ബിഗ് ബഡ്ജറ്റ് സിനിമകളുമായി മമ്മൂട്ടിയും മോഹന്‍ലാലും! ഇക്കൊല്ലം എത്തുന്ന സൂപ്പര്‍താര ചിത്രങ്ങള്‍

By Midhun Raj

അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസ് വ്യാപനം മലയാള സിനിമയെയും കാര്യമായി ബാധിച്ചിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് സിനിമാ തിയ്യേറ്ററുകളും അടച്ചിട്ടിരുന്നു. കോവിഡ് 19 സിനിമാ മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന മിക്ക സിനിമകളുടെയും റിലീസ് കൊറോണ കാരണം മാറ്റിവെച്ചിരുന്നു.

ലോക് ഡൗണ്‍ കാരണം ഇത്തവണ വിഷു റിലീസുകള്‍ ഉണ്ടാവാനും സാധ്യതയില്ല. നിരവധി സൂപ്പര്‍ താര ചിത്രങ്ങളാണ് ഇക്കൊല്ലവും റിലീസിങ്ങിനൊരുങ്ങുന്നത്. കൈനിറയെ സിനിമകളുമായിട്ടാണ് മിക്ക താരങ്ങളും എത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഈ വര്‍ഷവും ബിഗ് ബഡ്ജറ്റ് സിനിമകളുമായി എത്തുന്നുണ്ട്. ഇക്കൊല്ലം എത്തുന്ന അഞ്ച് സൂപ്പര്‍താര ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് കാണാം.

ബിലാല്‍

ബിലാല്‍

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിലാലും ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെഗാസ്റ്റാറിന്റെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ തിരിച്ചെത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം തുടങ്ങാനിരിക്കെയാണ് വൈറസ് വ്യാപനം ഉണ്ടായത്. മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്‌നറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂറ് കോടി ബഡ്ജറ്റില്‍ എടുത്ത സിനിമയുടെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന സിനിമ ചരിത്ര വിജയം നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോക് ഡൗണ്‍ കഴിഞ്ഞ ശേഷം ലോകമെമ്പാടും വലിയ റിലീസായിട്ടാകും മരക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക.

മാലിക്ക്

മാലിക്ക്

ഫഹദ് ഫാസിലിന്റെതായി ഇക്കൊല്ലം റിലീസിങ്ങിനൊരുങ്ങുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് മാലിക്ക്. ടേക്ക് ഓഫിന് ശേഷം എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മാലിക്ക്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ആട് ജീവിതം

ആട് ജീവിതം

ആട് ജീവിതം പൃഥ്വിരാജ് സുകുമാരന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ ജോര്‍ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവല്‍ ആസ്പദമാക്കിയാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്. ആടുജീവിതത്തിനായി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വി കുറച്ചത്. ഏആര്‍ റഹ്മാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

കുറുപ്പ്

കുറുപ്പ്

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഡ്രീം പ്രോജക്ടാണ് കുറുപ്പ്. കുപ്രിസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ വരുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ വമ്പന്‍ താരനിര അണിനിരക്കുന്നു. കുഞ്ഞിക്കയുടെതായി ഇക്കൊല്ലം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X