ഒരു ക്യാരക്ടറിന് അഞ്ച് ഓപ്ഷൻ, ഈ പ്രതിഫലത്തിന് തയ്യാറാണെങ്കിൽ അഭിനയിച്ചാൽ മതി; തീരുമാനങ്ങളിങ്ങനെ; ലിസ്റ്റിൻ

മലയാള സിനിമാ രം​ഗത്ത് ഇന്ന് ലെെം ലെെറ്റിൽ സജീവമായി നിൽക്കുന്ന നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഹിറ്റ് സിനിമകൾ സൃഷ്ടിക്കാൻ കഴിഞ്ഞ ലിസ്റ്റിന് ചിലപ്പോൾ പരാജയ സിനിമകളും വന്നിട്ടുണ്ട്. അഭിനേതാക്കളുടെയും ടെക്നീഷ്യൻസിന്റെയും ഉയർന്ന പ്രതിഫലം ചർച്ചയായിരിക്കെ തന്റെ പ്രൊഡക്ഷൻ ഹൗസായ മാജിക് ഫ്രെയിംസ് ഈ സാഹചര്യത്തെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫനിപ്പോൾ.

നേരത്തെ താൻ തന്നെയായിരുന്നു പ്രതിഫലക്കാര്യത്തിലും മറ്റും ഇ‌ടപെടുന്നതും സംസാരിക്കുന്നതും. എന്നാൽ ഇന്ന് അങ്ങനെയല്ലെന്ന് ലിസ്റ്റിൻ പറയുന്നു. ഹാപ്പി ഫ്രെയിംസിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. നമ്മൾ ചെന്ന് പ്രതിഫലം കുറയ്ക്കണം എന്ന് പറഞ്ഞാൽ അവർക്കത് ഫീലാകും. നമ്മൾപ്പോൾ നെ​ഗറ്റീവാകും. ഒരു പ്രൊഡ്യൂസറെന്ന നിലയിൽ നമ്മൾ സിനിമയ്ക്ക് ഒരു ബഡ്ജറ്റ് ഇട്ടിട്ടുണ്ടാകും.

Listin Stephen

അമ്പത് ദിവസത്തെ സിനിമ നൂറ് ദിവസം ഷൂട്ട് ചെയ്തത് കൊണ്ട് സിനിമ രണ്ടെണ്ണമായി വിൽക്കാൻ പറ്റില്ല. ഒരു സിനിമയ്ക്ക് രണ്ട് ബിസിനസില്ല. ഒറ്റ ബിസിനസേയുള്ളൂ. അതുകൊണ്ട് നമ്മൾ സംസാരിക്കണം. ചിലർക്ക് ഇഷ്ടപ്പെടില്ല. ചിലർ ആർട്ടിസ്റ്റും ഡയരക്ടറുമായി റാപ്പോ ഉണ്ടാക്കാൻ ശ്രമിക്കും. ശമ്പളം കുറയ്ക്കുന്നെന്ന് പറയുമ്പോൾ കുറച്ച് കൂടി ശമ്പളം അവർക്ക് കൊടുക്കണമെന്ന് ഡയരക്ടർ ഞങ്ങളോട് പറയും.

അവർ വിചാരിക്കുന്നത് അവരെ മാറ്റില്ലെന്നാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുന്നത് കാരണം ഇപ്പോൾ ടീമുണ്ട്. അവരാണ് കാര്യങ്ങളെല്ലാം സംസാരിക്കുന്നത്. നേരിട്ട് സംസാരിച്ച് ഇഷ്ടക്കേട് വാങ്ങുന്നില്ല. അഞ്ച് ലക്ഷം രൂപയാണ് കൊടുക്കുന്നതെങ്കിൽ ആ തുകയ്ക്ക് റെഡിയാണെങ്കിൽ ചെയ്താൽ മതി. ഇല്ലെങ്കിൽ അടുത്ത ഓപ്ഷനിലേക്ക് പോകും. ഒരു ക്യാരക്ടറിനെയിടുമ്പോൾ അഞ്ച് ഓപ്ഷനുകൾ ഇ‌ടും. ഞങ്ങളുടെ പ്രതിഫലത്തിന് ആര് വരുന്നോ അവരെ വെച്ച് സിനിമ ചെയ്യും. ഇവരാരുമില്ലെങ്കിൽ ഒരു പ്രശ്നവുമില്ല. ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.

Listin Stephen

കഴിഞ്ഞ ദിവസമാണ് മാർച്ച് മാസം റിലീസ് ചെയ്ത സിനിമകളുടെ കലക്ഷൻ വിവരങ്ങൾ പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്ത് വിട്ടത്. മാർച്ച് മാസം റിലീസ് ചെയ്ത 15 സിനിമകളിൽ 14 ഉം പരാജയപ്പെടുകയാണുണ്ടായതെന്ന് സംഘടന പുറത്ത് വിട്ട കണക്കുകളിൽ പറയുന്നു. മ്പുരാന് മാത്രമാണ് നഷ്ടം സംഭവിക്കാത്തതിരുന്നത്.

175 കോടി ബ‍‍ഡ്ജറ്റിൽ നിർമ്മിച്ച എമ്പുരാൻ ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് മാത്രം 24 കോടിയിലധികം ഷെയർ നേടിയെന്ന് അസോസിയേഷൻ പുറത്ത് വിട്ട കണക്കിൽ പറയുന്നു. എന്നാൽ ബാക്കി 14 സിനിമകൾക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. 70 ലക്ഷം മുടക്കി നിർമ്മിച്ച ദാസേട്ടന്റെ സെെക്കിൾ നേടിയ കലക്ഷൻ 8 ലക്ഷം രൂപയാണ്. 60 ലക്ഷം മുതൽ മുടക്കിലാണ് പരിവാർ എന്ന സിനിമ നിർമ്മിച്ചത്. 26 ലക്ഷം രൂപയാണ് പരിവാറിന് ലഭിച്ച തിയറ്റർ കലക്ഷൻ.

More from Filmibeat

Read more about: listin stephen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X