ആകാംക്ഷകള്‍ക്ക് വിരാമമിട്ട് സംയുക്താ മേനോന്റെ ലില്ലി തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

By Midhun Raj

തീവണ്ടിയിലൂടെ ശ്രദ്ധേയായ സംയുക്താ മേനോന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമാണ് ലില്ലി. പെണ്ണിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ടീസറും വലിയ പ്രതീക്ഷകളായിരുന്നു സിനിമാ പ്രേമികളില്‍ ഉണ്ടാക്കിയിരുന്നത്. ലില്ലിയില്‍ കേന്ദ്ര കഥാപാത്രമായിട്ടാണ് സംയുക്ത എത്തുന്നത്. ടൊവിനോ ചിത്രം തീവണ്ടിയിലൂടെ അരങ്ങേറിയ
സംയുക്തയ്ക്ക് മികച്ച സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

കാത്തിരിപ്പുകള്‍ക്ക് വിരമാമിട്ട് സംയുക്തയുടെ ലില്ലി ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്. വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിനൊപ്പമായിരുന്നു സംയുക്തയുടെ ലില്ലിയും എത്തിയിരുന്നത്. എഴുപത്തഞ്ചിലധികം തിയ്യേറ്ററുകളിലാണ് ലില്ലി ഇന്ന് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ അഭിപ്രായങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുന്നുണ്ട്. സംയുക്തയുടെ ലില്ലിയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ വായിക്കാം....

ലില്ലി

ലില്ലി

നവാഗത സംവിധായകനായ പ്രശോഭ് വിജയനാണ് സംയുക്താ മേനോന്റെ ലില്ലിയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പുറത്തിറങ്ങിയതു മുതല്‍ വലിയ ആവേശത്തോടെയായിരുന്നു എല്ലാവരും ലില്ലിയ്ക്കു വേണ്ടി കാത്തിരുന്നത്. തീവണ്ടിയില്‍ പ്രണയനായികയായി എത്തിയ സംയുക്ത ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു ലില്ലിയില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ ഒരു ഗര്‍ഭിണിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. സംയുക്തയ്‌ക്കൊപ്പം സിനിമ സ്വപ്‌നം കണ്ട നടക്കുന്ന പുതുമുഖ താരങ്ങളാണ് ലില്ലിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വ്യത്യസ്ത പ്രമേയവും വേറിട്ട അവതരണവുമാണ് ലില്ലിയുടെ പ്രധാന സവിശേഷതകള്‍.

ചിത്രത്തിന്‌റെ പ്രമേയം

ചിത്രത്തിന്‌റെ പ്രമേയം

ഗര്ഭിണിയായ യുവതിയെ ഒരുകൂട്ടം ആളുകള്‍ തട്ടികൊണ്ടുപോവുന്നതും അവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം പറയുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. എസ് ദുര്‍ഗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.

പ്രേക്ഷക പ്രതികരണം

പ്രേക്ഷക പ്രതികരണം

ലില്ലിയില്‍ ഗംഭീര പ്രകടനമാണ് സംയുക്ത നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തീവണ്ടിയില്‍ പ്രണയ നായികയായി എത്തിയ നടി ലില്ലിയില്‍ എത്തുമ്പോള്‍ എല്ലെവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രേക്ഷകാഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഗര്‍ഭിണിയുടെ അവശതകളും കഥാപാത്രം വന്നു പെട്ടിരിക്കുന്ന പ്രത്യേക അവസ്ഥയുമെല്ലാം ഭംഗിയായി നടി അവതരിപ്പിച്ചുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ത്രില്ലര്‍ സിനിമയായി ഒരുക്കിയ ലില്ലി ആദ്യവസാനം പ്രേക്ഷകര്‍ക്ക് വ്യത്യസ്ത സിനിമാനുഭവമാണ് നല്‍കുന്നതെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

സംവിധായകന്റെ മികവ്

സംവിധായകന്റെ മികവ്

താരങ്ങളുടെ പ്രകടനത്തോടൊപ്പം പ്രശോഭ് വിജയന്റെ സംവിധാനമികവും എല്ലാവരും എടുത്തുപറയുന്നുണ്ട്. സംവിധാനത്തിനൊപ്പം പ്രശോഭിന്റെ തിരക്കഥയും ഏറെ മികച്ചുനില്‍ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ശ്രീരാജ് രവീന്ദ്രന്റെ ചായാഗ്രഹണത്തിനും അപ്പു ഭട്ടതിരിയും എഡിറ്റിങ്ങിനും പ്രേക്ഷക പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ലില്ലിക്ക് മോശമില്ലാത്ത റേറ്റിങ്ങാണ് നിരൂപണമെഴുതിയ എല്ലാവരും നല്‍കിയിരിക്കുന്നത്

താരനിര

താരനിര

ഇഫോര്‍ എക്‌സ്പിരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയും ചേര്‍ന്നാണ് ലില്ലി നിര്‍മ്മിച്ചിരിക്കുന്നത്. ധനേഷ് ആനന്ദ്,ആര്യന്‍ മേനോന്‍,സജിന്‍ നെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. എസ്ര, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിന്‍ ശ്യാമാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X