»   »  lissy: പ്രായം ഒരു തടസമല്ല! ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജോലി, ലിസി പറയുന്നത് കേട്ടു നോക്കൂ

lissy: പ്രായം ഒരു തടസമല്ല! ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജോലി, ലിസി പറയുന്നത് കേട്ടു നോക്കൂ

Written By:
Subscribe to Filmibeat Malayalam

ജീവിതത്തിൽ ഒരു പ്രായം കഴിഞ്ഞാൽ എല്ലാം അവസാനിച്ചു. ഇനി ഒന്നും ചെയ്യാനില്ലെന്നു ചിന്തിക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം ആളുകളും. പ്രായം തങ്ങളുടെ ഇഷ്ടങ്ങൾക്ക് തടസമാകുമെന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്ന നടി ലിസിയുടെ വാക്കുകൾ കേൾക്കണം. ജീവിതത്തിൽ പ്രായം ഒന്നിനും ഒരു തടസമല്ലയെന്നാണ് താരത്തിന്റെ വാദം.

ചെറിയ പ്രശ്നങ്ങൾ അവസാനിക്കുന്നത് വൻ ദുരന്തത്തിലായിരിക്കും!! മൈ റോഡ് കാണാം...

ജീവിതത്തിന്റെ തുടക്കത്തിൽ നമുക്ക് ഒരുപാട് കാര്യ ചെയ്യാനുണ്ട്. നമ്മൾ തന്നെ ചെയ്തു തീർക്കാനുള്ള കർത്തവ്യങ്ങൾ പലതുമുണ്ട്. അതെല്ലാം കഴിയുമ്പോൾ ജീവിതത്തിന്റെ പകുതി ഭാഗം അവസാനിച്ചുവെന്നാണ് എല്ലാവരും കരുതുക. മുടികൂടി നരച്ചു കഴിഞ്ഞാൽ എല്ലാം അവസാനിച്ചുവെന്നായി. അതോടുകൂടി നെഗറ്റീവ് എനർജി നമ്മുടെ മനസിനെ ബാധിക്കും. നിങ്ങൾ ഫ്രീ ആയിരിക്കുന്ന സമയത്ത് ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ സമയം ചെലവഴിക്കുക അപ്പോൾ തന്നെ മനസിൽ കടന്നു കൂടിയിരിക്കുന്ന നെഗറ്റീവ് എനർജി തിങ്ങളെ വിട്ടു പോകുമെന്നും ജീവിതം മറ്റൊരു ദിശയിലേയ്ക്ക് മാറുമെന്നും താരം പറയുന്നു. ഐ ഇ മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്.

a മലരിനും മേരിയ്ക്കും സെലിനും ശേഷം അൽഫോൺസ് പുത്രൻ പരിചയപ്പെടുത്തുന്ന പുതിയ നായിക....

ഇഷ്ടമുള്ളതു ചെയ്യുക

തനിയ്ക്ക് ഇഷ്ടമുള്ള സംഗതികളാണ് ഇപ്പോൾ ജീവിതത്തിൽ ചെയ്യുന്നത്. ബിനസ്, യാത്ര, വായന, ഇതൊക്കെ താൻ വളരെ അധികം ഇഷ്ടപ്പെടുന്നുവെന്ന് താരം പറ‍ഞ്ഞു. കൂടാതെ താൻ ഇപ്പോഴും ഹിന്ദി പഠിക്കുന്നുണ്ട്. അതിനായി ഒരു ഡിക്ഷനറി വാങ്ങി. ഇതു കണ്ട എന്റെ മക്കൾ ചിരിക്കാറുണ്ട്. പുതിയ ഭാഷയാകട്ടെ മറ്റു പുതിയ കാര്യങ്ങളാകട്ടെ ഇതൊക്കെ പഠിക്കുന്നത് ജീവിതത്തിൽ നല്ലതാത്. നമ്മളെ ജീവിതത്തിൽ അതിശയിപ്പിക്കുന്ന എന്തും ചെയ്യുക അതിന് പ്രായം ഒരിക്കലും ഒരു തടസമായി കരുതേണ്ടതില്ലെന്നും ലിസി കൂട്ടിച്ചേർത്തു.

