ഓടിപ്പാഞ്ഞ് പോകുമ്പോൾ അതൊന്നും ചിന്തിക്കില്ല, പിന്നെയാണ് ബുദ്ധിമുട്ട്; വിവാഹജീവിതത്തെക്കുറിച്ച് ലിസി പറഞ്ഞത്

സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു താര ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും വേർപിരിയൽ. 1990 ൽ വിവാഹിതരായ ഇരുവരും 2016 ലാണ് വേർപിരിയുന്നത്. സിദ്ധാർത്ഥ്, കല്യാണി എന്നീ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ബന്ധം പിരിയാനുള്ള തീരുമാനം ലിസിയുടേതായിരുന്നു. പിരിഞ്ഞത് തന്നെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്ന് പ്രിയദർശൻ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ലിസിയും പ്രിയദർശനും.

വിവാഹ ശേഷം ലിസി അഭിനയ രം​ഗത്ത് നിന്നും വിട്ടുനിന്നു. വിവാഹത്തിന് വേണ്ടി നടി മതം മാറുകയും ചെയ്തിരുന്നു. വിവാഹിതരായിരുന്ന കാലത്ത് ലിസി കെെരളി ടിവിക്ക് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റൊമാൻസും കാര്യങ്ങളും എല്ലാ കാലവും നിലനിൽക്കണമെന്നില്ല. ഞങ്ങൾ തമ്മിൽ വഴക്കില്ലാത്തതിന്റെ പ്രധാന കാരണം സാമ്പത്തിക സുരക്ഷിതത്വമാണ്. എടുത്ത് പിടിച്ച് ഓടിപ്പോകുമ്പോൾ അതൊന്നും നമ്മൾ ആലോചിക്കില്ല. പ്രിയേട്ടൻ ആരെയും ആശ്രയിച്ചല്ല ജീവിച്ചിരുന്നത്.

Lissy  Priyadarshan

സ്വന്തം കാലിൽ നിന്ന് സമ്പാദിക്കുന്നു. നല്ല രീതിയിലുള്ള വരുമാനം ദെെവം സ​ഹായിച്ചിട്ട് ഉണ്ട്. ഇതാെന്നുമില്ലെങ്കിൽ നാളെ രണ്ട് കുട്ടികളൊക്കെയാകുമ്പോൾ റൊമാൻസൊക്കെ പോയിട്ട് ജീവിതത്തിന്റെ പ്രാക്ടിക്കൽ ലെെഫിലോട്ട് കടക്കുമ്പോഴുള്ള ബുദ്ധിമുട്ട് മനസിലാക്കും. അപ്പോൾ അച്ഛന്റെയും അമ്മയുടെയും സപ്പോർട്ട് ഇല്ലെങ്കിൽ ബു​ദ്ധിമുട്ടാണ്.

ഇപ്പോൾ സിനിമയിൽ ഒളിച്ചോടിപ്പോകുന്നത് കാണിക്കും. പക്ഷെ അത് കഴിഞ്ഞ് അവർ എങ്ങനെ ജീവിക്കുമെന്ന് ആരും കാണിക്കുന്നില്ല. അതാണ് നമ്മൾ ജീവിതത്തിൽ കാണുന്നത്. ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്. അന്ത്യന്തികമായി നമുക്ക് സന്തോഷമായിരിക്കണം. കുട്ടികളും ഭർത്താവും സന്തോഷമായിരിക്കണം. ഭർത്താവ് സന്തോഷമായിരുന്നാലേ നമുക്ക് സന്തോഷമായിരിക്കാൻ പറ്റൂ. സമൂഹമില്ലാതെ ജീവിക്കാൻ പറ്റില്ല. പ്രേമിച്ച് കഴിഞ്ഞാൽ ഒളിച്ചോടി പോകണമെന്നില്ല. പ്രേമത്തിന്റെ മധുരം കഴിഞ്ഞാൽ പ്രാക്ടിക്കൽ ലെെഫ് വേറെയാണ്. അത് മനസിലാക്കേണ്ടതുണ്ടെന്നും ലിസി അന്ന് പറഞ്ഞു.

Lissy  Priyadarshan

മൊത്തം പ്രശ്നം ആകുമെന്ന് വിചാരിച്ച് തന്നെയാണ് ഞങ്ങൾ കല്യാണം കഴിച്ചത്. നേരത്തെ തയ്യാറെടുത്തിരുന്നു. പക്ഷെ വിചാരിച്ച പ്രശ്നങ്ങൾ ഒന്നും ദെെവം സഹായിച്ച് ഉണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് വീട്ടിൽ കൊണ്ട് പോകുമ്പോൾ എന്റെ അമ്മയുടെ കയ്യിൽ നിന്ന് അടി ഉറപ്പാണെന്ന് പ്രിയേട്ടൻ പറയുമായിരുന്നു. അമ്മ എന്നെ ഇപ്പോഴും അടിക്കും, അനിയത്തിയെ പറയുന്ന ചീത്ത നീ കേട്ടിട്ടില്ല എന്നൊക്കെ പറയുമായിരുന്നു. അങ്ങനെ പറഞ്ഞ് പേടിപ്പിച്ചാണ് എന്നെ വീട്ടിൽ കൊണ്ട് പോയത്.

പക്ഷെ ഇന്ന് വരെ ഞാനും പ്രിയേട്ടന്റെ അമ്മയും അച്ഛനും തമ്മിൽ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. പ്രായം, ജാതി, സോഷ്യൽ സ്റ്റാറ്റ്സ് തുടങ്ങി എല്ലാം കൊണ്ടും ഞങ്ങൾ തീർത്തും വ്യത്യസ്തരായിരുന്നു. പക്ഷെ അത് കൊണ്ടാണ് ഞങ്ങൾ ഒന്നിച്ച് നിൽക്കുന്നതെന്ന് കരുതുന്നെന്നും അന്ന് ലിസി പറഞ്ഞു. ഞങ്ങൾക്കതൊന്നും പ്രശ്നമായിരുന്നില്ല. നാട്ടുകാർക്കേ പ്രശ്നമുള്ളൂയെന്നും അന്ന് ലിസി പറഞ്ഞു.

വിവാഹമോചനത്തിന് ശേഷമാണ് ലിസി ലെെം ലെെറ്റിൽ കൂടുതൽ സാന്നിധ്യം അറിയിക്കുന്നത്. ലിസിയുടെയും പ്രിയദർശന്റെയും മകൾ കല്യാണി പ്രിയദർശൻ ഇന്ന് മുൻനിര നായിക നടിയാണ്. മകൻ സിദ്ധാർത്ഥ് വിദേശത്താണ്. താമസിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം അഭിനയ രം​ഗത്ത് ലിസി സാന്നിധ്യം അറിയിച്ചെങ്കിലും സജീവമായില്ല. മറുവശത്ത് ഫിലിം മേക്കിം​ഗുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പ്രിയ​​ദർശൻ.

More from Filmibeat

Read more about: lissy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X