അന്നത്തെ അതേ എനര്‍ജി! ലിസിയേയും പ്രിയനെയും ചേര്‍ത്തുപിടിച്ച് മമ്മൂട്ടി! ലിസിയുടെ മുഖത്തെ മാറ്റത്തിന് കാരണം?
പ്രിയദര്‍ശനും ലിസിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പ്രണയ വിവാഹത്തിലൂടെ ഒന്നായ ഇരുവരും ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞിരുന്നു. സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇവരുടേത്. വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ എന്താണ് കാരണമെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. ഒത്തുപോവാന്‍ പറ്റുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്നായിരുന്നു ലിസി പറഞ്ഞത്. അവരുടെ തീരുമാനം അതാണെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. അവര്‍ സന്തോഷത്തോടെ ഇരിക്കണമെന്നാണ് ആഗ്രഹം എന്നായിരുന്നു മക്കള്‍ പറഞ്ഞത്. വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒന്നിക്കാറുണ്ട്. അടുത്തിടെയായിരുന്നു മകന്റെ വിവാഹം നടന്നത്. അന്ന് ലിസിയും പ്രിയനും ഒന്നിച്ചിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
അച്ഛനെപ്പോലെ തന്നെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു മകനും താല്‍പര്യം പ്രകടിപ്പിച്ചത്. മകളായ കല്യാണിയാവട്ടെ, അമ്മയെപ്പോലെ അഭിനയ മേഖലയില്‍ സജീവമാണ്. തെലുങ്കിലൂടെ തുടങ്ങി മലയാളത്തിലേക്ക് എത്തുകയായിരുന്നു കല്യാണി. വിദേശത്തെ പഠനം കഴിഞ്ഞ് വന്നപ്പോഴാണ് കല്യാണി മനസിലെ അഭിനയമോഹത്തെക്കുറിച്ച് പറഞ്ഞത്. അവളെക്കൊണ്ട് പറ്റുന്ന കാര്യമാണോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. തമാശ പറയുന്നതാണെന്നായിരുന്നു കരുതിയത്. അവളുടെ അഭിനയം കണ്ടപ്പോഴാണ് എത്ര മാത്രം പാഷനേറ്റാണെന്ന് മനസിലാക്കിയത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ അച്ഛന്റെ സിനിമയിലും കല്യാണി അഭിനയിച്ചിരുന്നു. ഇടക്കാലത്ത് അമ്മയും മകളും പരസ്യത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഫോട്ടോഷൂട്ടുകളിലും ഇവരൊന്നിച്ചെത്താറുണ്ട്.

ഓടരുതമ്മാവാ ആളറിയാം സെറ്റില്‍ വെച്ചായിരുന്നു പ്രിയനും ലിസിയും ആദ്യം കാണുന്നത്. 16 വയസായിരുന്നു അന്ന് ലിസിയുടെ പ്രായം. സിനിമകള്‍ ചെയ്ത് മുന്നേറുന്നതിനിടയിലായിരുന്നു ലിസി പ്രിയനുമായി പ്രണയത്തിലായത്. ഇതറിഞ്ഞ അമ്മ ലൊക്കേഷനിലേക്ക് ഗുണ്ടകളെ വരെ വിട്ടിരുന്നു. ഗുണ്ടകള്‍ക്കൊപ്പമായി വന്ന് മകളെ കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോള്‍ അന്ന് തടസം നിന്നത് കൊച്ചിന്‍ ഹനീഫയായിരുന്നു. അതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മക്കളൊക്കെയായി കുടുംബിനിയായി കഴിയുകയായിരുന്നു ലിസി. ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് ലിസിയാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
വിവാഹമോചിതരാണെങ്കിലും പരസ്പര ബഹുമാനത്തോടെയായിരുന്നു ഇരുവരും ഇടപെട്ടിരുന്നത്. ഇടയ്ക്ക് ചില പരിപാടികളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇവരൊന്നിച്ചെത്തിയത് വാര്‍ത്തയായിരുന്നു. ആദ്യം ലിസിയെ ആണ് വിവാഹത്തിന് ക്ഷണിച്ചത്. പ്രിയനൊപ്പമായി വരാമെന്നായിരുന്നു ലിസി പറഞ്ഞത്. അവരുടെ ഒന്നാവലിന് ഈ വിവാഹം നിമിത്തമായതില്‍ സന്തോഷം എന്നായിരുന്നു സിബി മലയില്‍ പ്രതികരിച്ചത്. ലിസിയുടെ കൈപിടിച്ച്നടന്ന് നീങ്ങിയ പ്രിയന്റെ ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഇവര്‍ വീണ്ടും ഒന്നായോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ലിസിയുടെയും പ്രിയദര്‍ശന്റെയും ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയായ പാട്രിയറ്റിന്റെ ഡബ്ബിംഗിനായി ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് എത്തിയ സമയത്ത് പകര്‍ത്തിയതായിരുന്നു ചിത്രം. മമ്മൂക്ക അന്നത്തെ പോലെ മുപ്പതുകാരന്റെ എനര്‍ജിയുമായാണ് എത്തിയത്. ആ ശബ്ദത്തിനോ, ഇടപെടലിനോ ഒരു മാറ്റവുമില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു മാജിക്കലായി തോന്നി എന്നുമായിരുന്നു ലിസി കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ഇത് ലിസി തന്നെയാണോ, ജയഭാരതിയെപ്പോലെയുണ്ട്. ഇത് വിദ്യഭാരതിയാണോയെന്നായിരുന്നി ചിലരുടെ സംശയം. ലിസിയുടെ മുഖത്തെ മാറ്റങ്ങളെക്കുറിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.


Click it and Unblock the Notifications











