10 ദിവസത്തിന് ശേഷം ആദ്യമായി പുറത്തിറങ്ങി, തിരിച്ചു വന്നപ്പോൾ കരഞ്ഞു പേയി, കനിഹയുടെ കുറിപ്പ്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിങ്ങളിൽ മാത്രമാണ് ജനങ്ങൾ പുറത്ത് ഇറങ്ങുന്നത്. ഇപ്പോഴിത പത്ത് ദിവസത്തിന് ശേഷം ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭനം പങ്കുവെക്കുകയാണ് നടി കനിഹ.

kaniha

അവശ്യസാധനങ്ങൾ വാങ്ങുന്നതിന് വേണ്ടിയായിരുന്നു വീടിന് പുറത്തിറങ്ങിയത്. സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വിജനമായ റോഡ് കണ്ട് സത്യത്തില്‍ കരഞ്ഞുപോയെന്നും കനിഹ പറയുന്നു. യാത്രയെക്കുറിച്ച് കനിഹ പങ്കുവെക്കുന്ന ഹൃദയഭേദകമായ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. ഒഴിഞ്ഞ റോഡിന്റേയും സൂപ്പർ മാർക്കിലെ നീണ്ട ക്യൂവിന്റേയും ചിത്രം പങ്കുെവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

കനികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കഴിഞ്ഞ പത്ത് ദിവസമായി വീട്ടിൽ കഴിയുകയായിരുന്നു. ഇവിടെ നിന്ന് അവശ്യസാധനങ്ങൾ വാങ്ങനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യഥാർഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാർഥ ചിത്രം ഉൾക്കൊള്ളാൻ ഏറെ പ്രയാസമായിരുന്നു. എന്താണെന്ന് അറിയില്ല , ഒഴിഞ്ഞ നിരത്തിലൂടെ വണ്ടിയോടിച്ചു വന്നപ്പോൾ അറിയാതെ കരഞ്ഞു പേയി.ഈ സാഹചര്യങ്ങളുമായി നമ്മൾ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നുള്ള ധാരണയില്ലെങ്കിൽ പോലും നമ്മുടെ മക്കളടക്കം ഇതുമായി പെരുത്തപ്പെട്ടു കഴിഞ്ഞു. അവർക്ക് അറിയില്ല എന്ത് കൊണ്ട് അവരെ പുറത്ത് കളിക്കാൻ വിടുന്നില്ല എന്നുളളത്.

എപ്പോഴും പുറത്തു പേയി ജീവിക്കുന്ന മുതിർന്നവർ എന്തുകൊണ്ട് വീടുകളിൽ ഇരിക്കുന്നു എന്നതിന്റെ കാരണവും അവർക്ക് അറിയില്ല. നമ്മുടെ യാന്ത്രികമായ ജീവിതം തികച്ചും നിശ്ചലമായി കഴിഞ്ഞു. നമ്മളിൽ പലർക്കും ഇപ്പോൾ വരുമാനമില്ല. ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് അതുവരെ ജീവിച്ചത്. ഇനി എത്ര നാൾ ഇങ്ങനെ നീങ്ങുമെന്ന് അറിയില്ല, ആകെ ഇപ്പോൾ ഉള്ളത് ഒരു പ്രതീക്ഷ മാത്രമാണ്- കനിഹ കുറിച്ചു.

ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക് ഡൗണ്‍ തുടരുമെന്നും അതിനു ശേഷം വാഹനഗതാഗതകാര്യങ്ങളില്‍ കർശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

More from Filmibeat

Read more about: kaniha കനിഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X