നിവിന്‍ പോളിയ്‌ക്കൊപ്പം നയന്‍താരയും! ടീസറിന് വേണ്ടി അജു വര്‍ഗീസിന്റെ പോസ്റ്റില്‍ പൊങ്കാല!

ഇക്കൊല്ലത്തെ ഓണം ലക്ഷ്യമാക്കി റിലീസിനൊരുങ്ങുന്നത് നിരവധി സിനിമകളാണ്. അതില്‍ നിവിന്‍ പോളിയുടെ സിനിമയും ഉണ്ട്. നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ് ഓണത്തിന് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നയന്‍താര നായികയായിട്ടെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അടുത്തിടെ ചിത്രത്തിലെ പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. അതിനൊപ്പം നയന്‍താരയുടെയും അജു വര്‍ഗീസിന്റെയുമെല്ലാം ഫോട്ടോസ് വന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള നിവിന്‍ പോളിയുടെ കിടിലന്‍ ചിത്രങ്ങളാണ് തരംഗമാവുന്നത്. എന്നാല്‍ സിനിമയില്‍ നിന്നും ഒരു ടീസര്‍ പോലും ഇറക്കാത്തതിന്റെ പരിഭവത്തിലാണ് ആരാധകര്‍. ഇതേ കാര്യം ചോദിച്ച് അജു വര്‍ഗീസിന്റെ പോസ്റ്റിന് താഴെ പൊങ്കാല ഇട്ട് കൊണ്ടിരിക്കുകയാണ് സിനിമാപ്രേമികള്‍.

 നിവിന്റെ പുതിയ ചിത്രം

ദിനേശനെ സ്വാഗതം ചെയ്യാന്‍ തയ്യാറായിക്കോളു എന്ന് പറഞ്ഞ് കൊണ്ട് നിവിന്‍ പോളി തന്നെ ലവ് ആക്ഷന്‍ ഡ്രാമയിലെ ചിത്രം പങ്കുവെച്ചിരുന്നു. ഈ ഓണത്തിന് സിനിമ എത്തുന്ന കാര്യവും താരം പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് മുന്നില്‍ ബുള്ളറ്റില്‍ നില്‍ക്കുന്ന നിവിനാണ് ചിത്രത്തിലുള്ളത്. നിവിന്റെ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നും ഒരു ടീസര്‍ എങ്കിലും തരുമോ എന്നാണ് പലരും കമന്റായി ചോദിച്ചിരിക്കുന്നത്.

നിവിന്റെ പുതിയ ചിത്രം

നിവിന്‍ മാത്രമല്ല അജു വര്‍ഗീസും ലവ് ആക്ഷന്‍ ഡ്രാമയില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. നിവിന്‍ പോളിയ്‌ക്കൊപ്പം നയന്‍താരയും ഈ ചിത്രത്തിലുണ്ട്. സ്വാമി ശരണം എന്ന ക്യാപ്ഷനോടെ എത്തിയ ഈ ഫോട്ടോയില്‍ നിവിന്‍ പോളി ശബരിമലയില്‍ പോയി വന്നതായിട്ടാണ് സൂചിപ്പിക്കുന്നത്. കറുത്ത നിറമുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. നിവിന്‍ പോസ്റ്റിന് താഴെ വന്നതിനെക്കാള്‍ ബഹളമാണ് അജു വര്‍ഗീസിന് കിട്ടികൊണ്ടിരിക്കുന്നത്. ഇയാള്‍ ഇതെന്തോന്ന്, ഒരു ടീസര്‍ അല്ലേ ചോദിച്ചത്. 5 സെന്റ് സ്ഥലം ഒന്നുമല്ലല്ലോ.. എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്.

നിവിന്റെ പുതിയ ചിത്രം

എന്നും വന്ന് അജു ഇടുന്ന പോസ്റ്റിന് താഴെ ഒരു ടീസര്‍ താ എന്ന് പറയലാണ് എന്റെ പണി. ഇങ്ങനെ പറയാതിരിക്കാന്‍ ആ ടീസര്‍ ഇങ്ങ് താ.. ചോദിച്ച് മടുത്തു. ടീസര്‍ തന്ന് കഴിഞ്ഞാല്‍ പിന്നെ ട്രെയിലറും പാട്ടുമെല്ലാം മെല്ലെ തന്നാല്‍ മതിയല്ലോ എന്നും ഒരു ആരാധകന്‍ വേദനയോടെ പറയുന്നു. ചിലര്‍ അജുവിനെ ഭീഷണിപ്പെടുത്തുമുണ്ട്. ടീസര്‍ പോലും തരാതെ പോവുകയാണെങ്കില്‍ അണ്ണനെ വീട്ടില്‍ കയറി തല്ലുമെന്നാണ് ചിലര്‍ പറയുന്നത്. എന്റെ പൊന്നണ്ണാ.... ചോദിച്ചു മടുത്തു. ഇനിയെങ്കിലും ടീസര്‍ തന്നൂടേ... എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

 നിവിന്റെ പുതിയ ചിത്രം

സാധാരണ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന ആളാണ് അജു വര്‍ഗീസ്. അതുപോലെ ട്രോളന്മാരെ മനസറിഞ്ഞ് സപ്പോര്‍ട്ട് ചെയ്യാറുമുണ്ട്. പക്ഷേ ഇത്രയും കാലമായി ആരാധകര്‍ ചോദിക്കുന്ന കാര്യത്തിന് മാത്രം ഉത്തരമില്ലെന്നാണ് എല്ലാവരും പരിഭവത്തോടെ പറയുന്നത്. എന്നാല്‍ ഉടന്‍ തന്നെ ടീസറോ ട്രെയിലറോ തരാം മകനേ എന്ന് അജു തന്നെ കമന്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ടീസറും ട്രെയിലറുമെല്ലാം പുറത്ത് വരുമെന്നാണ് കരുതുന്നത്.

Recommended Video

ബോക്‌സോഫീസ് കീഴടക്കാന്‍ നിവിന്‍ പോളി വരുന്നു
നിവിന്റെ പുതിയ ചിത്രം

ശ്രീനിവാസന്റെ ഹിറ്റ് സിനിമ വടക്കുനോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയും പാര്‍വ്വതി അവതരിപ്പിച്ച ശോഭ എന്ന കഥാപാത്രത്തെയും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. സാഗര്‍ എന്ന പേരിലുള്ള കഥാപാത്രമാണ് അജു അവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക. ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ബേസില്‍ ജോസഫ് എന്നീ താരങ്ങളും സിനിമയിലുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. മറ്റൊരു കാര്യം അജു വര്‍ഗീസാണ് നിര്‍മാണെന്നുള്ളതാണ്. ഫന്റാസ്റ്റിക് ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X