ചേച്ചിയമ്മയുടെ മകളാണോ ഇത്? ഉമ നായരുടെ ഫോട്ടോ കണ്ട് ആരാധകരുടെ ചോദ്യം, ചിത്രം വൈറലാവുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു വാനമ്പാടി. അടുത്തിടെയായിരുന്നു ഈ പരമ്പര അവസാനിച്ചത്. നിര്‍മ്മലേടത്തിയായാണ് ഉമ നായരെത്തിയത്. വാനമ്പാടി സീരിയലിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ടായിരുന്നു. നിര്‍മ്മലേടത്തിയായാണ് താരമെത്തിയത്. ചന്ദ്രേട്ടനും നിര്‍മ്മലേടത്തിയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. വാനമ്പാടി അവസാനിച്ചതിന് ശേഷമായാണ് പുതിയ സീരിയലിനെക്കുറിച്ച് പറഞ്ഞത്.

ഇന്ദുലേഖയെന്ന സീരിയലില്‍ ചേച്ചിയമ്മയായെത്തുകയാണ് ഉമ നായര്‍ ഇപ്പോള്‍. മികച്ച സ്വീകാര്യതയാണ് ഈ സീരിയലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശക്തയായ സ്ത്രീകഥാപാത്രമാണ് ചേച്ചിയമ്മ. ഉമ നായരുടെ കൈയ്യില്‍ ഭദ്രമാണ് ഈ കഥാപാത്രമെന്ന് ആരാധകരും അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് അനിയന്‍മാരുടെ ചേച്ചിയമ്മയായാണ് താരമെത്തുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെല്ലാം അനിയന്‍മാരാണെന്ന് താരം പറഞ്ഞിരുന്നു.

ചേച്ചിയമ്മയ്‌ക്കൊപ്പം കൂട്ടായി ചേട്ടച്ഛനുമുണ്ട്. ചേട്ടച്ഛനെ അവതരിപ്പിക്കുന്നത് വാനമ്പാടിയിലുണ്ടായിരുന്ന ചന്ദ്രേട്ടന്‍ തന്നെയാണ്. ഇരുവരേയും വീണ്ടും ഒരുമിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചും ആരാധകരെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉമ നായരുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മകള്‍ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

Uma Nair

Recommended Video

Alina Padikkal Engagement Exclusive Visuals | Rohit | Alasandra | Diya Sana | Oneindia Malayalam

അമ്മയും മകളും ഒരുപോലെയുണ്ടല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സഹോദരിമാരെപ്പോലെയാണ് തോന്നുന്നത്, ഉമയ്ക്ക് ഇത്ര വലിയ മകളുണ്ടെന്ന് കണ്ടാല്‍ പറയില്ലെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. വാനമ്പാടി നായകനായ സായ് കിരണും പോസ്റ്റിന് കീഴില്‍ കമന്‍റുമായെത്തിയിരുന്നു. ഗൗരിയെന്നാണ് മകളുടെ പേര്. പ്ലസ് ടുവിന് പഠിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X