twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിരീടത്തിന്റെ ആഘോഷവേളയില്‍ അവര്‍ അദ്ദേഹത്തെ അപമാനിച്ചു! ലോഹിതദാസിന്റെ ഭാര്യ പറയുന്നത്? കാണൂ!

    |

    മലയാള സിനിമയുടെ അത്ഭുത പ്രതിഭകളിലൊരാളായി വിശേഷിക്കപ്പെടുന്ന കലാകാരനാണ് ലോഹിതദാസ്. തനിയാവര്‍ത്തനത്തിലൂടെ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു. മീര ജാസ്മിന്‍, ഭാമ തുടങ്ങിയ നായികമാരെ മലയാള സിനിമയ്്ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ഭൂതക്കണ്ണാടിയിലൂടെ ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. തിലകനായിരുന്നു ലോഹിതദാസിനെ സിബി മലയിലിന് പരിചയപ്പെടുത്തിക്കൊടുത്തത്.

    പാതിരാത്രിയില്‍ തേടിയെത്തുന്ന സംവിധായകന്‍! നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീദേവിക! കാണൂ!പാതിരാത്രിയില്‍ തേടിയെത്തുന്ന സംവിധായകന്‍! നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീദേവിക! കാണൂ!

    മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കരിയര്‍ ബെസ്റ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഈ സംവിധായകന്‍. തനിയാവര്‍ത്തനം, കിരീടം, അമരം, ഭൂതക്കണ്ണാടി...ലിസ്റ്റ് നീളുകയാണ്. സിബി മലയിലുമൊത്ത് പുതിയ സിനിമയൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് അപ്രതീക്ഷിതമായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. പകരം വെക്കാനില്ലാത്ത പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ കിരീടത്തിന്റെ 125ാം ദിനം ആഘോഷിക്കുന്നതിനിടയില്‍ എല്ലാവരും അദ്ദേഹത്തെ അവഗണിച്ചിരുന്നുവെന്ന് ഭാര്യ പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖ പരിപാടിക്കിടയിലായിരുന്നു സിന്ധു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

    ഷീല്‍ഡാണ് നല്‍കിയത്

    ഷീല്‍ഡാണ് നല്‍കിയത്

    സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കിരീടം. മോഹന്‍ലാലും പാര്‍വതിയുമൊക്കെ ജീവികക്കുകയായിരുന്നു. സേതുമാധവനെന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. തിലകന്റെ കത്തി താഴെയിടെടാ എന്ന ഡയലോഗ് ഏറെ പ്രശസ്തമായിരുന്നു. സിനിമയുടെ 125ം ദിനാഘോഷത്തില്‍ താരങ്ങള്‍ക്കും സംവിധായകനും ഉപഹാരമായി നല്‍കിയത് കിരീടമായിരുന്നു. എന്നാല്‍ ലോഹിതദാസിന് അന്ന് ലഭിച്ചത് സാധാരണ ഷീല്‍ഡായിരുന്നുവെന്ന് ഭാര്യ പറയുന്നു.

    തിരക്കഥയുടെ പ്രാധാന്യം

    തിരക്കഥയുടെ പ്രാധാന്യം

    സംവിധായകന്‍ പോലും തിരക്ക് കാരണം അത് ശ്രദ്ധിച്ചില്ലായിരുന്നുവെന്ന മറുപടിയാണ് പിന്നീട് ലഭിച്ചത്. കിരീടമെന്ന സിനിമയുടെ പ്രധാന പ്രത്യേകത നട്ടെല്ലുള്ള തിരക്കഥ തന്നെയാണെന്ന് ഏതൊരു പ്രേക്ഷകനും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ അത് പോലും അണിയറപ്രവര്‍ത്തകര്‍ മനസ്സിലാക്കിയില്ലെന്ന് ഇവര്‍ പറയുന്നു. ലോഹിതാദസിന്റെ തിരക്കഥയ്ക്ക് അത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്നായിരിക്കാം അന്ന് അവര്‍ നല്‍കിയതെന്നും സിന്ധു ചൂണ്ടിക്കാണിക്കുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപത്‌നി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

    പോസ്റ്ററുകളില്‍ നിന്നും ഒഴിവാക്കി

    പോസ്റ്ററുകളില്‍ നിന്നും ഒഴിവാക്കി

    തിരക്കഥയെഴുതിയിരുന്ന അദ്ദേഹത്തെ തുടക്കത്തില്‍ പലരും വേണ്ടത്ര പരിഗണിച്ചിരുന്നില്ല. പോസ്റ്ററുകളിലൊന്നും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ വഴിയില്‍ കാണുന്ന പോസ്റ്ററുകളിലൊന്നില്‍ പോലും തന്റെ പേര് കാണുന്നില്ലല്ലോയെന്ന് അദ്ദേഹമൊരിക്കല്‍ പറഞ്ഞിരുന്നു. തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍ തുടങ്ങിയ സിനിമകളിലൊക്കെ ഇതായിരുന്നു സംഭവിച്ചത്.

    ആ ബന്ധം എങ്ങനെയായിരുന്നു?

    ആ ബന്ധം എങ്ങനെയായിരുന്നു?

    സിബി മലയിലും ലോഹിതദാസും ഒരുമിച്ചെത്തിയപ്പോഴൊക്കെ ബോക്‌സോഫീസ് അവര്‍ക്കൊപ്പമായിരുന്നു. ആ കൂട്ടുകെട്ടില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. തൊഴില്‍പരമായ ബന്ധമല്ലാതെ അവര്‍ തമ്മില്‍ ആഴമുള്ള സൗഹൃദമുള്ളതായി തനിക്കറിയില്ലെന്നും സിന്ധു പറയുന്നു. തിരക്കഥകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം സ്വതന്ത്ര സംവിധാനത്തിലേക്ക് തിരിഞ്ഞത്. അപൂര്‍വ്വം ചില സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.

    മമ്മൂട്ടി ചിത്രത്തിന്റെ പേര്

    മമ്മൂട്ടി ചിത്രത്തിന്റെ പേര്

    ഒരേ സമയം ഐവി ശശിക്ക് വേണ്ടിയും സിബി മലയിലിനും വേണ്ടി തിരക്കഥ എഴുതിയിരുന്നു ലോഹിതദാസ്. ഐവി ശശരി ചിത്രത്തിന് കിരീടം എന്ന പേര് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹത്തിന് അത് ഇഷ്ടമായില്ല. പിന്നീടാണ് മുക്തി എന്ന പേര് നല്‍കിയത്. ഇതോടെ കിരീടമെന്ന പേര് വേണമെങ്കില്‍ നമുക്കിടാമെന്ന് ലോഹി പറയുകയും സംവിധായകന്‍ അത് സമ്മതിക്കുകയുമായിരുന്നു.

    English summary
    Lohithdas 's wife talking about Kireedam success celebration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X