റിയാലിറ്റി ഷോകളിലൂടെ തുടക്കം, മിഡിൽ ക്ലാസ് പയ്യൻ ഇന്ന് കോടീശ്വരൻ; സന്തോഷ് കുമാർ സാന്റിയായത് ഇങ്ങനെ!

ലോക സിനിമയുടെ റിലീസിനുശേഷം കല്യാണിക്കും നസ്ലിനുമൊപ്പം പ്രേക്ഷകരെ അമ്പരപ്പിച്ച കഥാപാത്രം ഡാൻസ് കൊറിയോ​ഹ​ഗ്രാഫറും നടനുമായ സാന്റി മാസ്റ്റർ അവതരിപ്പിച്ച ഇൻസ്പെക്ടർ നാച്ചിയപ്പ ​ഗൗഡയാണ്. ലിയോയിൽ സാന്റി ചെയ്ത സൈക്കോ വില്ലൻ കഥാപാത്രയും കടത്തിവെട്ടുന്നതാണ് ലോകയിലെ നാച്ചിയപ്പ ​​ഗൗഡ. സ്ത്രീകളോട് പുച്ഛം മാത്രമുള്ള പക്ക മെയിൽ ഷോവനിസ്റ്റ് പോലീസ് കഥാപാത്രം. ഒപ്പം അഴമതി നിറഞ്ഞ സർവീസും. ലോക കണ്ടവർക്കെല്ലാം നാച്ചിയപ്പയെ കയ്യിൽ കിട്ടിയിരുന്നുവെങ്കിൽ നന്നായി പെരുമാറി വിടാമായിരുന്നുവെന്ന് തീർച്ചയായും തോന്നിയിട്ടുണ്ടാകും.

കൊറിയോ​ഗ്രാഫർ എന്ന ലേബലിലല്ല നടനെന്ന ലേബലിൽ ഏറ്റവും തിരക്കുള്ള തമിഴ് താരമാണ് ഇന്ന് സാന്റി മാസ്റ്റർ. ലിയോയിലെ സാന്റിയുടെ പ്രകടനാണ് ലോകയിലേക്ക് ക്ഷണം ലഭിക്കാൻ കാരണം. എല്ലാത്തിനും സാന്റിക്ക് കടപ്പാടുള്ളത് സംവിധായകൻ ലോകേഷ് കനകരാജിനോടാണ്. ലിയോ കാരണമാണ് എനിക്ക് ലോകയും തെലുങ്ക് സിനിമ കിഷ്കിന്ദാപുരിയും ലഭിച്ചത്.

Sandy Master
Photo Credit: Sandy Master / Instagram

ലോകേഷ് കനകരാജ് സാറിനാണ് എല്ലാ ക്രെഡിറ്റും ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സാന്റി പറയുന്നു. അദ്ദേഹം ലിയോയിൽ അത്തരമൊരു കഥാപാത്രം എനിക്ക് തന്നില്ലായിരുന്നുവെങ്കിൽ ലോകയും കിഷ്കിന്ദാപുരിയും എനിക്ക് ലഭിക്കില്ലായിരുന്നു. ലിയോയിലെ എന്റെ കഥാപാത്രം പക്ക പ്രോപ്പർ സൈക്കോയാണ്. ആ സിനിമയുടെ ഷൂട്ട് സമയത്തും കഥാപാത്രം പോലെ തന്നെ ഞാൻ സെറ്റിൽ വളരെ സൈലന്റായിരുന്നു. നിശബ്ദനായി ഇരിക്കാൻ ലോകേഷ് സാറും പറഞ്ഞിരുന്നു.

പക്ഷെ വില്ലനാണെങ്കിലും ലോക സെറ്റിൽ ഞാൻ വളരെ ജോളിയായിരുന്നു. ലിയോയിലെ എന്റെ കഥാപാത്രം കണ്ട് എനിക്ക് തന്നെ വെറുപ്പ് തോന്നി. ലോകേഷ് സാർ എന്റെ കുടുംബ സുഹൃത്താണിപ്പോൾ. ആദ്യം ഞങ്ങൾ പരിചയപ്പെടുന്നത് ഒരു ടീ ഷോപ്പിൽ വെച്ചാണ്. ഒരു സോങ് ചെയ്യാനുള്ള അവസരം ചോ​ദിച്ചപ്പോൾ അതിന് താൻ സഹായിക്കാമെന്ന് അ​ദ്ദേഹം പറഞ്ഞു. മാസ്റ്റർ സിനിമ ചെയ്യുകയായിരുന്നു അ​ദ്ദേഹം.