സമയം മാറ്റിവെയ്ക്കുന്നു

താൻ എത്ര തിരക്കാണെങ്കിലും തന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി സമയം മാറ്റിവെയ്ക്കുന്നുണ്ടെന്നും ലിസി പറഞ്ഞു. യോഗ ചെയ്യുന്നത് എനിയ്ക്ക് വളരെ ഇഷ്ടമാണ്. കൂടാതെ ബാഡമിന്റൺ കളിക്കാറുമുണ്ട്. അതൊക്കെ ഞാൻ എന്റെ ജീവിതത്തിൽ ഇഷ്ടപ്പെടുന്ന സംഗതികളാണെന്നും ലിസി പറഞ്ഞു. ജീവിതത്തിൽ ഭൂരിഭാഗം സമയവും നമ്മൾ മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിതം മാറ്റി വയ്ക്കാറുള്ളത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുന്നു. ഏതേ സമയം ഇതൊക്കെ മതിയെന്നു വിചാരിച്ചാൽ ലോകത്ത് മറ്റാർക്കും നിങ്ങളെ സഹായിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു.

ജോലി പ്രധാനം

ഒന്നിനു വേണ്ടിയും ഇഷ്ട്ടപ്പെട്ട ജോലി വേണ്ടന്നു വയ്ക്കരുതെന്നു പ്രേക്ഷകരോടെ താരം പറഞ്ഞു. അത് താൻ ജീവിതത്തിൽ നിന്ന് ഗ്രഹിച്ച പാഠമാണെന്നും താരം പറ‍ഞ്ഞു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് എല്ലാ ത്യജിച്ച് വിവാഹത്തിലേയ്ക്ക് കടക്കുന്നത്. വിവാഹത്തിനായി താൻ മതം വരെ മാറിയിട്ടുണ്ട്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ താൻ ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ അത് വേണ്ടായിരുന്നില്ല എന്ന് തോന്നുണ്ടെന്നും താരം പറഞ്ഞു. കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ തന്നെ ത്യജിച്ചാൽ ഭർത്താവും കുട്ടികളും ഒരിക്കലും നിങ്ങളെ ബഹുമാനിക്കില്ല. ‍ഞങ്ങൾക്ക് വേണ്ടിയാണോ ജീവിതം കളയാൻ പറഞ്ഞതെന്നുള്ള ചോദ്യമാകും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുകയെന്നും ലിസി പറഞ്ഞു.

വിവാഹ മോചനം

വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ പ്രശ്നമുണ്ടായപ്പോൾ വീട് വിട്ട് ഇറങ്ങുക എന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷെ ഒന്നും അറിയാത്ത പ്രായത്തിൽ അവരെ ഇ ഉപേക്ഷിക്കാൻ തനിയ്ക്ക് കഴിഞ്ഞില്ലെന്നും താരം പറ‍ഞ്ഞു. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. മക്കൾ വളർന്നു. അവർക്ക് ചിന്തിക്കാൻ പ്രായമായിരിക്കുന്നു. അച്ഛനും അമ്മയും ബന്ധം പിരിഞ്ഞതോ മറ്റൊന്നും തന്നെ അവരെ ബാധിക്കുന്നില്ല. മക്കൾക്ക് ജീവിതത്തിൽ അച്ഛനമ്മമാരുടെ പിന്തുണ വേണം. എന്നാൽ അവർ എപ്പോഴും അടുത്ത് വേണമെന്നല്ലെന്നും ലിസി പറ‍ഞ്ഞു.

തെറ്റായ മാതൃക

വിവാഹ മോചനത്തിന് മറ്റൊരു കാര്യവു കൂടി ഉണ്ടത്രേ. ഇനിയും എല്ലാം സഹിച്ചും ഞാൻ വിവാഹ ബന്ധത്തിൽ തുടർന്നാൽ താൻ തന്റെ മകൾക്ക് തെറ്റായ മാതൃകയാകുമെന്ന് തോന്നി. എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകൾ ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല. കൂടാതെ സ്ത്രീകളെ ബഹുമാനിക്കാനാണ് എപ്പോഴും മക്കളോട് പറയാറുള്ളതെന്നും താരം ലിസി കൂട്ടിച്ചേർത്തു

English summary
lisy says about her devorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X