മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ തരംഗമായതും പരാജയപ്പെട്ടതുമായ സിനിമകള്‍

By Prashant V R

നിരവധി വിജയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകുടെ പ്രിയങ്കരനായ സംവിധായകനാണ് ഷാജി കൈലാസ്. സംവിധായകന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സൂപ്പര്‍ താരങ്ങളെയും യുവതാരങ്ങളെയും വെച്ചെല്ലാം ഷാജി കൈലാസ് സിനിമകള്‍ ഒരുക്കിയിരുന്നു. 1989ല്‍ സുരേഷ് ഗോപിയെ നായകനാക്കി ന്യൂസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഷാജി കൈലാസ് തുടക്കം കുറിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ വെച്ചെല്ലാം ഷാജി കൈലാസ് സിനിമകള്‍ ചെയ്തിരുന്നു.

മോഹന്‍ലാലിനെ നായകനാക്കുംമുന്‍പ് മെഗാസ്റ്റാറിനെ നായകനാക്കി ഷാജി കൈലാസ് സിനിമ എടുത്തിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ദി കിംഗ് എന്ന ചിത്രമാണ് മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. കിംഗിന് പിന്നാലെ നിരവധി ശ്രദ്ധേയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിജയപരാജയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം. തുടര്‍ന്ന് വായിക്കൂ.

രണ്‍ജി പണിക്കരുടെ തിരക്കഥയിലായിരുന്നു

രണ്‍ജി പണിക്കരുടെ തിരക്കഥയിലായിരുന്നു ഷാജി കൈലാസ് ദി കിംഗ് അണിയിച്ചൊരുക്കിയത്. മമ്മൂട്ടി തേവളളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. പൊളിറ്റിക്കല്‍ ആക്ഷന്‍ മൂവി ഗണത്തില്‍പ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ ഗംഭീര വിജയമായി മാറിയിരുന്നു. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ മാര്‍ക്കറ്റ് വാല്യൂ ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു ദി കിംഗ്.

ദ കിംഗിന് പിന്നാലെ

ദ കിംഗിന് പിന്നാലെ ദ ട്രൂത്ത് എന്ന ചിത്രമാണ് മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയിലായിരുന്നു ഷാജി കൈലാസ് ഈ മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കിയത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ നിന്നും പ്രതീക്ഷച്ചത്ര വിജയം നേടിയിരുന്നില്ല.

ദി കിംഗ് എന്ന ചിത്രത്തിലൂടെ

ദി കിംഗ് എന്ന ചിത്രത്തിലൂടെ ഉണ്ടാക്കിയ തരംഗം ഒരിടവേളയ്ക്ക് ശേഷം ദ ട്രൂത്തിലൂടെ ആവര്‍ത്തിക്കാന്‍ മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടൂകെട്ടിന് സാധിച്ചിരുന്നില്ല. ദ ട്രൂത്തിന് പിന്നാലെ 2000ത്തിലാണ് ഷാജി കൈലാസ് മമ്മൂട്ടി ടീമിന്റെ വല്യേട്ടന്‍ പുറത്തിറങ്ങിയത്. കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയമാണ് നേടിയത്.

ഓണക്കാലത്ത് പുറത്തിറങ്ങിയ

ഓണക്കാലത്ത് പുറത്തിറങ്ങിയ സിനിമ ബോക്‌സോഫീസില്‍ നിന്നും അഭിമാന നേട്ടമാണ് സ്വന്തമാക്കിയത്. മാസ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ മമ്മൂക്കയുടെ പ്രകടനവും ശ്രദ്ധേയമായി മാറിയിരുന്നു. വല്യേട്ടന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ഷാജി കൈലാസ് കൂട്ടൂകെട്ട് വീണ്ടും ഒന്നിച്ചത്.

ഏകെ സാജന്റെ തിരക്കഥയില്‍

ഏകെ സാജന്റെ തിരക്കഥയില്‍ ഒരുങ്ങിയ ദ്രോണ 2010 ആയിരുന്നു ആ ചിത്രം. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. ദ്രോണയ്ക്ക് പിന്നാലെ ആഗസ്റ്റ് പതിനഞ്ച് എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ദി ട്രൂത്തിന് ശേഷം എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ വലിയ തരംഗമുണ്ടാക്കാന്‍ സാധിച്ചില്ല.

Recommended Video

ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
2012ല്‍ പുറത്തിറങ്ങിയ

2012ല്‍ പുറത്തിറങ്ങിയ ദി കിംഗ് ആന്‍ഡ് കമ്മീഷണറായിരുന്നു മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. വലിയ ഹൈപ്പുകളുമായി എത്തിയ സിനിമയ്ക്ക് പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ച ഈ മാസ് ചിത്രവും തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു.

Read more about: mammootty shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X