ഭാര്യയും മക്കളുമുള്ളവരെ മതി! കാവ്യ മുതല്‍ നയന്‍താര വരെ വിവാഹിതരെ പ്രണയിച്ച താരസുന്ദരിമാര്‍ ഇവരാണ്
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാറുണ്ടെങ്കിലും അതുപോലെ ജീവിതത്തില്‍ പ്രവര്‍ത്തിച്ച ചില നടിമാരുണ്ട്. മുന്‍നിരയില്‍ നില്‍ക്കുന്ന താരസുന്ദരിമാര്‍ വിവാഹിതരായ ആളുകളുമായി പ്രണയത്തിലായ കഥകള്‍ മുന്‍പും പ്രചരിച്ചിട്ടുണ്ട്. പലരുടെയും ദാമ്പത്യ ജീവിതം പോലും തകര്‍ത്ത് കൊണ്ടായിരുന്നു ചില നടിമാര്‍ അവരുടെ പ്രണയവുമായി മുന്നോട്ട് പോയത്. അത്തരത്തില്‍ താരസുന്ദരിമാര്‍ക്ക് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള ചില കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടി നയന്‍താര. സൂപ്പര്‍താരമായി തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി ഇപ്പോള്‍ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്റെയും ഇരട്ടക്കുട്ടികളായ മക്കളുടെയും കൂടെ സന്തോഷത്തിലാണ്. എന്നാല്‍ വിഘ്‌നേശുമായി ഇഷ്ടത്തിലാവുന്നതിന് മുന്‍പ് നയന്‍താരയുടെ പ്രണയം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു.

നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്ന പ്രഭുദേവയുമായിട്ടാണ് നയന്‍താര അടുപ്പത്തിലായിരുന്നത്. ഇരുവരുടെയും പ്രണയത്തിനെതിരെ പ്രഭുദേവയുടെ ഭാര്യ രംഗത്ത് വരികയും അത് പ്രശ്‌നമാവുകയും ചെയ്തു. അങ്ങനെ ആ ബന്ധം നയന്‍താര അവസാനിപ്പിക്കുകയും കുറേ കാലം സിംഗിളായി ജീവിക്കുകയും ചെയ്തിരുന്നു.
വിവാഹിതനായ നടന്‍ ധനുഷിന്റെ പേരിനൊപ്പം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടിയാണ് ശ്രുതി ഹാസന്‍. ത്രീ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ശ്രുതിയും ധനുഷും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹം തനിക്കൊരു സുഹൃത്താണെന്നും നല്ലൊരു കലാകാരന്‍ എന്ന നിലയില്‍ ധനുഷിനെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞ് ശ്രുതി അഭ്യൂഹങ്ങള്‍ തള്ളി കളഞ്ഞിരുന്നു.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള നടിയാണ് രേഖ. നടന്‍ അമിതാഭ് ബച്ചനുമായി രേഖയ്ക്കുണ്ടായിരുന്ന അടുപ്പമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിട്ടുള്ളത്. നടി ജയ ബച്ചനെ വിവാഹം കഴിച്ച് രണ്ട് മക്കളുള്ള സമയത്താണ് രേഖയും അമിതാഭും ഇഷ്ടത്തിലാവുന്നത്. എങ്കിലും ആ ബന്ധം വളരെ പെട്ടെന്ന് അവസാനിച്ചു.
അന്തരിച്ച മുന്‍നടി ശ്രീദേവി ഒത്തിരി പേരെ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ നിര്‍മാതാവ് ബോണി കപൂറിനെയാണ് വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യയുമായി വേര്‍പിരിയുന്നതിന് മുന്‍പേ ബോണി ശ്രീദേവിയുമായി ഇഷ്ടത്തിലാവുകയായിരുന്നു. നടിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ബോണി ബന്ധം വേര്‍പ്പെടുത്തുന്നത്.

നടി വനിത വിജയകുമാര്‍ നിരന്തരം വാര്‍ത്തയില്‍ നിറഞ്ഞത് വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയാണ്. സംവിധായകന്‍ കൂടിയായ പീറ്റര്‍പോളിനെയാണ് നടി മൂന്നാമതും വിവാഹം കഴിക്കുന്നത്. ഭാര്യയും മക്കളുമുള്ള പീറ്റര്‍ വിവാഹമോചിതനാവുന്നതിന് മുന്‍പേ വനിതയെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികകാലം നീണ്ട് നിന്നില്ല.
ഉലകനായകന്‍ കമല്‍ ഹാസന്റെ ഭാര്യയായ വാണി ഗണപതി ഉള്ള സമയത്താണ് നടി സരിക കമലുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ ബന്ധത്തിലാവുകയും മകള്‍ ശ്രുതിയ്ക്ക് ജന്മം കൊടുക്കുകയും ചെയ്തിരുന്നു.
മലയാളത്തിലേക്ക് നോക്കുമ്പോള്‍ നടി കാവ്യ മാധവനാണ് ലിസ്റ്റിലുള്ളത്. നേരത്തെ വിവാഹിതനായ ദിലീപിനെയാണ് നടി വിവാഹം കഴിക്കുന്നത്. നടി മഞ്ജു വാര്യരും ദിലീപും തമ്മില്‍ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.


Click it and Unblock the Notifications