ഓണം റിലീസുകളില്‍ തരംഗമായി ലവ് ആക്ഷന്‍ ഡ്രാമ! നിവിന്‍ പോളി ചിത്രം മിന്നിച്ചു,ആദ്യ ദിന കളക്ഷന്‍ ഇങ്ങനെ

By Midhun Raj

നിവിന്‍ പോളിയുടെ ഓണം റിലീസ് ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. കേരളത്തിലെമ്പാടുമായി 200ലധികം തിയ്യേറ്ററുകളിലാണ് ലവ് ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്തിരുന്നത്. നിവിന്‍ പോളിക്കൊപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.

ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തെ

ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തെ ഓര്‍മ്മിപ്പിക്കുന്ന വിധം ദിനേശനും ശോഭയുമായിട്ടാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളില്‍ കുതിക്കുന്നത്.

റിലീസ് ദിനത്തില്‍

റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ അവസാനിച്ചപ്പോള്‍ തന്നെ സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നത്. ഫണ്‍ടാസ്റ്റിക്‌സ് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്. റൊമാന്റിക്ക് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ് ലവ് ആക്ഷന്‍ ഡ്രാമയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭത്തില്‍

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭത്തില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നിവിന്‍ പോളി ചിത്രത്തിന്റെ മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ വിവരമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.

റിലീസ് ദിനം കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍

റിലീസ് ദിനം കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി ലവ് ആക്ഷന്‍ ഡ്രാമ 7.57 ലക്ഷം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 88%ഒക്യൂപന്‍സിയോടെയാണ് ഈ നേട്ടം. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിരവധി ഹൗസ്ഫുള്‍ ഷോകള്‍ ചിത്രത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം തന്നെ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറാണ് ലവ് ആക്ഷന്‍ ഡ്രാമയെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.

ലവ് ആക്ഷന്‍ ഡ്രാമ പക്ക എന്റര്‍ടെയ്നര്‍

ലവ് ആക്ഷന്‍ ഡ്രാമ പക്ക എന്റര്‍ടെയ്നര്‍ ചിത്രം തന്നെയാണെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വന്നത്. ഓണത്തിനോടനുബന്ധിച്ച് പുറത്തിറങ്ങിയ സിനിമ ഫെസ്റ്റിവല്‍ എലമെന്റ്സ് ആവശ്യാനുസരണം ഉള്‍പ്പെടുത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. പഴയ നിവിന്‍ പോളി സ്റ്റൈല്‍ വീണ്ടും ലവ് ആക്ഷന്‍ ഡ്രാമയിലൂടെ കാണാനായെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നത്.

മുന്‍ ചിത്രങ്ങളിലേതു പോലെ

മുന്‍ ചിത്രങ്ങളിലേതു പോലെ ഇത്തവണയും നിവിന്‍ പോളിക്കൊപ്പം മുഴുനീള വേഷത്തിലാണ് അജു എത്തുന്നത്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നുണ്ട്. ഒപ്പം ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും സിനിമയില്‍ മികച്ചു നില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിവിന്‍പോളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുളള സിനിമ ആദ്യാവസാനം വരെ ദിനേശന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്.

Recommended Video

ലവ് ആക്ഷൻ ഡ്രാമ കാണേണ്ട സിനിമയോ? പ്രേക്ഷക പ്രതികരണം ഇങ്ങനെ | FilmiBeat Malayalam
ചെന്നൈയും സിനിമയുടെ പ്രധാന കഥാ പശ്ചാത്തലമാണ്

ചെന്നൈയും സിനിമയുടെ പ്രധാന കഥാ പശ്ചാത്തലമാണ്. നിവിന്‍ പോളി, നയന്‍സ് എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ സ്‌കോര്‍ ചെയ്യുന്നുണ്ടെന്നും അറിയുന്നു. ശ്രീനിവാസന്‍, ബിജു സോപാനം, മൊട്ട രാജേന്ദ്രന്‍, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ് സംഭാഷണങ്ങളും ഇടകലര്‍ത്തികൊണ്ടാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X