ലിസിക്കും കല്യാണിക്കും പൊങ്കല്‍ വളരെ സ്‌പെഷലാണ്! മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറല്‍!

പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി. സഹോദരിയായും നായികയായും ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു. സംവിധായകനെയാണ് വിവാഹം ചെയ്തതെങ്കിലും വിവാഹ ശേഷം ലിസി അപ്രത്യക്ഷയാവുകയായിരുന്നു. പ്രിയദര്‍ശനുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വേര്‍പിരിഞ്ഞതിന് ശേഷവും സുഹൃത്തുക്കളായി കഴിയുകയാണ് ഇരുവരും. ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍.

മകളായ കല്യാണി അമ്മയെപ്പോലെ അഭിനേത്രിയാവാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. കാത്തിരിപ്പിനൊടുവില്‍ അച്ഛന്റെ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കല്യാണി. ആദ്യം അഭിനയിച്ച മലയാള സിനിമ അച്ഛന്റേതാണെങ്കിലും ആദ്യം റിലീസിനെത്തുന്നത് ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സിനിമയാണ്. മകള്‍ക്കൊപ്പം ആദ്യമായി പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ലിസി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം അറിയിച്ചിട്ടുള്ളത്.

ലിസിയുടെ സന്തോഷം

ലിസിയുടെ സന്തോഷം

ഇത്തവണത്തെ പൊങ്കല്‍ തനിക്ക് ഏറെ സ്‌പെഷലാണെന്ന് വ്യക്തമാക്കിയാണ് ലിസി എത്തിയത്. കല്യാണിക്കൊപ്പമുള്ള ആദ്യ പരസ്യത്തിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്യാണിയുടെ ആദ്യത്തെ പരസ്യമാണിത്. ഹോര്‍ലിക്‌സിന് വേണ്ടിയുള്ള പരസ്യത്തിലായിരുന്നു താന്‍ ഒടുവിലായി അഭിനയിച്ചതെന്നും ലിസി കുറിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മകള്‍ക്കൊപ്പം പരസ്യത്തിനായി ഫോട്ടോ ഷൂട്ട് നടത്തിയത്. വിക്രം സിനിമയുടെ സെറ്റിലുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ സാറിന്റെ മകനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ പരസ്യം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജാണെന്നും താരം കുറിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലിസി. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നതും. പൊതുപരിപാടികളിലും ലിസി സജീവമാണ്. എണ്‍പതുകളിലെ താരങ്ങളുടെ പുനസമാഗമം നടന്നപ്പോള്‍ നേതൃനിരയില്‍ ലിസിയുണ്ടായിരുന്നു. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണ എയിറ്റീസ് റീയൂണിയന്‍ നടത്തിയത്. ലിസി പഹ്കുവെച്ച പുതിയ പോസ്റ്റും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കല്യാണിയുടെ സിനിമാപ്രവേശം

കല്യാണിയുടെ സിനിമാപ്രവേശം

അമ്മയ്ക്ക് പിന്നാലെയായി സിനിമയില്‍ അരങ്ങേറുകയായിരുന്നു മകളും. അഭിനയത്തോടാണ് താല്‍പര്യമെന്നും കല്യാണി പറഞ്ഞിരുന്നു. തെലുങ്കിലൂടെയായിരുന്നു അരങ്ങേറ്റം. ഹലോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തെലുങ്കിന് പിന്നാലെയായാണ് താരം തമിഴിലേക്ക് എത്തിയത്. ശിവകാര്‍ത്തികേയനൊപ്പമുള്ള സിനിമ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ചെന്നൈയില്‍ വളര്‍ന്നതിനാല്‍ തമിഴ് നന്നായി സംസാരിക്കാന്‍ അറിയാമെന്ന് താരം പറഞ്ഞിരുന്നു. അച്ഛന്റെ ചിത്രത്തിലൂടെയാണ് മകള്‍ മലയാളത്തില്‍ തുടക്കമിട്ടത്.

മലയാളത്തില്‍ സജീവമാവുന്നു

മലയാളത്തില്‍ സജീവമാവുന്നു

മരക്കാര്‍ അറബിക്കടലിന്‍രെ സിംഹമെന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയാണ് കല്യാണി അഭിനയിച്ച ആദ്യ മലയാള സിനിമ. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനൊപ്പമായാണ് കല്യാണി അഭിനയിച്ചത്. ബാല്യകാല വേഷങ്ങളിലാണ് ഇവരെത്തിയത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മ്മാതാവുമായി അഭിനയിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് കല്യാണ് എത്തിയത്. ഫെബ്രുവരിയില്‍ ഈ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായികയാവുന്നത് കല്യാണിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X