാക്കണ്ണുമാണ്. അങ്ങനെ തന്നെയേ വിചാരിക്കാവൂ, നിങ്ങൾ എവിടെ വെച്ചാണ് മീറ്റ് ചെയ്തതെന്നതിന് ഒരു ബാക്ക് സ്റ്റോറിയുണ്ട്. ഞങ്ങൾക്ക് പറഞ്ഞ് തരും.

രാജാക്കണ്ണന്റെ കഥാപാത്രം പാമ്പ് പിടുത്തവുമായി നടക്കുന്ന ആളാണ്. അങ്ങനെയൊരു മൊമന്റിൽ പുള്ളിയെ കണ്ട് എനിക്ക് ഇഷ്ടം തോന്നുകയും ഫാമിലിയുടെ എതിർപ്പ് അവ​ഗണിച്ച് കല്യാണം കഴിച്ച് കുട്ടിയുണ്ടായി എന്നായിരുന്നു ബാക്ക് സ്റ്റോറി. ഷൂട്ടിന് മുമ്പേ എനിക്ക് മണികണ്ഠൻ മാറി രാജാക്കണ്ണനായി. എന്റെ ആരോ ആണെന്ന തോന്നൽ വന്നു. മണികണ്ഠന്റെ ഷൂട്ട് കഴിഞ്ഞാണ് സൂര്യ സാറിനൊപ്പമുള്ള ഷൂട്ട് തുടങ്ങുന്നത്. അപ്പോൾ എനിക്ക് മിസ് ചെയ്യാൻ തു‌ടങ്ങി.

Lijomol

മിസ് ചെയ്യുന്നെന്ന് ഞാൻ മെസേജ് അയച്ചു. സീനുകൾക്ക് സഹായകരമാകില്ലേ എന്ന് പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് ഒന്നരമാസം മുമ്പ് ഫുൾ ടെെം ഒരുമിച്ചാണ്. ഉറങ്ങാൻ പോകുമ്പോൾ മാത്രമാണ് സെപ്പറേറ്റാകുന്നത്. അത് വരെയും ഭാര്യയും ഭർത്താവുമായാണ് നിന്നത്. പെട്ടെന്ന് ആൾ ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ മിസ് ചെയ്തു. അന്ന് താെട്ട് മണികണ്ഠൻ എന്ന വ്യക്തി എനിക്ക് വെറുമാെരു ആക്ടർ അല്ല. ശരിക്കും എന്റെ ഫാമിലിയായി. സംവിധായകനോടും അതേ ആത്മബന്ധം ഉണ്ടെന്നും ലിജോമോൾ വ്യക്തമാക്കി. ‌

2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയ രം​ഗത്തേക്ക് ക‌ടന്ന് വരുന്നത്. പിന്നീട് ക‌ട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണി ബീ 2.5, സ്ട്രീറ്റ് ലെെറ്റ്സ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജയ് ഭീമിൽ അഭിനയിച്ച ശേഷമാണ് ലിജോമോൾ ജനപ്രീതി നേടുന്നത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: lijomol jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X