»   » മതത്തെ അതിജീവിച്ച് ഒന്നായവര്‍

മതത്തെ അതിജീവിച്ച് ഒന്നായവര്‍

Posted By:
Subscribe to Filmibeat Malayalam

സിനിമാലോകത്ത് പ്രണയവിവാഹങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബോളിവുഡ് സനിമയോളം തന്നെ പഴക്കമുണ്ട് അവിടത്തെ റിയല്‍ ലൈഫ് പ്രണയങ്ങള്‍ക്കും. ചില പ്രണയബന്ധങ്ങള്‍ വിവാഹങ്ങളില്‍ കലാശിയ്ക്കുമ്പോള്‍ ചിലത് വാര്‍ത്തകളായും ഗോസിപ്പുകളായും ഇല്ലാതാവുകയാണ് ചെയ്യാറുള്ളത്.

പ്രണയം എന്നതിനൊപ്പം തന്നെ വരുന്നൊരു കാര്യമാണ് മതമെന്ന പ്രശ്‌നവും. മതം വില്ലനായതോടെ തകര്‍ന്ന ഒട്ടേറെ ബന്ധങ്ങളുണ്ട്. എന്നാല്‍ മതമെന്ന വില്ലനെ അതിജീവിച്ച് ഒന്നായവരും ചില്ലറയല്ല ബോളിവുഡില്‍. ഇതാ മതത്തെ അതിജീവിച്ചും മതം മാറിയും ഒന്നായ ചില ബോളിവുഡ് പ്രണയങ്ങള്‍.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയങ്ങളില്‍ ഒന്നായിരുന്നു ഇവരുടേത്. പ്രണയിക്കാനും വിവാഹം കഴിയ്ക്കാനും ഇരുവര്‍ക്കും പ്രണയം ഒരു തടസ്സമായില്ല.

മുസ്ലീമായ സെയ്ഫും ഹിന്ദുവായ കരീനയും മതം മാറാതെയാണ് വിവാഹിതരായത്. അവരവരുടെ കുടുംബങ്ങളുമായും ഈ ദമ്പതികള്‍ മികച്ച ബന്ധം പുലര്‍ത്തുന്നുണ്ട്.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

ബോളിവുഡിലെ ആഞ്ജലീന-ബ്രാഡ് പിറ്റ് എന്നാണ് ഷാരൂഖ്-ഗൗരി ജോഡിയെ വിശേഷിപ്പിക്കാറുള്ളത്. 1984ല്‍ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത ഇവര്‍ ഏറെ ബുദ്ധിമുട്ടിയാണ് പ്രണയം വിവാഹത്തിലെത്തിച്ചത്. പക്ഷേ വിവാഹത്തിനായി രണ്ടുപേരും മതംമാറിയിട്ടില്ല.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

ലഗാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അമീര്‍ കിരണുമായി പ്രണയത്തിലാവുന്നത്. പിന്നീട് 2008ല്‍ ചെറിയൊരു ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി. അമീറിന്റെ രണ്ടാം വിവാഹമാണിത്. കിരണും അമീറും രണ്ട് മതങ്ങളില്‍പ്പെട്ടവരാണ്.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

സഞ്ജയ് ദത്തിന്റെയും മന്യതയുടെയും മൂന്നാം വിവാഹമാണിത്. മുസ്ലീമായ മന്യതയില്‍ ദത്തിന് ഇരട്ടക്കുട്ടികള്‍ പിറന്നിട്ടുമുണ്ട്. മുംബൈയില്‍ വച്ച് ഹിന്ദു ആചാരപ്രകാരമാണ് ഇവര്‍ വിവാഹിതരായത്. മന്യതയുടെ യഥാര്‍ത്ഥ പേര് ദില്‍ഹാസ് ഷെയ്ഖ് എന്നാണ്.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

ട്രാഫിക് ലൈറ്റിന്റെ വെട്ടത്തിലാണ് താന്‍ സൂസനെ ആദ്യമായി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തതെന്ന് ഹൃത്വിക് വെളിപ്പെടുത്തിയിട്ടുണ്ട്. മുസ്ലീമായ സൂസന്നയെ സ്വന്തമാക്കാന്‍ ഹൃത്വിക്കിന് മതം ഒരു പ്രശ്‌നമായിരുന്നില്ല. ഹിന്ദു, മുസ്ലീം ആചാരപ്രകാരം രണ്ട് വട്ടം ഇവരുടെ വിവാഹം നടന്നിട്ടുണ്ട്.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

പ്രണയം വിലങ്ങുതടിയാകാത്ത മറ്റൊരു പ്രണയമായിരുന്നു അര്‍ബാസ് ഖാന്‍- മലൈക ബന്ധം.

