»   »  ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

By: Sanviya
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം മലയാളം നടിമാര്‍ക്ക് അഭിനയത്തോട് പൊതുവെ താത്പര്യം കുറയാറുണ്ട്. വിവാഹ ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി കൂടാനാണ് താത്പര്യമെന്നുമാണ് ഈ നടിമാര്‍ പറയുന്നത്. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല. ഇപ്പോള്‍ ബോളിവുഡിലും ഇതു തന്നെയാണ് അവസ്ഥ. വിവാഹ ശേഷം അഭിനയത്തോട് മുഖം തിരിക്കുകയാണ്.

അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ റായ് യും അഭിനയത്തില്‍ നിന്ന് അകന്നു നില്‍ക്കുകകയായിരുന്നു. തുടര്‍ന്നാണ് ചെറിയ ഇടവേളയ്ക്ക് ശേഷം ജബ്‌സ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എങ്കിലും ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിനോട് താത്പര്യമില്ലെന്നും നടി അടുത്തിടെ പറഞ്ഞു കഴിഞ്ഞു. കാണു... വിവാഹത്തിന് ശേഷം അഭിനയത്തോട് താത്പര്യം കുറഞ്ഞവരും, ഇടവേളയെടുത്ത് തിരിച്ച് വന്നവരും.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

1995ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയാണ് ട്വിങ്കിള്‍ ഖന്ന സിനിമയിലേക്ക് കടന്ന് വരുന്നത്. അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍, ആമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ട്വിങ്കിള്‍ ഖന്ന അഭിനിയിച്ചിട്ടുണ്ട്. എന്നാല്‍ 2001ല്‍ അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയിലേക്ക് തിരിച്ചു വരാന്‍ മടി കാണിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന നടി ഇന്റീയര്‍ ഡിസൈന്‍ രംഗത്തേക്ക് മാറുകയായിരുന്നു.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

മോഡലിംഗ് രംഗത്ത് നിന്നാണ് മീനാക്ഷി ശേഷാദ്രിയും സിനിമയിലേക്ക് കടന്ന് വരുന്നത്. 1983ലെ പെയിന്റര്‍ ബാബുവായിരുന്നു നടിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് മേരി ജങ്ക്, ഖയാല്‍, ജങ്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഹാരീഷ് മൈസൂറുമായുള്ള വിവാഹ ശേഷം നടി സിനിമയോട് താത്പര്യം കുറയുകയായിരുന്നു. ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം ഖയാല്‍ വണ്‍സ് എഗയ്ന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

സോനം കപൂറും വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

1980-90കളില്‍ ബോളിവുഡില്‍ തിളങ്ങിയ താരമാണ് കിമി കടകര്‍, 1985ലെ പട്ടാര്‍ ദില്ലായിരുന്നു കിമി കടകറിന്റെ അരങ്ങേറ്റ ചിത്രം. വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ്.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

വിവാഹത്തോടെ സിനിമയില്‍ നിന്ന മാധുരി ദീക്ഷിത് ആജാ നെക്കള്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

സഞ്ജയ് കപൂറുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്നു നിന്ന കരിഷ്മ ഇഷ്‌ക് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

വിവാഹത്തിന് ശേഷം ഫന എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ റായ് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ജബ്‌സ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വയ്യ, വിവാഹത്തിന് ശേഷം അഭിനയത്തിനോട് താത്പര്യം കുറഞ്ഞവര്‍

രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹത്തിന് ശേഷം നടി അസിന്‍ ഇനി അഭിനയത്തിലേക്ക് തിരിച്ചില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി കഴിഞ്ഞു.

English summary
list of actresses who quit acting after marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam