മാമാങ്കം മമ്മൂട്ടിക്ക് സമ്മാനിച്ച നേട്ടങ്ങള്‍! റെക്കോര്‍ഡുകള്‍ പൊളിച്ചെഴുതിയ ചരിത്ര സിനിമ!

തുടക്കം മുതലേ പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റിയ സിനിമകളിലൊന്നായിരുന്നു മാമാങ്കം. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളേയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന മെഗാസ്റ്റാറില്‍ ചാവേറിന്റെ വേഷവും ഭദ്രമായിരിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. എം പ്തമകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സിനിമ മുന്നേറുകയാണ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടിക്ക് മാത്രമല്ല ഉണ്ണി മുകുന്ദനും കരിയര്‍ ബെസ്റ്റായിരിക്കും ഈ ചിത്രമെന്ന വിലയിരുത്തലുകള്‍ തുടക്കം മുതലേ തന്നെ വന്നിരുന്നു.

ചന്ദ്രോത്ത് പണിക്കരായെത്തിയ ഉണ്ണിമുകുന്ദനേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിഹാസപുരുഷന്‍മാരേയും ചരിത്ര കഥാപാത്രങ്ങളേയുമൊക്കെ അനശ്വരനാക്കുന്ന കാര്യത്തില്‍ പ്രത്യേക കഴിവുണ്ട് മമ്മൂട്ടിക്ക്. മാമാങ്കത്തിലും അതാവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. നായികയില്ലാതെ, കഥാപാത്രത്തിന് പേരില്ലാതെ വിസ്മയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. വിമര്‍ശകര്‍ വെറുതെ വിടില്ലെന്നറിഞ്ഞിട്ടും സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും അദ്ദേഹം എത്തിയിരുന്നു. സിനിമയിലെ സാഹചര്യത്തിനനുസരിച്ച് മാറുകയെന്ന അഭിനേതാവിന്റെ ദൗത്യത്തിനായിരുന്നു താരം പ്രാധാന്യം നല്‍കിയത്. മാമാങ്കം ഇതുവരെ സ്വന്തമാക്കിയ റെക്കോര്‍ഡുകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

റിലീസിലെ റെക്കോര്‍ഡുകള്‍

റിലീസിലെ റെക്കോര്‍ഡുകള്‍

റിലീസ് ദിനത്തില്‍ തന്നെ നിരവധി റെക്കോര്‍ഡുകളായിരുന്നു സിനിമയെ തേടിയെത്തിയത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കുന്ന റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രവചനങ്ങളുമൊക്കെ നേരത്തെ നടന്നിരുന്നു. 45 രാജ്യങ്ങളിൽ റീലിസ് ആയ ആദ്യ മലയാള ചിത്രമെന്ന നേട്ടം മാമാങ്കത്തിന് സ്വന്തമാണ്. ലൂസിഫറിനെ വെട്ടിയാണ് ചിത്രം ഈ റെക്കോര്‍ഡ് നേടിയത്. നിലവിൽ റീലിസ് ആയതിൽ ഏറ്റവും വലിയ ബഡ്ജറ്റ് ഉള്ള ചിത്രവും മാമാങ്കമാണ്.

 കലക്ഷനിലെ മുന്നേറ്റം

കലക്ഷനിലെ മുന്നേറ്റം

കലക്ഷന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടക്കത്തില്‍ തന്നെ നടന്നിരുന്നു. കരിയറില്‍ ആദ്യ 100 കോടി നേട്ടം മമ്മൂട്ടി സ്വന്തമാക്കിയത് അടുത്തിടെയായിരുന്നു. മധുരരാജയിലൂടെയായിരുന്നു താരത്തിന് ഈ നേട്ടം സ്വന്തമായത്. അടുത്ത 100 കോടിയാവുമോ, കരിയറിലെ ആദ്യ 200 കോടിയാവുമോയെന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍.ആദ്യ 4 ദിവസം കൊണ്ട് 60 കോടിയാണ് മാമാങ്കത്തിന് ലഭിച്ചത്. മമ്മൂട്ടി യുടെ രണ്ടാമത്തെ കരിയറിലെ രണ്ടാമത്തെ 100 കോടി, ഒരു വര്‍ഷത്തില്‍ 2 നൂറ് കോടി ചിത്രവും ഈ റെക്കോര്‍ഡുകളും മാമാങ്കത്തിന്‍രെ പേരിലാണ്.

 പ്രദര്‍ശനത്തിലെ നേട്ടങ്ങള്‍

പ്രദര്‍ശനത്തിലെ നേട്ടങ്ങള്‍

കലക്ഷനിലും റിലീസിലും മാത്രമല്ല പ്രദര്‍ശനത്തിലും മാമാങ്കം ചില നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. കേരളത്തിൽ ആദ്യ ദിവസം 2000 ഷോ കളിച്ച ആദ്യത്തെ സിനിമ മാമാങ്കമാണ്. ലോകവ്യാപകമായി 45000 ഷോ കൾ 15 ദിവസം കൊണ്ട് പൂർത്തീകരിച്ച പടമെന്ന റെക്കോര്‍ഡും ഈ മമ്മൂട്ടി ചിത്രത്തിന് സ്വന്തമാണ്. കേരളത്തിൽ മാത്രം 18 ദിവസം കൊണ്ട് 15,000 കഴിഞ്ഞ സിനിമയും ഇതാണ്. മമ്മൂട്ടി യുടെ ഏറ്റവും വലിയ ഷോ കൗണ്ടുള്ള ചിത്രവും മാമാങ്കമാണ്.

Recommended Video

Mamangam Crossed Rs. 135Cr Mark | FilmiBeat Malayalam
25  ദിവസം കൊണ്ട്

25 ദിവസം കൊണ്ട്

100 ഓളം തീയേറ്ററിൽ 25 ദിവസം പൂർത്തിയാകാൻ പോകുന്ന പടമേതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും മാമാങ്കമാണ്. 25 ദിവസത്തിനുള്ളില്‍ 135 കോടി നേട്ടം സ്വന്തമാക്കിയെന്ന റെക്കോര്‍ഡും മാമാങ്കത്തിനുണ്ട്. മമ്മൂട്ടിയുടെ തയ്യാറെടുപ്പുകള്‍ വെറുതെയായില്ലെന്നതിനുള്ള ഉദാഹരണം കൂടിയാണ് ഈ നേട്ടങ്ങള്‍. തുടക്കത്തില്‍ സിനിമയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പിന്നീട് കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X