പത്തുവര്‍ഷമായി ഒന്നിച്ച് ജീവിയ്ക്കുന്ന ഇവര്‍ രണ്ടുപേരും ഇപ്പോഴും സുദൃഢമായ പ്രണയത്തിനുടമകളാണ്.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

സിനിമാ സ്റ്റൈലില്‍ ഒളിച്ചോടിയാണ് സൊഹൈലും സമീയും പ്രണയസാഫല്യം നേടിയത്. സൊഹൈലിന്റെ

ചിത്രമായ പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ റിലീസ് ചെയ്ത ദിവസമായിരുന്നു ഇവരുടെ വിവാഹം. പഞ്ചാബി

ഹിന്ദു യുവതിയായ സീമയും മുസ്ലീമായ സൊഹൈലും തമ്മിലുള്ള വിവാഹം ആര്യസമാജത്തില്‍ വച്ച്

ഹൈന്ദവ രീതിയില്‍ ആദ്യം നടന്നു. പിന്നാലെ മുസ്ലീം ആചാരപ്രകാരമുള്ള നിക്കാഹും നടന്നു.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

മേം ഹൂ നാ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സംവിധായികയായ ഫറയും സീരീഷും പരിചയപ്പെടുന്നത്.

അധികം വൈകാതെ ഇവര്‍ വിവാഹിതരായി. സിരീഷിനെക്കാള്‍ ഏട്ട് വയസിന് മുതിര്‍ന്നതാണ് ഫറ.

രണ്ടുപേരും രണ്ട് മതത്തില്‍പ്പെട്ടവരാണ്.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

തങ്ങളുടെ ആദ്യ ചിത്രമായ തുജേ മേരി കസമിന്റെ സെറ്റില്‍ വച്ചാണ് റിതേഷും ജനീലിയയും ആദ്യമായി

കണ്ടത്. ആദ്യകാഴ്ചയില്‍ത്തന്നെ രണ്ടുപേരും പ്രണയത്തിലായി. പിന്നീട് 8 വര്‍ഷം കഴിഞ്ഞ് 2012ല്‍ ഇവര്‍

വിവാഹിതരുമായി. ജനീലിയ ആംഗ്ലോ ഇന്ത്യന്‍ യുവതിയാണ്. റിതേഷാകട്ടെ ഹിന്ദുവും.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

മദര്‍ ഇന്ത്യയെന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് സുനില്‍ ദത്തിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട് മയങ്ങിയതാണ്

നര്‍ഗീസ്. പിന്നീട് സുനിലിനെ വിവാഹം ചെയ്യാനായി ഇവര്‍ ഹിന്ദുമതം സ്വീകരിക്കുകയും നിര്‍മ്മല ദത്ത്

എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

ബംഗാളി ഹിന്ദു കുടുംബത്തില്‍ ജനിച്ച ഷര്‍മിള ക്രിക്കറ്റ് താരമായ മന്‍സൂര്‍ അലി ഖാനെ വിവാഹം

ചെയ്യാനായി മതം മാറുകയായിരുന്നു. മുസ്ലീമായ ഷര്‍മിള അയേഷ സുല്‍ത്താന്‍ ഖാന്‍ എന്ന് പേരുമാറ്റുകയും

ചെയ്തു. ഇപ്പോള്‍ ഇവരുടെ മകന്‍ സെയ്ഫ് അലി ഖാന്‍ ഹിന്ദുവായ കരീനയെ മതംമാറ്റാതെ വിവാഹം

ചെയ്തു.

പ്രണയത്തില്‍ എല്ലാം മറന്നവര്‍

ആദ്യഭാര്യയായ മനാര സിക്രി മരിച്ചതിന് ശേഷമാണ് നസീറുദ്ദീന്‍ ഷാ ഹിന്ദുവായ രത്‌ന പഥകിന്റെ വിവാഹം ചെയ്തത്.

English summary
Meet the new age celebrities of bollywood, for whom love is above religious and age boundaries,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam