സന്തോഷം പങ്കുവെച്ച് ലിസി ലക്ഷ്മി! 35 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണ്! ചിത്രം വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ലിസി ലക്ഷ്മി. ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന താരത്തിന് ഇന്നും ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സഹോദരിയായും നായികയായുമൊക്കെ നിറഞ്ഞുനിന്ന താരം വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു. പ്രിയദര്‍ശനുമായുള്ള പ്രണയമായിരുന്നു വിവാഹത്തില്‍ കലാശിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിയുകയായിരുന്നു. മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയില്‍ സജീവമാണ്. അടുത്തിടെ മകള്‍ക്കൊപ്പം പരസ്യത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ക്ഷണവേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടാറുള്ളത്. എയിറ്റീസ് റീയൂണിയനെന്ന ആശയവും എല്ലാവരേയും ഒരുമിപ്പിക്കുന്നതിനുമൊക്കെ പിന്നില്‍ ലിസിയും സജീവമാണ്. ഫേസ്ബുക്കിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ചും താരം എത്താറുണ്ട്. ലിസിയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സംവിധായകന്‍ ജോഷിയേയും നദിയ മൊയ്തുവിനേയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചാണ് ലിസി ഇപ്പോള്‍ എത്തിയിട്ടുള്ളത്.

അന്നും ഇന്നും, ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. നാദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് അന്നാണ്. 35 വര്‍ഷത്തിന് മുന്‍പ് ഒന്നിങ് വന്നെങ്കില്‍ ന്നെ സിനിമയ്ക്ക് വേണ്ടിയായിരുന്നു തങ്ങള്‍ ഒരുമിച്ചത്. ആ സിനിമയുടെ ലൊക്കേഷനിലെ ചിത്രവും പുതിയ ഫോട്ടോയും ഒരുമിച്ചാണ് ലിസി പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെയാണ് ഇവരെല്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വിവാഹ വിരുന്നില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.


Click it and Unblock the Notifications











