കോടികൾ വേണ്ടിവന്നപ്പോൾ ഒറ്റ കോളിൽ തന്ന് സഹായിച്ചത് പൃഥ്വിരാജ്, ടൊവിയും ഞാനും ചെറിയ പിണക്കത്തിലാണ്; ലിസ്റ്റിൻ

കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സിനിമ. ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു. കൃതി ഷെട്ടി നായികയായ സിനിമയിൽ സുരഭി ലക്ഷ്മിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചത്. ടൊവിനോ തോമസിലെ അഭിനേതാവിന് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചതും എആർഎം റിലീസിനുശേഷമാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസുമാണ് സിനിമ നിർമ്മിച്ചത്. കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് സെലിബ്രേഷൻ മലയാള സിനിമയിലെ താരങ്ങളെയും സംവിധായകരെയും എല്ലാം പങ്കെടുപ്പിച്ച് എആർഎം ടീം സംഘടിപ്പിച്ചിരുന്നു.

Listin Stephen

ആ​ഘോഷ ചടങ്ങിൽ സംസാരിക്കവെ ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രംസ​​ഗമാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എആർഎം സിനിമയുടെ ഭാ​ഗമായപ്പോൾ മുതലുണ്ടായിട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം ലിസ്റ്റിൻ വിവരിച്ചു. എആർഎം സിനിമയുടെ ഷൂട്ട് ആരംഭിക്കുന്നതിന് ഇരുപത്തിയഞ്ച് ദിവസം മുമ്പാണ് ഞാൻ ഈ സിനിമയുടെ ഭാ​ഗമാകുന്നത്. ഡോ. സഖറിയ തോമസുമായുള്ള ടൈ അപ്പിലാണ് ഞാൻ ഈ സിനിമയുടെ ഭാ​ഗമായത്.

അന്ന് ഇട്ടതും പറഞ്ഞതുമായ ബജറ്റിൽ നിന്ന് വ്യത്യാസം വന്നു. എല്ലാ സിനിമകളും അങ്ങനെയാണ്. ആരംഭിക്കുമ്പോൾ ഒരു ബജറ്റ് പിന്നീട് വേറൊരു ബജറ്റ് എന്നത് എല്ലാ സിനിമകളിലും സംഭവിക്കുന്നതാണ്. അത് ഈ സിനിമയ്ക്കും സംഭവിച്ചു. ഈ സിനിമയുടെ ചില ഷോട്ടുകൾ കണ്ടപ്പോൾ ഞാൻ ഇംപ്രസ്ഡായി.

അതിനുശേഷമാണ് പാൻ ഇന്ത്യൻ ലെവലിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചത്. എല്ലാവരുടെയും ഹാർഡ് വർക്ക് ഈ സിനിമയ്ക്ക് പിന്നിലുണ്ട്. സിനിമയുടെ സീജിയൊക്കെ ഏറ്റവും അവസാനമാണ് റെഡിയായി കിട്ടിയത്. അതുകൊണ്ട് തന്നെ റിലീസ് പോലും മറ്റ് ഭാ​ഷകളിൽ തള്ളിവെച്ചിരുന്നു. ഈ സിനിമയുടെ റിലീസിനുശേഷമാണ് ബിസിനസ് നടന്നത്. എനിക്ക് ഇത്രയേറെ ധൈര്യമുണ്ടെന്ന് മനസിലാക്കി തന്നതും എആർഎം സിനിമയാണ്.

വലിയ സിനിമകൾ ഫിനാൻസ് എടുത്തിട്ടാണ് ചെയ്യുന്നത്. അതൊക്കെ റിലീസ് ചെയ്യും മുമ്പ് സെറ്റിൽ ചെയ്യണം. പക്ഷെ എആർഎം ബിസിനസാകും മുമ്പ് മറ്റ് പ്ലാറ്റ്ഫോമുകൾ പറഞ്ഞ തുക ഞങ്ങൾക്ക് ഓക്കെയാകാതിരുന്നപ്പോൾ ഫൈനൽ സെറ്റിൽമെന്റ് ചെയ്യാൻ എനിക്ക് കുറച്ച് പണം ആവശ്യമായിരുന്നു. ഇത്ര കോടികളുടെ ആവശ്യം വന്നപ്പോൾ എന്റെ ഒരു കോളിൽ എന്നെ സഹായിച്ചത് പൃഥ്വിരാജാണ്.

Listin Stephen Prithviraj

കുറച്ച് കൂടി പണം ആവശ്യമായി വന്നപ്പോൾ എന്നെ സഹായിച്ച മറ്റൊരാൾ അൻവർ റഷീദാണ്. ഞാൻ ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കണമെങ്കിൽ അതിന് പിന്നിൽ ഒരുപാട് പേരുണ്ട്. ആദ്യമായാണ് എന്റെ ഒരു സിനിമ നൂറ് കോടി ക്ലബ്ബിൽ കയറുന്നത് അതിലും എനിക്ക് സന്തോഷമുണ്ട്. പിന്നെ സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും സ്വഭാവികമാണ്. ടൊവിയും ഞാനും ഇപ്പോൾ ചെറിയ പിണക്കത്തിലാണ്. ചെറിയ കാര്യങ്ങൾക്കുപോലും പിണങ്ങും.

കാരണം സിനിമയോട് അത്രയും പാഷനുള്ളയാളാണ്. എന്നാൽ പെട്ടന്ന് ഇണങ്ങുകയും ചെയ്യും. ഈ​​ഗോ നോക്കാതെ എല്ലാം ചെയ്ത് തരും. ഇണക്കങ്ങളും പിണക്കങ്ങളും സിനിമയ്ക്കുള്ളിൽ മാത്രമാണെന്ന് കൂടി ടൊവിയോട് പറയുകയാണ് എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. വളരെ വർഷങ്ങളായി ലിസ്റ്റിന്റെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും സുപ്രിയ മേനോനും.

ഇവരുടെ കോമ്പോയും പൃഥ്വിരാജിനെയും സുപ്രിയയേയും കുറിച്ച് ഇടയ്ക്കിടെ ലിസ്റ്റിൻ പങ്കുവെക്കാറുള്ള സോഷ്യൽമീഡിയ പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇടയ്ക്ക് പൃഥ്വിരാജുമായി ലിസ്റ്റിൻ തെറ്റിപിരിഞ്ഞുവെന്നൊക്കെ പ്രചരിച്ചപ്പോൾ ലിസ്റ്റിൻ തന്നെ സരമായി മറുപടി നൽകിയിരുന്നു.

More from Filmibeat

Read more about: listin stephen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X