മോഹന്‍ലാലിന്‍റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലിസി ലക്ഷ്മി പറഞ്ഞത്? കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കും മുന്‍നിര സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് പ്രിയദര്‍ശനുമായി പ്രണയത്തിലായതും പിന്നീട് അത് വിവാഹത്തിലേക്കും വിവാഹമോചനത്തിലേക്കുമെത്തിയത്. വിവാഹ മോചനത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. സിനിമയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.

ലിസിക്ക് പിന്നാലെ മകള്‍ കല്യാണിയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ താരപുത്രക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും താരപുത്രി അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ നായികയായാണ് കല്യാണിയെത്തുന്നത്. സഹോദരനായ സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. നാളുകള്‍ക്ക് ശേഷം താരം തെലുങ്കിലൂടെ സിനിമയിലേക്കും തിരിച്ചെത്തുന്നുണ്ട്. മോഹന്‍ലാലുമായി അടുത്ത ബന്ധമുണ്ട് ഈ താരത്തിന.് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ലിസി പ്രതികരിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും താരത്തിന്റെ വാക്കുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക്?

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക്?

അടുത്തിടെയായിരുന്നു മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. യോഗത്തിനിടയിലെ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. മാതാപിതാക്കളുടെ പേരില്‍ രൂപീകരിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാനും വയനാട്ടില്‍ ആരംഭിക്കാനിരിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ തറക്കല്ലിടല്‍ ചടങ്ങിന് അദ്ദേഹത്തെ ക്ഷണിക്കുന്നതിനും വേണ്ടിയാണ് താന്‍ പോയതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനെ അറിയാത്തവര്‍

മോഹന്‍ലാലിനെ അറിയാത്തവര്‍

തലസ്ഥാന നഗരിയില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ബിജെപിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണം രേഖപ്പെടുത്തി സംവിധാകരും താരങ്ങളുമൊക്കെ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സ്വഭാവികമായ കാര്യമാണെങ്കില്‍ക്കൂടിയും മോഹന്‍ലാല്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു പലരും പറഞ്ഞത്. അദ്ദേഹത്തെ ശരിക്ക് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് ലിസിയും പറഞ്ഞത് യൂട്യബ് ചാനലുകളിലൂടെ താരത്തിന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഭിനയത്തിനായി ജനിച്ചതാണ്

അഭിനയത്തിനായി ജനിച്ചതാണ്

അഭിനയിക്കാനായി ജനിച്ചതാണ് അദ്ദേഹമെന്നും കലാരംഗത്താണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും താരം പറയുന്നു. ഒരുകാലത്ത് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായി നിറഞ്ഞുനിന്നിരുന്ന താരം കൂടിയായിരുന്നു ലിസി. കുടുംബപരമായും അടുത്ത ബന്ധത്തിലായിരുന്നു ഇരുവരും. ഇരുവരുടേയും മക്കള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. ബാല്യകാല സുഹൃത്തുക്കളായ അപ്പുവും കല്യാണിയും ഒരുമിച്ചെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. കീര്‍ത്തി സുരേഷും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രാഷ്ട്രീയത്തില്‍ ശോഭിക്കില്ല

രാഷ്ട്രീയത്തില്‍ ശോഭിക്കില്ല

രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും തിളങ്ങി നില്‍ക്കാനും മാത്രമുള്ള കാര്യത്തെക്കുറിച്ചൊന്നും മോഹന്‍ലാലിന് അറിയില്ലെന്നും അദ്ദേഹം ശോഭിക്കില്ലെന്നും താരം അഭിപ്രായപ്പെട്ടതായി ചാനല്‍ പറയുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആരാധകര്‍ക്കോ സിനിമാലോകത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിലൊരു നീക്കമില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയത്.

മോഹന്‍ലാലിന്റെ പ്രതികരണം

മോഹന്‍ലാലിന്റെ പ്രതികരണം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്നും മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ മുന്നേറുകയാണ് താനെന്നുമായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്. സ്റ്റീഫന്‍ കുന്നമ്പിള്ളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് സംവിധാനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി മുന്നിട്ടിറങ്ങിയത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X