എനിക്കും ലിസ്സിക്കും കല്യാണി നടി ആയെന്ന് തോന്നാറില്ല: മകൾക്ക് ഉപദേശം കൊടുക്കാറില്ലെന്ന് പ്രിയദർശൻ

കല്യാണി പ്രിയദർശൻ ഇന്ന് ലോക എന്ന തന്റെ പുതിയ സിനിമയുടെ വിജയത്തിന്റെ ത്രില്ലിലാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്, കല്യാണിയും നസ്ലെനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പ്രൊഡ്യൂസ് ചെയ്തത് നടൻ ദുൽഖർ സൽമാനാണ്. ഇന്ന് ലോക സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സ്ത്രീ കേന്ദ്രീകൃത ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ വിജയത്തിന് ഇടയിലും, മകൾ ഒരു നടിയാണെന്നത് തനിക്കും കല്യാണിയുടെ അമ്മ ലിസ്സിക്കും തോന്നാറില്ല എന്നാണ് അച്ഛനും, പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ പറയുന്നത്.

തനിക്കും ലിസ്സിക്കും മകൾ ഇപ്പോഴും ആ പഴയ കൊച്ചു കല്യാണി തന്നെയാണ് വെളിപ്പെടുത്തിയ സംവിധായകൻ പ്രിയദർശൻ, മകൾ സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും കൂട്ടിച്ചേർത്തു. താൻ ഷൂട്ടിംഗ് തിരക്കിലായത് കൊണ്ട് ഇത് വരെ ലോക കാണാൻ സാധിച്ചിട്ടില്ല എന്നും പ്രശസ്ത സംവിധായകൻ പറഞ്ഞു. എന്ത് കൊണ്ടാണ് മകൾക്ക് സിനിമാ ഉപദേശമൊന്നും ഇത് വരെയും കൊടുക്കാതിരുന്നത് എന്നും പ്രിയദർശൻ വെളിപ്പെടുത്തി.

Kalyani Priyadarshan with her parents  and in Lokah
Photo Credit: Kalyani Priyadarshan, Wayfarer Films / Instagram

"ആക്ടർ ആയ കല്യാണിയെ ഞാൻ കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടുള്ളത് പഴയ കല്യാണിയെയാണ് ഞാനും ലിസ്സിയും ഇപ്പോഴും കാണുന്നത്. അവളെ ഇന്നും കാണുന്നത് ഞങ്ങളുടെ കൊച്ചു കല്യാണിയായിട്ട് തന്നെയാണ്. എന്റെ മകൾ ഒരു നടിയാകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല," ഏറെ വാത്സല്യത്തോടെ പ്രിയദർശൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. "ലോക കണ്ടിട്ടില്ല. കാണാൻ പറ്റിയില്ല. ഷൂട്ടിങ് ആയത് കൊണ്ട് (സൈഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന ഒപ്പം ബോളിവുഡ് റീമേക്കിന്റെ ചിത്രീകരണം നടക്കുകയാണ്) ഇപ്പോൾ കാണാൻ പറ്റില്ല. ഷൂട്ടിംഗ് കഴിഞ്ഞിട്ട് വേണം കാണാൻ," സീനിയർ സംവിധായകൻ പറഞ്ഞു.

"കല്യാണി എന്നോട് ഒരു ഉപദേശവും ചോദിക്കാറില്ല. ഞാൻ അവളുടെ തീരുമാനങ്ങളിൽ ഇടപെടാറുമില്ല. ആകെ എന്നോട് ചോദിച്ചത് ഇതാണ്: "ഞാൻ ഒന്ന് അഭിനയിച്ചു നോക്കട്ടെ?" എന്ന്. ഞാൻ അവളോട് ഒരിക്കലും ഏത് സിനിമയാണ് ചെയ്യുന്നത് എന്നോ, അതിന്റെ കഥ എന്താണെന്നോ ഒന്നും ചോദിക്കാറില്ല. അവളുടെ സിനിമകൾ വന്നാൽ കാണും, കണ്ടിട്ട് അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് നന്നാക്കാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു, എന്നൊക്കെ പറയും. അല്ലാതെ ഞാൻ എന്ത് സിനിമയാണെന്നോ, ഏത് ഭാഷയിൽ ചെയ്യുന്നു എന്നോ, ഒന്നും ഞാൻ ചോദിക്കാറില്ല," പ്രിയദർശൻ വെളിപ്പെടുത്തി.

Priyadarshan and Lissy with Kalyani and Siddharth
Photo Credit: Filmibeat

"അതിന് കാരണം, എന്റെ മകൾ ഒരു നടിയാകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അത് സംഭവിച്ചു, അത് അതിന്റെ വഴിക്ക് പോയി. അവളുടെ വിജയങ്ങളിൽ ഒക്കെ ഞാൻ ഹാപ്പിയാണ്. എല്ലാ അച്ഛൻമാർക്കും മക്കളുടെ വിജയങ്ങളിൽ തോന്നുന്ന ഒരു സന്തോഷം മാത്രമേ എനിക്കും ഉള്ളു. ഞാൻ ആകെ അവളോട് പറഞ്ഞിട്ടുള്ളത്, വിജയം തലയിലും കയറരുത്, പരാജയം ഹൃദയത്തിലും പോകരുത് - ഇത് മാത്രമാണ് ഞാൻ എന്റെ മകൾക്ക് കൊടുത്തിട്ടുള്ള ഉപദേശം," പ്രിയദർശൻ പറഞ്ഞു നിർത്തി.

ചന്ദ്ര എന്ന യാന്ത്രികമായി പെരുമാറുന്ന, നിഗൂഢതകൾ ഏറെയുള്ള പെൺകുട്ടിയായിട്ടാണ് കല്യാണി പ്രിയദർശൻ ലോകയിൽ എത്തുന്നത്. ചന്ദ്രയോട് ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോന്നുന്ന അയൽക്കാരൻ സണ്ണിയുടെ വേഷത്തിൽ നസ്ലെനും, അയാളുടെ സുഹൃത്തുക്കളായി ചന്തു സലിം കുമാറും, അരുൺ കുര്യനും എത്തുന്നു. ടോവിനോ തോമസും, ദുൽഖർ സൽമാനും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ചിത്രത്തിന്റെ അഡിഷണൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടി ശാന്തി ബാലചന്ദ്രനാണ്.

More from Filmibeat

Read more about: kalyani priyadarshan lissy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X