Don't Miss!
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് ഓളവും തീരവും. എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍ ഒന്ന് ഈ ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുത്തിയൊലിക്കുന്ന പുഴയില്‍ തനിയെ ചങ്ങാടം തുഴഞ്ഞുപോകുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് മേക്കിങ്ങ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ആദരമെന്ന നിലയ്ക്കാണ് പ്രിയദര്‍ശനും സംഘവും ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍- പ്രിയദര്ശന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഹരീഷ് പേരടി, മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്.
തൊമ്മന്‍കുത്ത്, കാഞ്ഞാര്‍, തൊടുപുഴ എന്നിവിടങ്ങളിലാണ് ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. അതേസമയം നരന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മുള്ളന്‍കൊല്ലി വേലായുധന് എന്ന കഥാപാത്രത്തെ ഓര്‍മ്മവരുന്നു എന്നാണ് വീഡിയോ കണ്ട നിരവധി പേര് കമന്റ് ചെയ്തിരിക്കുന്നത്.

എം.ടി.വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് ഓളവും തീരവും. സന്തോഷ് ശിവന് ഛായാഗ്രഹണവും സാബു സിറിള്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ന്യൂസ് വാല്യു പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്.പി.എസ്.ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രം പുറത്തിറങ്ങുക.
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി