‘പൃഥ്വിയുടെ ഭാഗ്യമാണോ ലിസ്റ്റിൻ അതോ ലിസ്റ്റിന്റെ ഭാഗ്യമാണോ പൃഥ്വി, അത് കാലം തെളിയിക്കും’

ഷാജി കൈലാസ് -പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ചിത്രമാണ് കടുവ. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദ ർശനത്തിനെത്തും.

Prithiviraj

സിനിമയുടെ പ്രമോഷൻ വർക്കുകളുടെ തിരക്കിലാണ് പൃഥ്വിരാജും അണിയറ പ്രവർത്തകരും. പൃഥ്വിയുടെ അടുത്ത സുഹൃത്ത് കൂടിയായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.

കടുവയുടെ പ്രമോഷനിടയിലെ പൃഥ്വി-ലിസ്റ്റിൻ കൂട്ടുകെട്ടിനോട് ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ വൈറൽ. പൃഥ്വിയുടെ ഭാഗ്യമാണോ ലിസ്റ്റിൻ അതോ ലിസ്റ്റിന്റെ ഭാഗ്യമാണോ പൃഥ്വി എന്നായിരുന്നു ചോദ്യം. ചോദ്യത്തോട് രസകരമായാണ് ഇരുവരുടെയും പ്രതികരണം. 'ഞാനാണ് അവന്റെ ഭാഗ്യം, പൃഥ്വി അത് സമ്മതി ച്ചില്ലെങ്കിലും മനസിൽ പറയുന്നുണ്ടെ'ന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. അത് കാലം തെളിയിക്കട്ടേയും ലിസ്റ്റിൻ പറഞ്ഞു.

എന്നാൽ, കാലം തെളിയിക്കട്ടേയെന്ന ലിസ്റ്റിന്റെ വാക്കുകൾക്ക് പിന്നേയെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ലൂസിഫറിന് ശേഷം വിവേക് ഒബ് റോയ് വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രമായിരിക്കും കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ജൂൺ 30ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.

തൊണ്ണൂറുകളുടെ സമയത്ത് പാലായിൽ നടക്കുന്ന ഒരു കഥയാണ് കടുവ. ഒരു നാടൻ അടിപ്പടം. ആദം ജോണിന്റെ സമയത്ത് കഥപോലെ ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഉണ്ടാകാത്തതെന്താണെന്നും കുറേനാളായല്ലോ ഇങ്ങനെയൊരു കഥ കേട്ടിട്ടെന്നും തനിക്ക് തോന്നിയതായി പൃഥ്വിരാജ് പ്രമോഷനിൽ പറഞ്ഞിരുന്നു.

സിനിമയുടെ കഥ കേട്ടപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഷാജിയേട്ടന്റെ ചിത്രങ്ങളായിരുന്നു. തിരക്കഥ കേട്ടപ്പോൾ തന്നെ അതിനാൽ ഞാൻ ഷാജിയേട്ടനെ വിളിച്ചിരുന്നു. ഷാജിയേട്ടന്റെ തിരിച്ചുവരവിന് പറ്റിയ ചിത്രമായിരിക്കുമിത്. ഈ ചിത്രത്തിൽ അഭിനയിക്കാമെന്ന് അന്നേ വാക്ക് നൽകിയിരുന്നു. ഇതൊരു നൂറുശതമാനം ഷാജി കൈലാസ് ചി ത്രമായിരിക്കും. ഞാൻ അഭിനയിക്കുകയും നിർമിക്കുകയും ചെയ്ത സിനിമയായതിനാൽ ഇത് വിജയിക്കണമെന്നാണ് ആഗ്രഹമെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

കടുവ ക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയിലെത്തുക. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ രചന. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, സീമ, പ്രിയങ്ക തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കും.

More from Filmibeat

Read more about: prithiviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X