പിന്നീട് അദ്ദേഹം വിക്രത്തിന്റെ വർക്കിലേക്ക് ഇറങ്ങി. അതിൽ ഒരു സോങ്ങുണ്ടെന്നും കൊറിയോ​ഗ്രഫി ചെയ്തത് തരണമെന്നും പറഞ്ഞു. അങ്ങനെയാണ് സൗഹൃ​ദം കൂടുതലായത്. ബി​ഗ് ബോസ് തമിഴ് സീസൺ 3ൽ ഞാൻ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഞാൻ കൊറിയോ​ഗ്രഫി ചെയ്യുന്നത് കമൽസാറിനും ഓക്കെയായിരുന്നു. ലിയോയുടെ കഥ വിക്രത്തിന്റെ സെറ്റിൽ വെച്ചാണ് കേൾക്കുന്നത്. പൊതുവെ ജോളിയായി ഇരിക്കുന്ന ആളാണ് ഞാൻ.

ആ എന്നെ സൈക്കോയായി സ്ക്രീനിൽ എത്തിച്ചത് ലോകേഷ് സാറിന്റെ കഴിവാണ് സാന്റി പറഞ്ഞു. ഞാൻ ആദ്യമായി മലയാളത്തിൽ കൊറിയോ​ഗ്രഫി ചെയ്തത് ആർഡിഎക്സിലെ നീല നിലവെ സോങ്ങിന് വേണ്ടിയാണ്. പിന്നീട് ആവേശത്തിന് വേണ്ടി കൊറിയോ​ഗ്രഫി ചെയ്തു. ശേഷം പണിയിലും. മലയാളത്തിൽ നിന്നും അതിനുശേഷം നിരവധി ഓഫറുകൾ വന്നിരുന്നു. പക്ഷെ ഡേറ്റ് ഇഷ്യു കാരണം ചെയ്യാൻ പറ്റിയില്ല.

Sandy Master
Photo Credit: Sandy Master / Instagram

കത്തനാരാണ് മലയാളത്തിൽ ഇനി വരാനുള്ള എന്റെ മലയാള സിനിമ. നല്ലൊരു റോളാണ്. ഞാൻ ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് സാന്റി പറഞ്ഞു. മ്യൂസിക്കിന് അനുസരിച്ചാണ് ഞാൻ സ്റ്റെപ്പുകൾ ചിട്ടപ്പെടുത്തുന്നത്. മ്യൂസിക്ക് കേട്ട് കഴിയുമ്പോൾ തന്നെ മനസിലേക്ക് സ്റ്റെപ്പ്സ് വരും. മ്യൂസിക്ക് വളരെ നല്ലതാണെങ്കിൽ നമ്മൾ അറിയാതെ തന്നെ സ്റ്റെപ്പ്സ് കിട്ടും. ഏറ്റവും കൂടുതൽ സമയം എടുത്ത് സ്റ്റെപ്സ് ചിട്ടപ്പെടുത്തിയത് മോണിക്ക സോങ്ങിന് വേണ്ടിയാണ്.

രണ്ട്, മൂന്ന് ദിവസം എടുത്തു. സന്തോഷ് കുമാർ സാന്റി മാസ്റ്ററായ കഥയും നടൻ പങ്കുവെച്ചു. ആദ്യമായി ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന സമയം. അങ്ങോട്ട് പോയപ്പോൾ സന്തോഷ് കുമാറായിരുന്നു. തിരിച്ച് വന്നപ്പോൾ സാന്റിയായി. ഞാൻ തന്നെയാണ് എന്റെ പേര് സാന്റിയെന്ന് ആ യാത്രയ്ക്കിടയിൽ മാറ്റിയത്. ഫോറിനിൽ നിന്നും തിരികെ വരികയല്ലേ എന്തിനാണ് സന്തോഷ് കുമാർ ഇനി മുതൽ സാന്റിയാക്കി പേര് മാറ്റാമെന്ന് കരുതി.

ഡാൻസ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികൾക്ക് ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുത്താണ് സാന്റിയുടെ കരിയർ ആരംഭിക്കുന്നത്. ഇടയ്ക്ക് പാട്ട് സീനുകളിൽ ബാ​ഗ്രൗണ്ട് ഡാൻസറായും പ്രവർത്തിച്ചു. ബി​ഗ് ബോസ്‌ തമിഴ് സീസൺ ത്രീയിലെ റണ്ണറപ്പും ആയിരുന്നു. അതിനുശേഷം കരിയറിൽ ഉയർച്ച മാത്രമെ സാന്റിക്ക് ഉണ്ടായിട്ടുള്ളു. മിഡിൽ ക്ലാസ് കുടുംബാം​ഗമായ സാന്റിക്ക് ഇന്ന് കോടികളുടെ ആസ്തിയുണ്ട്.

More from Filmibeat

Read more about: tamil actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X