twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ ഓടിനടന്ന് പള്ള് പറയുന്ന രാജസേനൻ പടച്ച 10 ദുരന്തചിത്രങ്ങൾ.. നന്ദിയുണ്ട് ദിലീപേ നന്ദിയുണ്ട്!!

    By Muralidharan
    |

    ആ രാജസേനനെ ഒക്കെ ഒതുക്കിയത് ദിലീപ് ആണെങ്കിൽ അതിന്റെ പുണ്യം ദിലീപിന് കിട്ടാതിരിക്കില്ല. - ഫേസ്ബുക്കിൽ രാജസേനനെ കളിയാക്കി അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി എഴുതിയ പോസ്റ്റാണിത്. ദിലീപ് തന്നെ ഒതുക്കി എന്ന് രാജസേനൻ പറയുമ്പോൾ പലരും ഇതേ അഭിപ്രായമാണ് പറയുന്നത്. എന്തായിരിക്കും ഹരിഷിനെയും മറ്റ് പലരെയും കൊണ്ട് സമാനമായ അഭിപ്രായം പറയിപ്പിക്കാൻ ഉണ്ടായ കാരണം.

    കൊച്ചിരാജാവിന് വെൽക്കം ടു സെൽട്രൽ ജയിൽ.. ജനപ്രിയ നായകൻ ദിലീപിന് ട്രോളിന്റെ ജോർജേട്ടൻസ് പൂരം!!!

    സംശയം വേണ്ട കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി രാജസേനൻ സംവിധാനം ചെയ്ത ചിത്രങ്ങൾ തന്നെ. മേലേപ്പറന്പിൽ ആൺവീടും അനിയൻ ബാവ ചേട്ടൻ ബാവയും ഒക്കെ സംവിധാനം ചെയ്ത രാജസേനന്റെ ഒരു പടം തീയറ്ററിൽ ഓടിയിട്ട് 10 വർഷമെങ്കിലും കഴിഞ്ഞു. കാണൂ പേര് പോലും കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത രാജസേനന്റെ അവസാനത്തെ 10 ചിത്രങ്ങൾ...

    ഇമ്മിണി നല്ലൊരാൾ (2205)

    ഇമ്മിണി നല്ലൊരാൾ (2205)

    നായിക നടിയായ സ്നേഹ (നവ്യ നായർ) ജൂനിയര്‍ നടനായ ജീവൻ (ജയസൂര്യ) എന്നിവരുടെ കഥ പറഞ്ഞ ഇമ്മിണി നല്ലൊരാൾ എഴുതിയതും സംവിധാനും ചെയ്തതും രാജസേനനാണ്. രാജസേനൻ ഫേഡ് ഔട്ടാകുന്നു എന്ന സൂചന നൽകിയ ചിത്രം കൂടിയാണിത്. 2005 ൽ ഇറങ്ങി.

    മധുചന്ദ്രലേഖ (2006)

    മധുചന്ദ്രലേഖ (2006)

    ജയറാം, മമ്ത മോഹൻദാസ്, ഉർവശി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 2006 ൽ പുറത്തിറങ്ങിയ മധുചന്ദ്രലേഖ വൻ പരാജയമായിരുന്നു.

    കനക സിംഹാസനം (2006)

    കനക സിംഹാസനം (2006)

    രാജസേനന്റെ അടുത്ത ചിത്രവും ജയറാമിനെ നായകനാക്കിയായിരുന്നു. 2006ൽ തന്നെ പുറത്തിറങ്ങിയ കനക സിംഹാസനം. ഈ പടവും എട്ട് നിലയിൽ പൊട്ടി.

    റോമിയോ (2007)

    റോമിയോ (2007)

    കഴിഞ്ഞ പത്ത് വർഷത്തിനിടെ തീയറ്ററിൽ അൽപമെങ്കിലും ഓളമുണ്ടാക്കിയ ഏക രാജസേനൻ ചിത്രമാണ് റോമിയോ. ഇപ്പോൾ രാജസേനൻ കുറ്റം പറയുന്ന ദിലിപായിരുന്നു ഈ ചിത്രത്തിലെ നായകൻ.

    ഭാര്യ ഒന്ന് മക്കൾ മൂന്ന് (2009)

    ഭാര്യ ഒന്ന് മക്കൾ മൂന്ന് (2009)

    എഴുത്തിനും സംവിധാനത്തിനും പുറമേ രാജസേനൻ തന്നെ നായകനാകുകയും ചെയ്ത ചിത്രമാണ് 2009 ൽ പുറത്തിറങ്ങിയ ഭാര്യ ഒന്ന് മക്കൾ മൂന്ന്. സിതാരയായിരുന്നു രാജസേനന്റെ ഭാര്യ റോളിലെത്തിയത്. പടം ഓടിയില്ല.

    ഒരു സ്മോൾ ഫാമിലി (2010)

    ഒരു സ്മോൾ ഫാമിലി (2010)

    രാജസേനന്റെ അടുത്ത അഭിനയ പരീക്ഷണം. 1 വർഷത്തെ ഗ്യാപ്പിൽ ഇറങ്ങിയ ഈ ചിത്രത്തിന് പേര് ഒരു സ്മോൾ ഫാമിലി. ഗോകുലം ഗോപാലൻ നിർമിച്ച പടത്തിൽ രാജസേനനൊപ്പം മുഖ്യവേഷത്തിലെത്തിയത് സീത. പടം പൊട്ടി.

    ഇന്നാണ് ആ കല്യാണം (2011)

    ഇന്നാണ് ആ കല്യാണം (2011)

    2011 ൽ പുറത്തിറങ്ങിയ ഡ്രാമ മൂവിയാണ് ഇന്നാണ് കല്യാണം. രജിത് മേനോനും മാളവികയും ശരണ്യ മോഹനും പ്രധാന വേഷത്തിൽ അഭിനയിച്ചു. പക്ഷേ പടം ഓടിയില്ല.

    മൂന്ന് ചിത്രങ്ങൾ കൂടി

    മൂന്ന് ചിത്രങ്ങൾ കൂടി

    പിന്നീടുള്ള ആറ് വര്‍ഷങ്ങളിലായി മൂന്ന് ചിത്രങ്ങൾ കൂടി രാജസേനൻ പ്രഖ്യാപിച്ചു. ഇതിൽ പലതും തീയറ്ററിലെത്തിയത് പോലും ആരും അറിഞ്ഞില്ല. 2013ൽ പുറത്തിറങ്ങിയ 72 മോഡൽ, 2013ൽ തന്നെ റേഡിയോ ജോക്കി, 2014 ൽ വൂണ്ട്... ഇതിലൊന്ന് പോലും ശ്രദ്ധിക്കപ്പെട്ടില്ല.

    English summary
    List of last 10 malayalam movies directed by Rajasenan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X