നടിമാരെല്ലാം കൂടി ഒന്നിച്ചപ്പോള്‍ സംഭവിച്ചതിങ്ങനെ! ലോക് ഡൗണ്‍ അപാരത, തംരഗമായി നൃത്ത വീഡിയോ
ലോക്ഡൗണ്‍ കാലത്ത് ഒരുപാട് പാഠങ്ങള്‍ നമ്മള്‍ പഠിച്ച് കഴിഞ്ഞു. പുറത്തിറങ്ങാന്‍ പോലും കഴിയാത്തൊരു സാഹചര്യമാണെങ്കിലും അതിനെ അതിജീവിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞു എന്നതാണ് ആശ്വാസകരമായ കാര്യം. കേരളത്തില്‍ നിന്നും കൊറോണ വൈറസിനെ വരുതിയിലാക്കാന്‍ കഴിഞ്ഞു എന്നതാണ് അതിന്റെ റിസള്‍ട്ട്.
സിനിമാ താരങ്ങളടക്കം ഒരുപാട് പേരാണ് മാതൃകപരമായ കാര്യങ്ങള്‍ ചെയ്ത് കൈയടി വാങ്ങിയത്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവനടിമാര്‍ ചേര്‍ന്നൊരുക്കിയ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമാവുകയാണ്. ആശ ശരത്ത്, നവ്യ നായര്‍, അനു സിത്താര, അനുശ്രീ, ദുര്‍ഗ കൃഷ്ണ, രചന നാരായണന്‍കുട്ടി, രമ്യ നമ്പീശന്‍ എന്നീ നടിമാര്‍ ചേര്‍ന്നാണ് നൃത്ത വീഡിയോയില്‍ ഒന്നിച്ചെത്തിയത്.

നടിമാരെല്ലാം അവരുടെ വീടുകളില്‍ നിന്ന് തന്നെയാണ് നൃത്തരംഗം ഷൂട്ട് ചയ്തിരിക്കുന്നത്. കാതില്‍ തേന്മഴയായ് പാടൂ.. എന്ന് തുടങ്ങുന്ന ഗാനരംഗത്തിനാണ് മനോഹരമായ ചുവടുകളുമായി നായികമാരെത്തിയത്. മലയാള സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകന്‍ ബിജു ത്വനിയാണ് ഇങ്ങനെയാരു ആശയം അവതരിപ്പിച്ചത്. മിനുറ്റുകള്‍ക്കുള്ളില്‍ ഈ നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
'തുമ്പോളി കടപ്പുറം' എന്ന ചിത്രത്തിന് വേണ്ടി സലില്‍ ചൗധരി സംഗീത സംവിധാനം നിര്‍വഹിച്ച് ഒഎന്‍വി എഴുതി യേശുദാസ് പാടിയ പാട്ടാണ് കാതില്‍ തേന്മഴയായി പാടൂ... ഇപ്പോള്‍ നടിമാരുടെ നൃത്തത്തിന് വേണ്ടി ഇഷാന്‍ ദേവാണ് ഗാനം പുനരാവിഷ്‌കരിച്ചത്. നൃത്തലോകത്ത് കഴിവ് തെളിയിച്ച നടിമാരാണ് വീഡിയോയില്‍ അണിനിരന്നതെന്നതാണ് മറ്റൊരു കാര്യം.

നേരത്തെ ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാവരും ചേര്‍ന്ന് ഒരു ഷോട്ട്ഫിലിം തയ്യാറാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാതലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്തായിരുന്നു ഒരുമയുടെ സന്ദേശം നല്‍കി കൊണ്ട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചൊരു മള്‍ട്ടിസ്റ്റാര്‍ ഷോട്ട്ഫിലിം ഒരുക്കുന്നത്. മലയാളത്തില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാലും ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, തെലുങ്കില്‍ നിന്നും ചിരഞ്ജീവിയും തമിഴില്‍ രജനികാന്തും ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു.
മലയാളത്തിലും സമാനമായ ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ വരുന്നുണ്ട്. എല്ലാം കൊറോണയ്‌ക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടും ബോധവത്കരിക്കുന്നതിന് വേണ്ടിയും ഒരുക്കിയിട്ടുള്ളതായിരുന്നു. ഇതെല്ലാം പ്രേക്ഷകര്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കി കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications