'വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും ഒരു വിക്രം'; അന്നത്തെ 17 വയസ്സുകാരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ലിസി

'വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും ഒരു വിക്രം'; അന്നത്തെ 17 വയസ്സുകാരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ലിസി

എണ്‍പതുകളില്‍ മലയാള സിനിമയുടെ മുഖശ്രീയിരുന്നു ലിസി. മലയാളത്തില്‍ മാത്രമൊതുങ്ങാതെ തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ച ലിസി അക്കാലത്തെ ഏറ്റവും പേരെടുത്ത നടി കൂടിയായിരുന്നു. സിനിമയില്‍ ലിസി ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ തന്റെ പുതിയ വിശേഷങ്ങളെല്ലാം അവര്‍ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കമല്‍ഹാസന്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രം വിക്രത്തെക്കുറിച്ച് ലിസി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമല്‍ഹാസനും താനും ഒന്നിച്ചഭിനയിച്ച് ഇതേ പേരില്‍ പുറത്തിറങ്ങിയ
വിക്രം എന്ന സിനിമയെക്കുറിച്ച് ലിസി കുറിക്കുന്നതിങ്ങനെ:

ലിസി കുറിയ്ക്കുന്നു

'അന്നും ഇന്നും. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസന്‍ സാര്‍ വീണ്ടും വിക്രം എന്ന സിനിമ ചെയ്യുന്നു. ആദ്യ വിക്രമില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പുതിയ സിനിമയുടെ വിഷയം. യഥാര്‍ത്ഥ വിക്രമിന്റെ നായികമാരില്‍ ഒരാളായിരുന്നു ഞാന്‍.

സിനിമയില്‍ ഒരു വേഷം ലഭിക്കാത്തതില്‍ നിരാശയുണ്ടെങ്കിലും ലിസി ലക്ഷ്മി സ്റ്റുഡിയോയില്‍ വിക്രമിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങ് നടന്നതില്‍ അഭിമാനമുണ്ട്. കമല്‍ സാറും പുതിയ വിക്രം ടീമും എന്റെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു എന്നത് എന്റെ അഭിമാനനിമിഷങ്ങളില്‍ ഒന്നായിരുന്നു.

വിക്രം എന്തൊരു അനുഭവമായിരുന്നു..! ലൊക്കേഷനില്‍ മുഴുവന്‍ ടീമിനൊപ്പം ഞാന്‍ എന്റെ പതിനേഴാം പിറന്നാളിന് ഒരുമിച്ച് കേക്ക് മുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ബോണ്ട് സിനിമ, രാജസ്ഥാനില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്, ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളുമായി (സിനിമയുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു) അഭിനയിക്കുന്നു. ഞാന്‍ പങ്കെടുത്ത ഏറ്റവും വലിയ ക്രൂ.

17 വയസ്സുള്ള ഒരു സ്‌കൂള്‍ പെണ്‍കുട്ടിക്ക്, ഇത് ആദ്യം ഭയപ്പെടുത്തുന്നതായിരുന്നു. പക്ഷേ ആവേശവും ഉല്ലാസവും വലുതായിരുന്നു. എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്ന്. കമല്‍ സാറിനും ലോകേഷ് കനകരാജിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍', എന്നാണ് ലിസി കുറിച്ചിരിക്കുന്നത്.

ലിസിയുടെ സ്റ്റുഡിയോ

നേരത്തെ ചെന്നൈയില്‍ പുതുതായി ആരംഭിച്ച ലിസിയുടെ ഉടമസ്ഥതയിലുള്ള പുതിയ ഡബ്ബിങ്ങ് സ്റ്റുഡിയോ ലേ മാജിക് ലാന്റേണ്‍ നടന്‍ കമല്‍ ഹാസനാണ് ഉദ്ഘാടനം ചെയ്തത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് നുങ്കംപാക്കത്തുള്ള ഈ ഡബ്ബിങ്ങ് സ്റ്റുഡിയോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലിസിയുടെ മകള്‍ കല്യാണി പ്രിയദര്‍ശനും
ഇപ്പോള്‍ നായികയായി പേരെടുത്തുകഴിഞ്ഞു. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച കല്യാണിയുടെ ഏറ്റവും പുതിയ മലയാളചിത്രം തല്ലുമാലയാണ്. മകന്‍ സിദ്ധാര്‍ത്ഥ് ക്യാമറയ്ക്ക് പിന്നിലാണ് പ്രവര്‍ത്തിക്കുന്നത്. വിഷ്വല്‍ എഡിറ്റിങ്ങില്‍ പ്രാവീണ്യമുള്ള സിദ്ധാര്‍ത്ഥിന് അച്ഛന്റെ സിനിമയിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

ജൂണ്‍ മൂന്നിന് വിക്രം

ജൂണ്‍ മൂന്നാം തീയതിയാണ് കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന വിക്രത്തിന്റെ റിലീസ്. ഫഹദ് ഫാസില്‍, നരേയ്ന്‍,കാളിദാസ് ജയറാം എന്നിവരും വിക്രത്തില്‍ കമല്‍ ഹാസനൊപ്പമുണ്ട്. കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ തന്നെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നൂറു ദിവസത്തിലധികം സമയമെടുത്താണ് വിക്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.

കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X