പൃഥ്വിരാജ് മൂഡ് ഓഫ് ആണ്, സുപ്രിയ ആവേശത്തിൽ എഴുതിയതായിരിക്കും; ഞാനിതുവരെ കാണാത്ത കലക്ഷൻ: ലിസ്റ്റിൻ സ്റ്റീഫൻ

എമ്പുരാൻ വിവാദത്തിൽ മുങ്ങിയ ദിവസങ്ങൾ കടന്ന് പോകുകയാണ്. കേരളത്തിൽ ദിവസങ്ങളോളം രാഷ്ട്രീയ ചർച്ചയായി എമ്പുരാൻ മാറി. വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചില്ല. വൻ കലക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. പൃഥ്വിരാജ് ഇതുവരെയും വിവാദങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. മോഹൻലാലിന്റെ ക്ഷമാപണക്കുറിപ്പ് പങ്കുവെക്കുക മാത്രമാണ് ചെയ്തത്. അതേസമയം നടന്റെ അമ്മ മല്ലിക സുകുമാരൻ ശക്തമായി പ്രതികരിച്ചു. എമ്പുരാനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

വിവാദങ്ങളിൽ പൃഥ്വിരാജിന് വിഷമമുണ്ടെന്ന് ലിസ്റ്റിൻ പറയുന്നു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വിവാദങ്ങളുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനോട് ഫോണിൽ സംസാരിച്ചിരുന്നു. റെ​ഗുലറായി സംസാരിക്കുന്നത് പോലെയായിരുന്നില്ല. ഡെസ്പ് ആയിരുന്നെന്ന് തോന്നി. ഇത് ഇങ്ങനെ വരുമെന്ന് അവർ പ്രതീക്ഷിച്ചിട്ടില്ല. അത്രത്തോളം സീരിയസായി എടുത്തിരിക്കില്ല. മോഹൻലാലിനെ പെടുത്തിയതാണെന്ന വാദം പിന്നീട് വന്നു. ഇന്റർവ്യൂകൾ കൊടുക്കുന്നില്ലെങ്കിലും ഫോണിലൂടെ എന്താണ് മാധ്യമങ്ങളിൽ നടക്കുന്നതെന്ന് കാണാം. പുള്ളി കുറച്ച് മൂഡ് ഓഫ് ആണെന്ന് തോന്നി. അത് കാെണ്ട് തന്നെയാണ് മല്ലിക സുകുമാരൻ പ്രതികരിച്ചതെന്നും ലിസ്റ്റിൻ പറയുന്നു.

Empuraan

സുപ്രിയ മേനോൻ റിലീസിന് മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായതിലും ലിസ്റ്റിൻ പ്രതികരിച്ചു. സുപ്രിയയുടെ ഭർത്താവ് ഒരു സിനിമ സംവിധാനം ചെയ്യുന്നു. അദ്ദേഹം ഇത്രയും നാളായി ഒരു വലിയ സിനിമയുടെ പുറകിലായിരുന്നു. ഈ സിനിമ സുപ്രിയ പോലും കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. കഷ്ടപ്പാടും പ്രതിസന്ധിയും കഴിഞ്ഞ് സിനിമ ഇറങ്ങിയപ്പോൾ സുപ്രിയ പുള്ളിക്കാരിയുടെ ഭാഷയിൽ എഴുതി വിട്ടതാണ്. അതിനാെരു ആവേശം കാണുമായിരിക്കും.

അതിന്റെ അടിസ്ഥാനത്തിലായിരിക്കാം പുള്ളിക്കാരി എഴുതി വിട്ടത്. ഒരുപാട് പേർ അത് നെ​ഗറ്റീവായെടുത്തു. ഓരോരുത്തർ സ്വീകരിക്കുന്ന രീതിയാണല്ലോ. എല്ലാവരുടെയും ഇഷ്ടത്തിന് എഴുതാൻ പറ്റില്ല. ഒരു വിഷയം വന്നപ്പോൾ പലരും ട്രോളാക്കുക്കുകയും അവരുടേതായ രീതിയിൽ അഭിപ്രായം പറയുകയും ചെയ്തെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. എമ്പുരാന് ലഭിച്ച കലക്ഷനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

Prithviraj  Listin Stephen

പടം കണ്ടപ്പോൾ ഇത് ഇത്രയും വലിയ കലക്ഷൻ വരുന്ന സിനിമാണെന്ന് ഞാനൊരിക്കലും ഓർത്തിട്ടില്ല. നാൽപത് ദിവസം കൊണ്ട് വരേണ്ട കലക്ഷൻ അഞ്ച് ദിവസം കൊണ്ട് വന്നിരിക്കുന്നു. എന്റെ സിനിമാ ജീവിതത്തിൽ ഞാനിത് ആദ്യമായാണ് കാണുന്നത്. എനിക്കൊരു അതിശയോക്തിയാണ് ആ കലക്ഷൻ കണ്ടപ്പോൾ തോന്നിയത്. ഇത് വരെയുള്ള എല്ലാ കലക്ഷനോടും വഴിമാറാൻ പറഞ്ഞ് എമ്പുരാൻ മുന്നേറുന്നു. ഇവിടെ മാത്രമല്ല, ഓവർ സീസിലും. അത്രയും ഹെെപ്പ് ഈ പടത്തിന് വന്നു. എത്ര ഹെെപ്പുള്ള സിനിമയാണെങ്കിലും നല്ല സിനിമയാണെങ്കിലേ കാണൂ.

ഒരു സംവിധായകനെന്ന നിലയിൽ പൃഥ്വിരാജ് പ്രൂവ് ചെയ്തു. ഇനി ഏത് ലാം​ഗ്വേജിലും സിനിമ ചെയ്യാനാകുന്ന വ്യക്തിയാണെന്നതിന് ഉദാഹരണമാണ്. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തിന്റെ കാര്യമല്ല താൻ പറയുന്നതെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. എമ്പുരാന്റെ ഹെെപ്പ് എക്സ്ട്രീം ലെവലിൽ എത്തി. ഫേസ്ബുക്ക് തുറന്നാലും ചാനൽ തുറന്നാലും ഇത് തന്നെയാണ്. പെെസ മുടക്കാതെയുള്ള പബ്ലിസിറ്റിയാണെന്ന് ആലോചിക്കണമെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്തത്. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X