എന്നെയും മോളെയും കാത്തിരിക്കുന്നവര്‍! സിബിന്റെ ഫാമിലിക്കൊപ്പം ആര്യ! ഞങ്ങളെന്നും ഒന്നിച്ച് തന്നെ!

അഭിനേത്രിയും അവതാരകയുമായ ആര്യ സോഷ്യല്‍മീഡിയയിലും സജീവമാണ്. ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ചര്‍ച്ചയായത്. ആര്യവെമ്പാല എന്ന പേര് വീണത് ഷോയ്ക്ക് ശേഷമായിരുന്നു. ബഡായി ബംഗ്ലാവിലെപ്പോലെയാണ് ആര്യ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന് തെറ്റിദ്ധരിച്ചവരുടെ ധാരണ മാറിയത് ബിഗ് ബോസിന് ശേഷമായിരുന്നു. അത് പരിപാടിയിലെ ക്യാരക്ടര്‍ മാത്രമാണ്.

യഥാര്‍ത്ഥ ജീവിതത്തിലെ ആര്യ അങ്ങനെ അല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഇന്‍ഡസ്ട്രിയിലേക്ക് വന്നതും, പ്രണയവും, വിവാഹവും, വിവാഹമോചനവും, മകളുടെ ജനനവും, വീണ്ടും പ്രണയത്തിലായതിനെക്കുറിച്ചും എല്ലാം ആര്യ നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. ഇപ്പോള്‍ പ്രണയത്തിലാണെന്നും, വൈകാതെ വിവാഹമുണ്ടാവും എന്ന് ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു അന്ന് നേരിടേണ്ടി വന്നത്.

Arya Badai new post
Photo Credit: Arya Badai / Instagram

ജീവനായി കരുതിയ ആള്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്ന് വൈകിയാണ് മനസിലാക്കിയത്. തന്നോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് അത് തുറന്ന് പറയാമായിരുന്നു. തന്നെ അവഗണിച്ച്, കൃത്യമായി മറുപടി പോലും തരാതെയിരുന്നപ്പോഴായിരുന്നു ഇങ്ങനെയൊരു കാര്യമുള്ളതായി അറിഞ്ഞത്. അത്രയേറെ പ്രതീക്ഷയോടെ കൊണ്ടുനടന്ന ബന്ധമായിരുന്നതിനാല്‍ ബ്രേക്കപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് പാനിക് അറ്റാക്ക് വരെ വന്നിട്ടുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ പിന്തുണയിലൂടെയായിരുന്നു ജീവിതം തിരികെ പിടിച്ചത്. ബ്രേക്കപ്പിനെ അതിജീവിച്ചതിനെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു.

പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു സിബിനുമായുള്ള ബന്ധം ആര്യ പരസ്യമാക്കിയത്. ഒന്നിച്ച് ഷോയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ പ്രണയം അധികമാരും അറിഞ്ഞിരുന്നില്ല. എന്‍ഗേജ്‌മെന്റ് ചിത്രം പങ്കിട്ടായിരുന്നു ആര്യ സന്തോഷം പങ്കിട്ടത്. വിവാഹമോചിതനും, ഒരു കുട്ടിയുടെ പിതാവുമാണ് സിബിന്‍. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായിരുന്നു വിവാഹം നടന്നത്. ചടങ്ങുകളിലെല്ലാം തിളങ്ങി നിന്നത് മകളായ ഖുഷി ആയിരുന്നു. അവള്‍ക്ക് അറിയുന്ന, അവളെ മനസിലാക്കുന്നൊരാളായിരിക്കണം ഇനി ജീവിതത്തിലേക്ക് വരേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. സിബിനും മോളും നേരത്തെ തന്നെ നല്ല കൂട്ടായിരുന്നു. നിങ്ങള്‍ക്ക് ഒന്നിച്ചൂടേ മമ്മിയെന്ന് ഖുഷി തന്നെ ചോദിച്ചിരുന്നതായും ആര്യ പറഞ്ഞിരുന്നു.

സിബിനും ആര്യയും പിരിഞ്ഞോയെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയത്. പോസ്റ്റുകളിലൊന്നും സിബിന്‍ കൂടെയില്ലല്ലോ, ഈ ബന്ധവും പിരിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെയായി സംശയങ്ങള്‍ക്ക് വ്യക്തത നല്‍കിയിരിക്കുകയാണ്. ദ ബെഞ്ചമിന്‍സ്. എന്നെയും, ഖുഷിയേയും കാത്തിരിക്കുന്നവരില്‍ ഇവരുമുണ്ട്. മനോഹരമായ സ്‌നേഹത്തിലൂടെ ഞങ്ങളുടെ ലോകത്തെ സുന്ദരമാക്കുന്നവര്‍. എന്റെ ഫാമിലി എന്നായിരുന്നു ക്യാപ്ഷന്‍. സിബിന്റെ മാതാപിതാക്കളും, സഹോദരനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങളായുള്ള സൗഹൃദമായിരുന്നു ആര്യയും സിബിനും. ആദ്യം കണ്ടത് എക്‌സ്പാര്‍ട്‌നേഴ്‌സിന്റെ കൂടെയായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയൊക്കെ ഞങ്ങളിപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. അന്നൊരു ഹായ് ഒക്കെ പറഞ്ഞ് പിരിഞ്ഞവരാണ്. എപ്പോഴാണ് പ്രണയത്തിലായത് എന്നതിന് കൃത്യമായ മറുപടിയില്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുന്നവരാണ് ഞങ്ങള്‍. അങ്ങനെയിരിക്കെയാണ് നാല്‍പത് വയസായിട്ടും ഒന്നും നടക്കുന്നില്ലെങ്കില്‍ നമുക്ക് വിവാഹിതരാവാം എന്ന് പറഞ്ഞതെന്നായിരുന്നു വിവാഹ ശേഷമുള്ള അഭിമുഖത്തില്‍ സിബിന്‍ പറഞ്ഞത്. നമ്മള്‍ രണ്ടുപേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്, പരസ്പരം അറിയുന്നവരുമാണ്, നമുക്ക് കല്യാണം കഴിച്ചാലോ എന്ന ചോദ്യത്തിന് ആര്യ അപ്പോള്‍ തന്നെ യെസ് തന്നു എന്നും സിബിന്‍ തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X