ഇത് ഫാമിലി ഹിറ്റ് തന്നെ! ലോനപ്പന്റെ മാമോദീസയുമായി ജയറാമും സംഘവുമെത്തി! ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ!
Recommended Video

കാത്തിരിപ്പിന് വിട നല്‍കി ലോനപ്പനും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് ജയറാം. വീണ്ടുമൊരു കുടുംബ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് അദ്ദേഹം. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലോനപ്പന്‍രെ മാമോദീസ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രത്യേക വൈഭവമുള്ള താരമാണ് താനെന്ന് ജയറാം നേരത്തെ തെളിയിച്ചതാണ്. ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ നാടന്‍ കഥാപാത്രവുമായി എത്തിയിരിക്കുകയാണ് താരം. ദിലീഷ് പോത്തന്‍, കനിഹ, ശാന്തികൃഷ്ണ, നിഷ സാരംഗ്, ഹരീഷ് കണാരന്‍, അന്ന രാജന്‍, നിയാസ് ബക്കര്‍ തുടങ്ങി വന്‍താരനിരയാണ് ലിയോ തദ്ദേവൂസ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.
ലോനപ്പനും അദ്ദേഹത്തിന്റെ സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ കഥയുമായാണ് ഇത്തവണ ജയറാം എത്തിയത്. ശാന്തി കൃഷ്ണ, നിഷ സാരംഗ്, ഇവ പവിത്രന്‍ ഇവരാണ് സഹോദരിമാരായി എത്തുന്നത്. ജയറാമിന്റെ സഹോദരി വേഷം ഏറ്റെടുക്കാന്‍ തുടക്കത്തില്‍ മടിച്ചിരുന്നുവെന്നും അഭിനയപ്രാധാന്യമുണ്ടെന്ന് മനസ്സിലായപ്പോഴാണ് ആ കഥാപാത്രത്തെ സ്വീകരിച്ചതെന്നും ശാന്തികൃഷ്ണ വ്യക്തമാക്കിയിരുന്നു. അവിവാഹിതരായ സഹോദരിമാരുള്ള ലോനപ്പന്റെ വീട്ടില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. പേരില്‍ത്തന്നെ വ്യത്യസ്തതയുള്ള സിനിമയുടെ പ്രേക്ഷക പ്രതികരണത്തെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ലോനപ്പന്‍മാരുണ്ടാവാം
ഗ്രാമീണ പശ്ചാലത്തലത്തിലൊരുക്കിയ സിനിമകളെ എന്നും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സിനിമയുമായാണ് ജയറാമിന്റെ ഇത്തവണത്തെ വരവ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചേരുവകളെല്ലാം സിനിമയിലുണ്ടെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. നമുക്കിടയിലെ ലോനപ്പന്‍മാരുടെ കഥയുമായാണ് ഇത്തവണ ജയറാം എത്തിയതെന്ന് പ്രേക്ഷകരും പറയുന്നു. റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശാന്തി കൃഷ്ണയുടെ വരവ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശാന്തികൃഷ്ണ. ജയറാമിന്റെ സഹോദരിയായാണ് താരം ഇത്തവണ എത്തിയിട്ടുള്ളത്. ഇടക്കാലത്ത് അമ്മ വേഷങ്ങളിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ഒരുകാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന താരത്തിന് രണ്ടാം വരവിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള സിനിമകളാണ് താരവും ലക്ഷ്യമാക്കുന്നത്. ഇത്തവണത്തെ വരവില്‍ നിരാശപ്പെടാനില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

നിഷ സാരംഗമുണ്ട്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നിഷ സാരംഗ്. സീരിയല്‍ വിരോധികള്‍ പോലും കുത്തിയിരുന്ന കാണുന്ന ഹാസ്യപരിപാടിയായ ഉപ്പും മുളകിലെ നീലുവായാണ് താരം നിറഞ്ഞുനില്‍ക്കുന്നത്. പരമ്പരകളില്‍ മാത്രമല്ല സിനിമയിലേക്കും താരമെത്തിയിരുന്നു. ജയരാമിന്റെ സഹോദരിയായാണ് ഇത്തവണ താരമെത്തുന്നത്. കായിക അധ്യാപികയായാണ് നിഷയുടെ വരവ്

സഹോദരിമാര്‍ക്കൊപ്പം ലോനപ്പന്‍
ചാമക്കുന്ന് എന്ന ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ലോനപ്പനും സഹോദരിമാരുമാണ് സിനിമയെ നയിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും രസകരമായ കാര്യങ്ങളുമൊക്കെയാണ് ചിത്രത്തെ നയിക്കുന്നത്.


Click it and Unblock the Notifications











