For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  By Lakshmi
  |

  പ്രണയം, വിവാഹം, വിവാഹമോചനം ഇവയ്‌ക്കൊന്നും ചലച്ചിത്രലോകത്ത് അധികം സമയം വേണ്ട. പ്രണയവും പ്രണയപരാജയവും വിവാഹവും വിവാഹമോചനവുമെല്ലാം മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്നത് സിനിമാലോകത്തെ പ്രത്യേകതയാണ്.

  കൊട്ടിഘോഷിച്ച് പ്രണയിച്ച് വിവാഹം ചെയ്ത് രണ്ടാമാസം രണ്ടുവഴിയ്ക്കുന്ന നടക്കുന്ന എത്രയോ താരങ്ങളെ നമ്മള്‍ കണ്ടിരിക്കുന്നു. സ്ത്രീയും പുരുഷനും സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാകുമ്പോഴാണ് ബന്ധങ്ങള്‍ വേഗത്തില്‍ ശിഥിലമാകുന്നതെന്നത് മറ്റൊരു സത്യം. എന്നാല്‍ അവര്‍ക്കിടയില്‍ തീര്‍ത്തും വ്യത്യസ്തരായവരുണ്ടെന്നകാര്യം തള്ളികളയാന്‍ കഴിയില്ല.

  ഇതാ സിനിമയിലെ ലോങ് ലാസ്റ്റിങ് ബന്ധങ്ങളില്‍ ചിലത്.

  അമിതാഭ്-ജയ

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  1973ലാണ് അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സന്‍സീര്‍ എന്ന ചിത്രത്തോടെ ജീവിതത്തിലും ഒന്നിയ്ക്കാന്‍ ഇവര്‍ തീരുമാനിയ്ക്കുകയായിരുന്നു. 2013 അവരുടെ വിവാഹജീവിതത്തിന്റെ നാല്‍പതാമത്തെ വര്‍ഷമാണ്.

  ധര്‍മ്മേന്ദ്ര-ഹേമമാലിനി

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  1970ലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. അന്ന് ധര്‍മേന്ദ്ര വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. എങ്കിലും 1980ല്‍ ഇവര്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുമുണ്ടായി.

  ഋഷി കപൂര്‍-നീതു സിങ്

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  ഓണ്‍സ്‌ക്രീനില്‍ത്തുടങ്ങിയ പ്രണയമാണ് ഇവരും ജീവിതത്തിലേയ്‌ക്കെത്തിച്ചത്. 1979ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷവും രണ്ടുപേരും സിനിമയില്‍ തുടരുകയും ചെയ്തു.

  അജയ്‌ദേവ്ഗണ്‍-കാജല്‍

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  അന്തര്‍മുഖനായ അജയ് 1999ല്‍ കാജലിനെ വിവാഹം ചെയ്തത് ബോളിവുഡിന് വലിയ അതിശയമുണ്ടാക്കിയ സംഭവമായിരുന്നു. ഇപ്പോഴും രണ്ടുപേരും പഴയ അതേ പ്രണയത്തോടെ ഒരുമിച്ചുജീവിയ്ക്കുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

  നാഗാര്‍ജ്ജുന-അമല

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  രണ്ടുപേരും സിനിമയില്‍ അവരവരുടേതായ സ്ഥാനങ്ങള്‍ കണ്ടെത്തിയവരായിരുന്നു. 1992ലാണ് ഇവര്‍ വിവാഹിതരായത്. നാഗാര്‍ജ്ജുനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇപ്പോള്‍ ഇരുപതുവര്‍ഷത്തോളമായി ഇവര്‍ ഒരുമിച്ചുതന്നെയുണ്ട്.

  മണിരത്‌നം-സുഹാസിനി

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  തമിഴ്‌സിനിമയിലെ മുന്‍നിരസംവിധായകനായ മണിരത്‌നവും സുഹാസിനിയും തമിഴകത്തെ മികച്ച ദമ്പതിമാരുടെ ഗണത്തില്‍പ്പെടുന്നവരാണ്. രണ്ടുപേരും ബഹുമുഖപ്രതിഭകള്‍. കലാപരമായ പാരമ്പര്യവുമായി സിനിമയില്‍ എത്തിയവര്‍. തന്റെ 33ആമത്തെ വയസ്സിലാണ് മണിരത്‌നം ആദ്യമായി സുഹാസിനിയെ കാണുന്നത്.

  അംബരീഷ്-സുമതല

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  അംബരീഷിനെ അത്ര പരിചയമുണ്ടാകില്ലെങ്കിലും സുമലതയെ മലയാളികള്‍ക്ക് മറക്കാനാകില്ല. അംബരീഷ് കന്നഡ ചലച്ചിത്രലോകത്തെയും രാഷ്ട്രീയത്തിലെയും താരമാണ്. പതിനെട്ടുവര്‍ഷമായി ഇവര്‍ ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട്.

  ജയറാം-പാര്‍വ്വതി

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  കേരളത്തില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ താരവിവാഹമായിരുന്നു ജയറാം-പാര്‍വ്വതി വിവാഹം. പാര്‍വ്വതിയുടെ കുടുംബത്തിന്റെ എതിര്‍പ്പിനിടെയായിരുന്നു വിവാഹം. സിനമയില്‍ ഇടയ്ക്ക് ജയറാമിന് തിളക്കം നഷ്ടപ്പെട്ടിരുന്നുവെങ്കിലും കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇതേവരെ വാര്‍ത്തയായിട്ടില്ല.

  ദിലീപ്-മഞ്ജു

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  ഇവരുടെ പ്രണയവും വിവാഹവുമെല്ലാം കേരളം ആഘോഷിച്ചിട്ടുണ്ട്. വിവാഹശേഷം മഞ്ജു അഭിനയം നിര്‍ത്തിയത് മലയാളികള്‍ക്ക് ഇതേവരെ ദഹിച്ചിട്ടില്ലെങ്കിലും ഇപ്പോഴും മഞ്ജുവും ദിലീപും ഒരുമിച്ചുതന്നെയാണ്. ഇടക്കിടെയുണ്ടാകുന്ന ഗോസിപ്പുകള്‍ ഒഴിച്ചാല്‍ മകള്‍ മീനാക്ഷിയ്‌ക്കൊപ്പം ഇരുവരും സന്തുഷ്ടരാണ്.

  ബിജുമേനോന്‍-സംയുക്ത

  പ്രണയം മങ്ങാത്ത താരവിവാഹങ്ങള്‍

  പ്രേക്ഷകരാണ് തങ്ങളെ പ്രണയികളാക്കിയതെന്ന് രണ്ടുപേരും ഇടക്കിടെ പറയാറുണ്ട്. എന്തായാലും ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നുവെന്ന തരത്തില്‍ ഒരു ഗോസിപ്പുപോലും ഉണ്ടായിട്ടില്ല.

  English summary
  Marriages and Dirvorces are not a new thing in filmdom, but some of our stars who married their loves still living together, .
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X