»   » മുന്‍നിര നായികമാര്‍ വില്ലത്തിമാര്‍ ആകുമ്പോള്‍, ഇത് കണ്ട് നിങ്ങള്‍ ഞെട്ടിയോ?

മുന്‍നിര നായികമാര്‍ വില്ലത്തിമാര്‍ ആകുമ്പോള്‍, ഇത് കണ്ട് നിങ്ങള്‍ ഞെട്ടിയോ?

Written By:
Subscribe to Filmibeat Malayalam

ഒരു നായകനും ഒരു പ്രതിനായകനും എന്നത് ഒരു ശരാശരി ചിത്രത്തിന്റെ ചേരുവയാണ്. നായിക പലപ്പോഴും നായകനെ പിന്തുണയ്ക്കുന്ന ഒരു പാവം പെണ്ണ്. അതിനപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തില്‍ സംഭവിക്കാന്‍ തുടങ്ങിയത് സമീപകാലത്താണ്.

പാവം പെണ്ണിന്റെ ചട്ടക്കൂട് പൊട്ടിച്ച് ചില മുന്‍നിര നായികമാര്‍ വില്ലത്തിമാരായി മാറിയിട്ടുണ്ട്. പ്രതീക്ഷിക്കാതെയുള്ള അത്തരം കഥാപാത്രങ്ങള്‍ പ്രേക്ഷകരില്‍ പലപ്പോഴും ഞെട്ടലുണ്ടാക്കിയിട്ടുമുണ്ട്. അങ്ങനെ വില്ലത്തിമാരായ അഞ്ച് മുന്‍നിര നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്

മുന്‍നിര നായികമാര്‍ വില്ലത്തിമാര്‍ ആകുമ്പോള്‍, ഇത് കണ്ട് നിങ്ങള്‍ ഞെട്ടിയോ?

കെ മധു സംവിധാനം ചെയ്ത നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ പ്രതിനായിക വേഷം ചെയ്തത്. നാദിയ, നാദിറ എന്നീ രണ്ട് വേഷങ്ങളിലായാണ് കാവ്യ ചിത്രത്തിലെത്തിയത്. ടൈറ്റില്‍ റോളിലെ നാദിയയാണ് കഥയിലെ വില്ലത്തി.

മുന്‍നിര നായികമാര്‍ വില്ലത്തിമാര്‍ ആകുമ്പോള്‍, ഇത് കണ്ട് നിങ്ങള്‍ ഞെട്ടിയോ?

ഇവിടെയും ഇരട്ടവേഷങ്ങളിലൊന്ന് പ്രതിനായിക ആകുകയായിരുന്നു. കീര്‍ത്തി സുരേഷിന്റെ ആദ്യ ചിത്രമായ ഗീതാഞ്ജലി നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിന്റെ കഥയ്ക്കും കഥാപാത്രത്തിനും സമാനമാണ്. കാമുകന് വേണ്ടി ഇരട്ടകളായ സഹോദരിമാര്‍ക്കിടയിലെ ശത്രുതയും അവരിലൊരാള്‍ കൊല്ലപ്പെടുന്നതും

മുന്‍നിര നായികമാര്‍ വില്ലത്തിമാര്‍ ആകുമ്പോള്‍, ഇത് കണ്ട് നിങ്ങള്‍ ഞെട്ടിയോ?

മേഘ്‌ന രാജാണ് ശരിയ്ക്കും വില്ലത്തി വേഷത്തിലെത്തി ഞെട്ടിച്ചത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ മഴയത്ത് നനഞ്ഞു വരുന്ന അഞ്ജലി, ആനിയായി മാറിയത് തന്നെ പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു.

മുന്‍നിര നായികമാര്‍ വില്ലത്തിമാര്‍ ആകുമ്പോള്‍, ഇത് കണ്ട് നിങ്ങള്‍ ഞെട്ടിയോ?

ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വില്ലത്തിയായിട്ടാണ് ഇന്ദ്രജ എത്തിയത്. അവസാനം നല്ല കുട്ടി ആകുന്നുണ്ടെങ്കിലും, തുടക്കം മുതല്‍ മമ്മൂട്ടിയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടേയിരുന്നു. സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജയുടെ അഭിനയം ശ്രദ്ധേയമാണ്

മുന്‍നിര നായികമാര്‍ വില്ലത്തിമാര്‍ ആകുമ്പോള്‍, ഇത് കണ്ട് നിങ്ങള്‍ ഞെട്ടിയോ?

ഡീംസ് എന്ന ചത്രത്തിലാണ് മീന വില്ലത്തിയായി എത്തുന്നത്. തന്റെ കാമുകനെ കൊന്നത് ഡോ. റോയ് (സുരേഷ് ഗോപി)യാണെന്ന് തെറ്റിദ്ധരിച്ച് പ്രതികാരം ചെയ്യാന്‍ വരുന്ന നിര്‍മല മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മീന ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. അതിന് വേണ്ടി ഡോ. റോയിയെ പ്രണയിച്ച് ചതിയില്‍ വീഴ്ത്തുകയായിരുന്നു.

English summary
List of Top 5 Mollywood Actresses in Negative Role
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam