ഈ പ്രായത്തിലും നടി ലിസിയുടെ കളരി അഭ്യാസങ്ങള്‍; നഷ്ടം തോന്നിയ കാര്യത്തെ കുറിച്ച് സൂചിപ്പിച്ച് നടി

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന നടി ലിസി ഇപ്പോള്‍ അഭിനയ ലോകത്ത് നിന്നും ഏറെ മാറി നില്‍ക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ചതോടെയാണ് ലിസി സിനിമയോട് ബൈ പറഞ്ഞത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞെന്നുള്ള വാര്‍ത്ത ആരാധകരെയും ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. അങ്ങനെ 2016 ലായിരുന്നു ലിസി- പ്രിയദർശൻ വേർപിരിയൽ നടക്കുന്നത്. പിന്നീട് അതിൻ്റെ കാരണത്തെ കുറിച്ച് ഇരുവരും തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു.

വിവാഹമോചനത്തിന് ശേഷവും ഇരുവരും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. മാത്രമല്ല ഡബ്ബിംഗ് സ്റ്റുഡിയോയും മറ്റ് ബിസിനസുകളുമൊക്കെയായി ലിസിയും സജീവമായി ഓരോ പ്രവര്‍ത്തന മേഖലകളിലാണ്. പലപ്പോഴും ലിസി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും എഴുത്തുകളുമൊക്കെ തരംഗമാവാറുണ്ട്. ഇപ്പോഴിതാ കളരി പരിശീലിക്കുന്ന പുത്തന്‍ ഫോട്ടോസാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

 lissy

രണ്ട് ഗുരുക്കന്മാര്‍ക്കൊപ്പം നിന്ന് കളരി അഭ്യാസങ്ങള്‍ നടത്തുന്ന ലിസിയാണ് ചിത്രത്തിലുള്ളത്. ഈ പ്രായത്തിലും എന്ത് വിചാരിച്ച് കൊണ്ടാണ് ലിസി നടക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്കുള്ള കൃത്യ മറുപടി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ ലിസി സൂചിപ്പിച്ചിരിക്കുകയാണ്. അതുപോലെ എല്ലാവരും കളരി പഠിച്ചിരിക്കേണ്ടുന്ന ആവശ്യത്തെ കുറിച്ചം നടി പറയുന്നു.

'എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയോധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അത്ഭുതകരമായ ഫിറ്റ്‌നസ് നല്‍കും. ചുവട്, വടിവ് എന്നിങ്ങനെ കളരിയുടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ചിത്രത്തില്‍ കാണുന്നത് കല റാണി, ലക്ഷ്മണ്‍് ഗുരിജി എന്നിവരാണ്. ഞാന്‍ ചെറിയ പ്രായത്തിലായിരുന്നപ്പോഴോ അല്ലെങ്കില്‍ കൗമാരത്തിലോ ഇത് പഠിക്കാനാകാത്തതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം.

 lissy

എന്റെ അഭിപ്രായത്തില്‍ നമ്മുടെ കൂട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും. ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയം ചെയ്യും' എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ലിസി പറയുന്നത്.

Recommended Video

' സിനിമയിൽ വരാൻ ഭയന്നത് എന്ത് കൊണ്ട് ' കല്യാണി പറയുന്നു | filmibeat Malayalam

ലിസിയുടെ പാത പിന്തുടര്‍ന്ന് മകള്‍ കല്യാണി പ്രിയദര്‍ശനും വെള്ളിത്തിരിയിലേക്ക് എത്തിയിരുന്നു. തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി അഭിനയിച്ച് തുടങ്ങിയതെങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഇനി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കല്യാണിയുടേതായി വരാനിരിക്കുന്നത്.

More from Filmibeat

Read more about: lissy ലിസി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X