»   » നായികയുടെ കണ്ണില്‍ നോക്കി പ്രണയ രംഗം അഭിനയിക്കാന്‍ ഇവരില്‍ ആരാണ് കേമന്‍ ??

നായികയുടെ കണ്ണില്‍ നോക്കി പ്രണയ രംഗം അഭിനയിക്കാന്‍ ഇവരില്‍ ആരാണ് കേമന്‍ ??

Posted By: Rohini
Subscribe to Filmibeat Malayalam

ആക്ഷന്‍ രംഗങ്ങളും കിടു കിടാ വിറപ്പിയ്ക്കുന്ന ഡയലോഗുകളും പറയാന്‍ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന പൗരുഷം വേണം. പ്രണയ രംഗത്ത് അഭിനയിക്കുമ്പോള്‍ ഈ പൗരുഷത്തോടൊപ്പം തന്നെ ആല്പം വാത്സല്യം തോന്നുന്ന ശൃംഗാരം കൂടയുണ്ടെങ്കില്‍ അസ്സലായി. നായികയുടെ കണ്ണില്‍ നോക്കി പ്രണയ രംഗങ്ങള്‍ അഭിനയിക്കാന്‍ മലയാള സിനിമയില്‍ ആരാണ് കേമന്‍?

ഇരുവറില്‍ മമ്മൂട്ടി പിന്മാറിയ വേഷത്തിന് വേണ്ടി ശ്രമിച്ച പ്രമുഖ തമിഴ് നടന്‍, പക്ഷെ കിട്ടിയില്ല!!

നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ മുതല്‍ ഇങ്ങോട്ടുള്ള നായകന്മാരുടെ കണക്കെടുക്കുമ്പോള്‍ അതില്‍ ഒരാളെ ചൂണ്ടി കാണിയ്ക്കുക പ്രയാസം. സായി പല്ലവിയോട് പ്രേമം എന്ന ചിത്രത്തിലെ റൊമാന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുന്നില്‍ നിവിന്‍ പോളി നില്‍ക്കുന്നത് കൊണ്ടാണ് അത്ര ഭംഗിയായി എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത് എന്നായിരുന്നു നടിയുടെ മറുപടി. നോക്കാം മലയാളത്തിലെ റൊമാന്റിക് നായകന്മാരെ

പ്രേം നസീര്‍

നിത്യ ഹരിത നായകന്റെ പേര് കേട്ടാലേ നായികമാര്‍ പ്രേമിച്ചു പോകും. ഒരു കാലത്തിന്റെ പ്രണയമാണ് പ്രേമം നസീറിലൂടെ മലയാള സിനിമ കണ്ടത്.

മോഹന്‍ലാല്‍

ലാസ്യം കലര്‍ന്ന പ്രണയ രംഗങ്ങള്‍ വളരെ അനായാസം അഭിനയിച്ചു ഫലിപ്പിയ്ക്കുന്ന നായകനാണ് മോഹന്‍ലാല്‍. സാഹചര്യം ഏതാണെങ്കിലും മോഹന്‍ലാല്‍ പ്രണയ രംഗത്ത് അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് അതുകൊണ്ടാണ്

റഹ്മാന്‍

എണ്‍പതുകളിലും തൊണ്ണൂറുകളിലും സെന്‍സേഷണലായ റൊമാന്റിക് ഹീറോ ആണ് റഹ്മാന്‍. ആ കാലത്ത് റഹ്മാന്റെ നോട്ടത്തിലും ചിരിയിലും വീണുപോയ നായികമാരും ആരാധികമാരും ഏറെയാണ്.

ശങ്കര്‍

എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ആണ് ശങ്കര്‍. പ്രണയ നായകനായി മലയാളി മനസ്സില്‍ സ്ഥാനം നേടിയ ശങ്കറിന് ഇടയ്‌ക്കെപ്പോഴോ അവസരങ്ങള്‍ കൈവിട്ടു പോയി.

കുഞ്ചാക്കോ ബോബന്‍

മലയാളത്തിന്റെ ചോക്ലേറ്റ് ബോയി ഇമേജ് മാറ്റിയെടുക്കാന്‍ ചാക്കോച്ചന് ഏറെ പാട് പെടേണ്ടി വന്നു. അനിയത്തിപ്രാവും, നിറവും പ്രിയവുമൊക്കെ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിയ്ക്കുന്നത് കുഞ്ചാക്കോ ബോബന്റെ റൊമാന്‍സ് കാണാന്‍ വേണ്ടിയാണ്.

ഫഹദ് ഫാസില്‍

കണ്ണ് കൊണ്ടാണ് ഫഹദ് റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും എന്നീ ചിത്രങ്ങള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

ദുല്‍ഖര്‍ സല്‍മാന്‍

നോട്ടം കൊണ്ട് തന്നെ ആരാധികമാരെ വീഴ്ത്താനുള്ള കഴിവ് ദുല്‍ഖര്‍ സല്‍മാനുണ്ട്. ഓ കാതല്‍ കണ്‍മണി എന്ന ചിത്രം അതിന് ഒടുവിലത്തെ ഉദാഹരണം.

നിവിന്‍ പോളി

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ തന്നെ നിവിന്‍ പോളി പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ചു. പ്രണയത്തിന്റെ മാനറിസങ്ങളെല്ലാം അറിഞ്ഞ അഭിനയമായിരുന്നു പ്രേമം എന്ന ചിത്രത്തില്‍ താരം കാഴ്ചവച്ചത്.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Mollywood has not had many such actors who have excelled in doing romantic roles. But, there have been a few actors who fitted the bill perfectly. Take a look at 8 such Malayalam actors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam