സ്നേഹം കിട്ടുമ്പോൾ ആരും മാറും, എനിക്ക് വേണ്ടത് മെച്വേർഡായ പങ്കാളിയെ; വിശാലുമായുള്ള വിവാഹം വൈകുന്നതിന് പിന്നിൽ!

തമിഴ് സിനിമാ മേഖലയിലെ ബാച്ചിലേഴ്സിൽ പ്രധാനിയായിരുന്നു നടൻ വിശാലിന്റേതായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നടി സായ് ധൻഷികയുമായുള്ള വിവാഹം ഉറപ്പിച്ചശേഷം പട്ടികയിൽ നിന്നും താരം പുറത്തായി. തമിഴകം കാത്തിരിക്കുന്ന വിവാഹമാണ് വിശാലിന്റെയും ധൻഷികയുടേയും. എൻ​ഗേജ്മെന്റ് കഴിഞ്ഞുവെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട അപ്ഡേഷനുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്തുകൊണ്ട് വിവാഹം വൈകുന്നുവെന്നതിന് മറുപടി നൽകുകയാണിപ്പോൾ ധൻഷിക.

നടികർ സംഘം ബിൽഡിങ് പണി പൂർത്തിയായശേഷമാകും വിവാഹം. അതിനാൽ വിവാഹ തിയ്യതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യൻ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ? ധൻഷിക ചോദിക്കുന്നു.

Sai Dhanshika Vishal

വിശാലുമായുള്ള പ്രണയകഥയും നടി വെളിപ്പെടുത്തി. ഞാൻ വന്നശേഷം വിശാൽ മാറിയോയെന്ന് ചോദിച്ചാൽ സ്നേഹം അല്ലേ എല്ലാവർക്കും വേണ്ടത്. എന്ത് വേണമെങ്കിലും സ്നേഹം കൊണ്ട് മാറ്റാം. ഞാനും അദ്ദേ​ഹവും വളരെ സെക്വേർഡായി ജീവിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. പ്രൈവസിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. പതിനഞ്ച് വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. നടികർ സംഘം മീറ്റിങുകൾക്ക് മുടങ്ങാതെ പോകാറുണ്ട്.

അദ്ദേഹത്തോടൊപ്പമായിരിക്കുമ്പോൾ വളരെ സേഫായ ഒരിടത്ത് നിൽക്കുന്ന ഫീലാണ്. റെസ്പെക്ട് തന്നാണ് പെരുമാറുന്നത്. സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായ തോന്നലാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. പ്രായം ഒരിക്കലും വിഷയമായിട്ടില്ല. രണ്ടുപേർക്കിടയിൽ അണ്ടർസ്റ്റാന്റിങ് ഉണ്ടായാൽ മതി.

അത് ഉണ്ടെങ്കിൽ ഒരാളെ നമുക്ക് സ്നേഹിക്കാൻ കഴിയും. പത്ത് വയസ് പ്രായ വ്യത്യാസം എന്നതൊന്നും വലിയ കാര്യമല്ല. ഞാൻ മെച്വേർഡായ ഒരാളാണ്. എനിക്ക് വേണ്ടതും മെച്വേർഡായ ഒരു പങ്കാളിയെയാണ്. അതിനാൽ തന്നെ പ്രായ വ്യത്യാസത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. അണ്ടർസ്റ്റാന്റിങും സ്നേഹവും ഉണ്ടായാൽ മതി. അത് ഞങ്ങൾക്കിടയിലുണ്ട്. വിശാൽ ജീവിതത്തിൽ വന്നശേഷം എന്നിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ദേഷ്യം കുറഞ്ഞു.

ശാന്ത സ്വഭാവം കൂടുതലായി ധൻഷിക പറഞ്ഞു. സിനിമയിൽ തനിക്ക് സുഹൃത്തുക്കളിലെന്നും നടി പറയുന്നു. ഇന്നത്തെ കാലത്ത് പിആർ ടീം അത്യാവശ്യ ഘടകമാണ്. പിആർ ഉണ്ടെങ്കിലും സിനിമ നന്നായാൽ മാത്രമെ ആളുകൾ സ്വീകരിക്കൂവെന്ന ഘടകം കൂടിയുണ്ട്. എങ്ങനെ ജനങ്ങളിലേക്ക് സിനിമ എത്തിക്കുന്നുവെന്നതും പ്രധാനപ്പെട്ടതാണ്.

Sai Dhanshika Vishal

പിആർ ഉപയോ​ഗിച്ച് മറ്റുള്ള താരങ്ങളെ അപകീർത്തിപെടുത്തിയാൽ മാത്രമെ ജനശ്രദ്ധ ലഭിക്കുകയുള്ളു എന്നതിനോട് എനിക്ക് യോജിപ്പില്ല. അതേ കുറിച്ച് വ്യക്തമായ അറിവും എനിക്കില്ല. മറ്റൊരാളെ അടിച്ചമർത്തിയശേഷം ഉയർന്ന് വരാൻ ശ്രമിക്കുന്നതും ഫാൻസിനെ സമ്പാദിക്കുന്നതും തെറ്റാണ്. അതിൽ തർക്കമില്ല. നടീ നടന്മാർക്കിടയിൽ അത്തരത്തിൽ ഒരു മത്സരമുണ്ടോയെന്നും സംശയമുണ്ട്. മറ്റുള്ളവർ വളരരുതെന്ന് ആ​ഗ്രഹിക്കുന്ന താരങ്ങളുണ്ട്.

അതിന്റെ പ്രഷർ ഒരു സമയത്ത് ഞാനും അനുഭവിച്ചിട്ടുണ്ട്. എല്ലാവർക്കും അവനവന്റെ ജോലിയും വളർച്ചയും തന്നെയാണ് മുഖ്യം. എന്നിരുന്നാലും മറ്റുള്ളവരേയും വളരാൻ അനുവദിച്ച് സ്വയം വളർന്ന് വരുന്നതാണ് നല്ലത്. നീയും വളരൂ ഒപ്പം ഞാനും മെച്ചപ്പെടാം എന്ന ചിന്ത എനിക്ക് ഒരു ഘട്ടത്തിലുണ്ടായിരുന്നു. അത് പ്രാവർത്തികമാക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു.

സിനിമാ മേഖലയിൽ എനിക്ക് സുഹൃത്തുക്കളില്ല. അസിസ്റ്റന്റ് ഡയറക്ടേഴ്സിൽ എല്ലാം സുഹൃത്തുക്കളുണ്ട്. പക്ഷെ അഭിനേതാക്കളിൽ ആരും സുഹൃത്തല്ല. അങ്ങനൊരു ബോണ്ടില്ല. നീയാണോ വലുത് ‍ഞാനാണോ വലുത് എന്ന പ്രശ്നം തന്നെയാകാം കാരണം എന്നും ധൻഷിക പറയുന്നു. കബാലിയിൽ അഭിനയിച്ചശേഷമാണ് ധൻഷികയ്ക്ക് കേരളത്തിലും സ്വീകാര്യത ലഭിച്ചത്.

More from Filmibeat

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X