നിവിന്‍ പോളിയോട് പ്രതികാരം ചെയ്ത് അജു വര്‍ഗീസ്! നായകനെ പിന്നിലാക്കി മാസ് കാണിച്ചതിന് അടപടലം ട്രോള്‍
വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. സിനിമാ പശ്ചാതലത്തില്‍ നിന്ന് വന്നവര്‍ അല്ലെങ്കിലും അരങ്ങേറ്റ സിനിമ മുതല്‍ പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ട് സമ്മാനിച്ചത്. ഇപ്പോഴിതാ നിവിന്‍ പോളിയും അജു വര്‍ഗീസുമൊന്നിക്കുന്ന മറ്റൊരു സിനിമ കൂടി വരികയാണ്. വിനീത് ശ്രീനിവാസന് പകരം സഹോദരന്‍ ധ്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരങ്ങള്‍ വീണ്ടുമൊന്നിക്കുന്നത്.
നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലേക്ക് എത്തും. ഇതിനിടെ സിനിമയില്‍ നിന്നുള്ള പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇത്രയും കാലം നായകനായ നിവിന്‍ പോളിയ്ക്ക് പ്രധാന്യം കൊടുത്താണ് പോസ്റ്റര്‍ വന്നതെങ്കില്‍ ഇത്തവണ അജു വര്‍ഗീസാണ് ഗോളടിച്ചിരിക്കുന്നത്. ഇതിനെ ചുറ്റി പറ്റിയുള്ള ട്രോളുകളും വൈറലായി കൊണ്ടിരിക്കുകയാണ്.

പുതിയ പോസ്റ്ററുമായി അജു
ഇതായിരുന്നു എന്റെ മനസിലെ ഫസ്റ്റ് ലുക്ക്! എന്ന് പറഞ്ഞ് കൊണ്ടാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ ഫസ്റ്റ് ലുക്കുമായി അജു വര്‍ഗീസ് എത്തിയത്. സാധാരണ നായകനായ നിവിന്‍ മുന്നില്‍ നിന്ന് മാസ് കാണിക്കുമ്പോള്‍ കൂട്ടുകാരനായ അജു പിന്നില്‍ നില്‍ക്കുന്നതായിരുന്നു പതിവ്. ഇത്തവണ അത് തിരുത്തി നിവിന് മുന്നില്‍ മാസ് കാണിച്ച് നില്‍ക്കുകയാണ് അജു വര്‍ഗീസ്. കൈിലൊരു ബിയര്‍ കുപ്പി കറക്കി, കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് അജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുറത്ത് വന്ന പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് വൈറലായി. അജുവിന്റെ പ്രതികാരം കണ്ട് ട്രോളന്മാരും രംഗത്ത് എത്തിയിരിക്കുകയാണ്.

ലവ് ആക്ഷന്‍ ഡ്രാമ
ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. വടക്കുനോക്കി യന്ത്രം എന്ന ശ്രീനിവാസന്റെ ഹിറ്റ് സിനിമയിലെ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയും പാര്‍വ്വതി അവതരിപ്പിച്ച ശോഭ എന്ന കഥാപാത്രത്തെയും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. ദിനേശന്‍ എന്ന കഥാപാത്രത്തെ നിവിന്‍ അവതരിപ്പിക്കുമ്പോള്‍ സാഗര്‍ എന്ന പേരിലുള്ള കഥാപാത്രമാണ് അജു അവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക. ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ബേസില്‍ ജോസഫ് എന്നീ താരങ്ങളും സിനിമയിലുണ്ട്.

നിര്‍മാണം അജു വര്‍ഗീസ്
റോമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. ഫന്റാസ്റ്റിക് ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്. തന്റെ നിര്‍മാണത്തില്‍ വരുന്ന സിനിമ ആയതിനാല്‍ അജു പ്രതികാരം ചെയ്യുകയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇത്രയും കാലം നിവിന്‍ നായകനായി വിലസിയപ്പോള്‍ അജുവിനെ പിന്നിലാക്കി. ഇതെല്ലാം ഒറ്റ സിനിമയിലൂടെ മാറ്റി എടുക്കുമെന്ന് പറഞ്ഞ് ട്രോളന്മാര്‍ എത്തിയിരിക്കുകയാണ്.

ട്രോളന്മാര്‍ പിന്നാലെയുണ്ട്
സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്റര്‍ തരംഗമായതോടെയാണ് ആരാധകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പോസ്റ്റര്‍ കണ്ടതോടെ ഇതില്‍ ശരിക്കും ആരാ നടന്‍ എന്ന ചോദ്യം ഉയര്‍ന്നു.

ഞാനാണ് നിര്‍മാതാവ്
ഒരു നിര്‍മാതാവ് ആണെന്നുള്ളതിന്റെ എല്ലാ പവറും അജുവിനുണ്ട്. ഞാന്‍ പ്രൊഡ്യൂസര്‍ ആയതിനാല്‍ നായകനും എന്റെ പിറകില്‍ നിന്നാല്‍ മതിയെന്ന തീരുമാനത്തിലാണ് അജു.

ഒരു പോസ്റ്റര്‍ അപാരത
മുന്നില്‍ നടക്കാന്‍ തുടങ്ങിയ നിവിന്‍ പോളിയെ പിന്നിലാക്കി അജു. നായകന്‍ ഞാന്‍ അല്ലേ.. അപ്പോള്‍ മുമ്പില്‍ പോവേണ്ടത് ഞാനല്ലേ എന്ന നിവിന്റെ ചോദ്യത്തെ അജു തിരസ്‌കരിച്ചു. പൈസ മുടക്കി പടം ചെയ്യുന്നത് താനാണെ്‌നനും അത് കൊണ്ട് പ്രൊഡ്യൂസര്‍ മുന്നിലെന്ന് തീരുമാനിക്കുകയുമായിരുന്നു.

മരണമാസ് കൂട്ടുകെട്ട്
ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളി, നയന്‍താര കൂട്ടുകെട്ട് തകര്‍ക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് നിവിന്‍ പോളി, അജു വര്‍ഗീസ് കൂട്ടുകെട്ടിലെ വമ്പന്‍ തിരിച്ച് വരവിന് വേണ്ടിയാണ്.

കണ്ടീഷന്‍സ് ഉണ്ട്
നിവിന്റെ സിനിമയ്ക്ക് നിര്‍മാതാവ് ആകാമെന്ന് അജു പറഞ്ഞപ്പോള്‍ ഒരു കണ്ടീഷന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്താ ആ കണ്ടീഷന്‍ എന്ന ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ലെങ്കിലും സെക്കന്‍ഡ് ലുക്കിലൂടെ അത് വ്യക്തമാക്കിയിരിക്കുകയാണ്.

പേരിനോട് നീതി പുലര്‍ത്തി
ചിത്രത്തില്‍ ഇറങ്ങിയ രണ്ട് പോസ്റ്ററുകളും സിനിമയുടെ പേരിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്നു. ലവ്, ആക്ഷന്‍ കഴിഞ്ഞു. അടുത്ത പോസ്റ്റര്‍ ഡ്രാമയെ സംബന്ധിച്ചാവുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.
Recommended Video

ഓണം ദിനേശന്
ഇത്തവണത്തെ ഓണത്തിന് ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക് എത്തുകയാണ്.


Click it and Unblock the Notifications











