ആനിയുടെ അത്രയും സൗന്ദര്യം വേണ്ട! സല്ലാപത്തിലേക്ക് മഞ്ജു വാര്യര്‍ എത്തിയതിന് പിന്നിലെ കഥ ഇങ്ങനെയാണ്..
മലയാള സിനിമാപ്രേമികളുടെ മനസില്‍ എക്കാലവും ഇടം കൊണ്ട നടിമാരില്‍ ഒരാള്‍ മഞ്ജു വാര്യരാണ്. നാടന്‍ പെണ്‍കുട്ടിയായും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുകയാണ്.
തിരിച്ച് വരവില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന മഞ്ജു വാര്യരിപ്പോള്‍. തുടക്കത്തില്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ചത് സല്ലാപം എന്ന സിനിമയിലൂടെയായിരുന്നു. അക്കാലത്തെ സൂപ്പര്‍ നായികയായിരുന്ന ആനിയെ സല്ലാപത്തില്‍ നായികയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ സിനിമയിലേക്ക് മഞ്ജുവെത്തിയത് ലോഹിതദാസിന്റെ തീരുമാനത്തിലൂടെയായിരുന്നു. ഇക്കാര്യം ലോഹിതദാസിന്റെ ഭാര്യ സിന്ധു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മഞ്ജു വാര്യരുടെ അരങ്ങേറ്റം
സുരേഷ് ഗോപി നായകനായി അഭിനയിച്ച സാക്ഷ്യം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ നായികയായിട്ടുള്ള അരങ്ങേറ്റം. രാധ എന്ന നാടന്‍ പെണ്‍കുട്ടിയായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ചിരുന്നു. സല്ലാപം ഹിറ്റായതോടെ മഞ്ജു വാര്യരുടെ കരിയര്‍ തന്നെ മാറി മറിഞ്ഞിരുന്നു. ദിലീപായിരുന്നു നായകന്‍. 1996 ലായിരുന്നു സല്ലാപം റിലീസിനെത്തിയത്. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത് ലോഹിതദാസ് ആയിരുന്നു. മനോജ് കെ ജയന്‍, ബിന്ധു പണിക്കര്‍, എന്‍എഫ് വര്‍ഗീസ്, മാള അരവിന്ദന്‍, കലാഭവന്‍ മണി എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു.

ആനിയെ ആയിരുന്നു പരിഗണിച്ചത്
നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കീരിടം ഉണ്ണിയാണ് ആനിയെ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പിന്നീട് സാര്‍ (ലോഹിതദാസ്) പറഞ്ഞു അത്രയും സൗന്ദര്യമുള്ള കുട്ടി വേണ്ടെന്ന്. ഇത്രയും കളര്‍ വേണ്ട. നമുക്കൊരു നാടന്‍ പെണ്‍കുട്ടിയെ മതി. അങ്ങനെയാണ് മഞ്ജു വാര്യരിലേക്ക് എത്തുന്നത്.

തൂവല്‍ കൊട്ടാരത്തിലും
ലോഹിതദാസ് തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു തൂവല്‍ കൊട്ടാരം. സിനിമയിലും മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ എനിക്ക് ഏറ്റവും ബഹുമാനം മഞ്ജു വാര്യരോടാണെന്നാണ് സിന്ധു പറയുന്നത്.

തിലകന്‍-നെടുമുടി പ്രശ്‌നം
നായികമാരെ കുറിച്ച് മാത്രമല്ല മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെ കുറിച്ചുള്ള പ്രശ്‌നങ്ങളും സിന്ധു സംസാരിച്ചിരുന്നു. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്ന് സിന്ധു പറയുന്നു. തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ സിനിമകളിലെ കഥപാത്രങ്ങള്‍ നെടുമുടിയെ മനസില്‍
കണ്ട് കൊണ്ട് തന്നെയാണ് ലോഹിതദാസ് എഴുതിയത്.

ലോഹിതദാസിന് വാശിയുണ്ടായിരുന്നു
താരങ്ങളെ നിശ്ചയിക്കുന്നതില്‍ അദ്ദേഹം ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കു എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ സിനിമകള്‍ക്കായിരുന്നു. നെടുമുടി വേണു ആവേഷം തട്ടി എടുത്തു എന്നത് അദ്ദേഹത്തിന്റെ വെറും തോന്നല് മാത്രമായിരുന്നെന്നും സിന്ധു വ്യക്തമാക്കുന്നു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിശ്ചയിച്ചതും..
തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതക്കാളെ നിശ്ചയിച്ചിരുന്നത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചത് പോലെയാണ് കീരിടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും അദ്ദേഹം ഒരു നന്ദിയും പ്രതീക്ഷിച്ചിരുന്നില്ലെന്നും സിന്ധു പറയുന്നു.


Click it and Unblock the Notifications











