പലരും വേണ്ടെന്ന് വെച്ച സിനിമയാണ് ട്രാഫിക്! ചില സിനിമകളുടെ വിധി നമുക്ക് അറിയാന്‍ പറ്റുമെന്ന് ലിസ്റ്റിന്‍
മലയാളത്തിലെ പ്രശസ്ത നിര്‍മാതാക്കളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള ലിസ്റ്റിന്‍ ട്രാഫിക് എന്ന സിനിമയിലൂടെയാണ് നിര്‍മാണത്തില്‍ ചുവടുറപ്പിക്കുന്നത്. ആദ്യ സിനിമ തന്നെ വലിയ വിജയമായതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല.
ട്രാഫിക്കിന് ശേഷമുള്ള തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരമിപ്പോള്‍. ചില സിനിമകളുടെ വിജയത്തെ കുറിച്ചും പരാജയത്തെ കുറിച്ചുമൊക്കെയാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ ലിസ്റ്റിന്‍ സംസാരിച്ചിരിക്കുന്നത്.

സിനിമകളെന്ന് പറയുമ്പോള്‍ അതങ്ങനെ സംഭവിക്കുന്നതാണെന്നാണ് ലിസ്റ്റിന്‍ പറയുന്നത്. ട്രാഫിക് എന്ന സിനിമ എന്റെ അടുത്ത് വരുന്നതിന് മുന്‍പ് പല നിര്‍മാതാക്കളുടെയും അടുത്ത് എത്തിയതാണ്. അവര്‍ക്കത് ഇഷ്ടപ്പെടാതെ വേണ്ടെന്ന് വെച്ചതാണ്. പക്ഷേ എന്റെ സമയമായത് കൊണ്ടാണ്. ഞാന്‍ ആ കഥ കേള്‍ക്കുകയും അതിനോട് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ശേഷം രാജേഷ് പിള്ളയെ വിളിച്ച് കഥ കേട്ട്, സിനിമയ്ക്ക് അഡ്വാന്‍സ് കൊടുക്കുകയായിരുന്നു.
ട്രാഫിക്കിലൂടെ വരാന്‍ പറ്റിയത് തന്നെ വലിയ കാര്യമായി കാണുന്നുണ്ട്. അടുത്ത പടത്തിന്റെ ടൈറ്റിലില്‍ ട്രാഫിക്കിന്റെ നിര്‍മാതാവ് എന്ന് പറഞ്ഞ് കൊടുക്കാനും സാധിച്ചു. ട്രാഫിക് കാരണമാണ് കമല്‍ ഹാസനെ കാണാനും അദ്ദേഹത്തിന്റെ കൂടെ സിനിമാ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കാനുമൊക്കെ സാധിച്ചത്. അദ്ദേഹം ട്രാഫിക്കിന്റെ തമിഴ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വന്നിരുന്നു.
മാത്രമല്ല സിനിമയുടെ നൂറ് ദിവസത്തെ സക്‌സസ് പാര്‍ട്ടിയ്ക്ക് വരികയും മൊമന്റോ കൈമാറുകയുമൊക്കെ ചെയ്തു. പക്ഷെ ട്രാഫിക്കിന്റെ തമിഴില്‍ അദ്ദേഹത്തിന് അഭിനയിക്കാന്‍ പറ്റിയില്ല. പകരം ശരത് കുമാറും രാധിക ശരത് കുമാറുമായിരുന്നു അഭിനയിച്ചത്. 'ചെന്നൈയില്‍ ഒരു നാള്‍' എന്നായിരുന്നു സിനിമയുടെ പേര്. അതിന് ശേഷം തമിഴിലും കുറച്ച് സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നു.
ട്രാഫിക്കിന്റെ കഥ കേട്ടപ്പോഴുള്ള ഒരു ഫ്രഷ്‌നെസ് ആയിരുന്നു ഇത് സിനിമയാക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. മാത്രമല്ല തിരക്കഥാകൃത്ത് സഞ്ജയുടെ അവതരണ രീതിയും തന്നെ ആകര്‍ഷിച്ചിരുന്നു.

പിന്നെ സിനിമകള്‍ ഓരോരുത്തര്‍ക്കും വിധിച്ചിട്ടുണ്ട്. വല്യ സംഭവമാണെന്ന് പറഞ്ഞ് നിര്‍മ്മിച്ച സിനിമകള്‍ പരാജയപ്പെടുകയും എന്നാല്‍ അത്ര നന്നായി എടുക്കാത്ത സിനിമകള്‍ ഭയങ്കരമായി വിജയിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെ വേണമെങ്കിലും സംഭവിക്കാം. പക്ഷേ പിടിച്ച് നില്‍ക്കുക എന്നതാണ് വലിയ കാര്യമെന്നാണ് ലിസ്റ്റിന്‍ പറയുന്നത്.
സിനിമ എന്ന് പറയുന്നത് ഒരുതരം ലഹരിയാണ്. അതിലേക്ക് വന്നാല്‍ പിന്നെ സിനിമയുമായി ബന്ധപ്പെട്ട ആളുകളോടാണ് നമ്മള്‍ സംസാരിക്കുന്നത്. അപ്പോള്‍ നമുക്ക് താല്‍പര്യം കൂടും. പിന്നെ നമ്മുടെ ഈ പ്രായത്തില്‍ പ്രശസ്തി കിട്ടുമ്പോള്‍ അതിലേക്ക് ലയിച്ച് പോകും. അങ്ങനെയാണ് താനും സിനിമയില്‍ തുടര്‍ന്ന് പോവാന്‍ തീരുമാനിക്കുന്നത്.
എല്ലാം നല്ലതായി വരാന്‍ വേണ്ടിയാണ് ചെയ്യുന്നത്. തുടക്കത്തിലെ ഓരോന്നും നമ്മള്‍ എഴുതി പ്ലാന്‍ ചെയ്യും. പക്ഷേ നെഗറ്റീവായിട്ടാണ് ചിന്തിക്കുന്നതെങ്കില്‍ അത് ചെയ്യാതിരിക്കുകയാണ് വേണ്ടത്. എല്ലാത്തിനെയും അങ്ങ് ഫേസ് ചെയ്യുക. ഒരു ഹിറ്റ് കിട്ടുമ്പോഴാണ് ഒരു നിലനില്‍പ്പ് ഉണ്ടാവുക. അന്നേരമാണ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തോന്നുക.
ചില സിനിമകളുടെ പരാജയം നമുക്ക് മുന്‍കൂട്ടി അറിയാന്‍ പറ്റും. അതിന്റെ വര്‍ക്ക് നടക്കുമ്പോള്‍ പോലും ചിലത് മനസിലാവും. ചില ചിത്രങ്ങള്‍ കടപ്പാടിന്റെ പേരിലൊക്കെ ചെയ്യേണ്ടതായി വരും. ഇത് നമുക്ക് ശരിയാവില്ലെന്ന് അവരോട് പറഞ്ഞാലും മുന്നോട്ടുള്ള സൗഹൃദത്തിന് വേണ്ടി അവിടെ ചില ത്യാഗം സഹിക്കേണ്ടി വന്നേക്കും.


Click it and Unblock the Notifications











