അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ അടുത്ത കൂട്ടുകാരിയാണ്! മോഹന്‍ലാലിനെ കുറിച്ച് നടി ലിസി ലക്ഷ്മി

നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, എന്നിങ്ങനെ താരരാജാവ് മോഹന്‍ലാലിന് വിശേഷണങ്ങളെറേയാണ്. പേരിനൊപ്പം പത്മശ്രീ അടക്കം ഒത്തിരി നേട്ടങ്ങള്‍ വേറെയും. മലയാള സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് അഭിമാനമായി മാറിയ മോഹന്‍ലാലിന്റെ പിറന്നാള്‍ വിശേഷങ്ങളാണ് ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ തുടങ്ങിയിരിക്കുന്നത്. എല്ലാ വര്‍ഷവും മേയ് 21 ന് ഫാന്‍സ് അസോസിയേഷന്‍ വിപുലമായി ആഘോഷിക്കുന്നതും പതിവാണ്.

ഇത്തവണ താരരാജാവിന്റെ അറുപതാം ജന്മദിനമാണെന്നുള്ളതാണ് ശ്രദ്ധേയം. അതേ സമയം ലോക്ഡൗണ്‍ സാഹചര്യമായതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനോ ആഘോഷങ്ങള്‍ നടത്താനോ കഴിയില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ മുന്‍കൂര്‍ ആശംസ നേരുകയാണ് 1980 കളിലെ സിനിമാ താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ്. മോഹന്‍ലാലിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ പറയുകയാണ് നടി ലിസി ലക്ഷ്മി.

ലിസി പറയുന്നതിങ്ങനെ

വളെര കുറച്ച് മലയാള സിനിമകളിലേ ഞാന്‍ അഭിനയിച്ചിട്ടുള്ളു. അതില്‍ കൂടുതല്‍ തവണയും ലാലേട്ടന്റെ നായിക. ആ കംഫര്‍ട്ട് ലെവല്‍ അന്നും ഇന്നും അദ്ദേഹത്തിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെയത്ര ക്ഷമ മറ്റാരിലും കണ്ടിട്ടില്ല. കൂടെ അഭിനയിക്കുന്നവര്‍ തെറ്റ് വരുത്തുമ്പോഴും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വരുമ്പോഴൊക്കെ ക്ഷമയോടെ പ്രോത്സാഹിപ്പിക്കുന്ന സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് കണ്ടിട്ടുള്ളത്. പലപ്പോഴും നൃത്തരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നത് നട്ടുച്ചയ്ക്കായിരിക്കും. എന്നാലും പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെ നില്‍ക്കുന്ന നടനാണ് അദ്ദേഹം.

ലിസി പറയുന്നതിങ്ങനെ

ലാലേട്ടന്റെ കുടുംബവുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ അടുത്ത കൂട്ടുകാരിയാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഇടയ്ക്കിടെ പരസ്പരം സന്ദര്‍ശിക്കാറുണ്ട്. രണ്ട് കുടുംബങ്ങളും ചേര്‍ന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി എത്രയോ യാത്രകള്‍ നടത്തിയിട്ടുണ്ട്. ലാലേട്ടന്‍ ഷൂട്ടിങ് തിരക്കിലാകുമ്പോള്‍ ഞാനും സുചിത്രയും മക്കളെയും കൂട്ടി യാത്രകള്‍ നടത്തും.

 ലിസി പറയുന്നതിങ്ങനെ

ഒരുമിച്ചുള്ള യാത്രകളില്‍ നടനെന്ന വേഷമമൊക്കെ അഴിച്ച് വെച്ച് സുചിത്രയ്‌ക്കൊപ്പം കൂടുന്ന ലാലേട്ടനെ കണ്ടിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തരിയിടാനും പെട്ടി ചുമക്കാനുമൊന്നും ലാലേട്ടന് മടിയില്ല. കുട്ടികള്‍ക്കുള്ള ഷോപ്പിങ് കഴിഞ്ഞ് കൈനിറയെ പെട്ടികളുമായി മടങ്ങുമ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍ താരത്തെയാണ് നിങ്ങള്‍ പെട്ടി ചുമപ്പിക്കുന്നതെന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന ലാലേട്ടന്റെ അത്ര സിംപിളായി വേറാരുമില്ല.

ലിസി പറയുന്നതിങ്ങനെ

ലാലേട്ടനൊരു നല്ല പാചകവിദഗ്ധനാണെന്ന കാര്യം പലരുമറിയുന്നത് ഇപ്പോഴായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്കിത് നേരത്തെ അറിയാനും ആ കൈപുണ്യം നേരിട്ടറിയാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആവേശത്തോടെയാണ് ലാലേട്ടന്‍ ഭക്ഷണമുണ്ടാക്കുന്നത്. എന്ത് ജോലി ചെയ്താലും ഇതേ ആവേശം അദ്ദേഹം കാണിക്കാറുണ്ട്. കൈയില്‍ കിട്ടുന്നതെല്ലാം അദ്ദേഹം ഭക്ഷണത്തിലിടും. രണ്ടാമതൊരിക്കല്‍ കൂടി അതേ വിഭവമുണ്ടാക്കാന്‍ ആവശ്യപ്പെടരുതെന്ന് മാത്രം. ഓരോ തവണയും ഓരോ ചേരുവകള്‍ ചേര്‍ക്കുന്നത് കൊണ്ട് കൃത്യമായ റെസിപ്പിയൊന്നുമില്ലെങ്കിലും അപാര രുചിയാണ്.

 ലിസി പറയുന്നതിങ്ങനെ

1980 കളിലെ ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ഏയ്റ്റീസിന്റെ ഒത്തുചേരലുകളിലും ഏറ്റവും സജീവമായി പങ്കെടുക്കുന്നത് ലാലേട്ടനാണ്. ഓരോ വര്‍ഷവും ഓരോ മാജിക്കുമായി അദ്ദേഹമെത്തും. നൃത്തം ചെയ്യാനും സ്‌കിറ്റുകളൊരുക്കാനുമൊക്കെ മുന്നിലുണ്ടാകും. ഒരു സൂപ്പര്‍സ്റ്റാര്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളോടൊപ്പം ചിരിക്കാനും കലാപരിപാടികളില്‍ പങ്കുചേരാനുമൊക്കെ എത്തുന്ന ്അനുഭവം വളരെ സന്തോഷം നല്‍കുന്നു. ഇത്തരം കൂട്ടായ്മകളുടെ സുഖം ഏറ്റവുമധികം മനസിലാക്കുന്നതും അതിനെ പൂര്‍ണതയിലാസ്വദിക്കുന്നതും ലാലേട്ടനാണ്. അദ്ദേഹത്തിന് ഞങ്ങളുടെ മുന്‍കൂര്‍ പിറന്നാളാശംസകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X