For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതിനും ഒരു മനസ് വേണം, കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'; അപ്പച്ചിയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സഫലമാക്കി അഹാന!

  |

  ലോക്ക്ഡൗൺ കാലത്താണ് എല്ലാവരേയും പോലെ നടി അഹാന കൃഷ്ണയും യുട്യൂബ് ചാനൽ ആരംഭിച്ചത്. സ്വന്തമായി നല്ല കണ്ടന്റുകൾ കണ്ടെത്തി അഹാന തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. താരപുത്രിയായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതയായി മാറിയത്.

  ഹിറ്റ് സംവിധായകനൊപ്പം തന്നെ നായികയായി അരങ്ങേറാൻ അഹാനയ്ക്ക് സാധിച്ചു. സിനിമ പക്ഷെ വലിയ വിജയമായില്ലെങ്കിലും അഹാനയുടെ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.

  Also Read: 'കുടുംബത്തോടൊപ്പം കുറച്ച് സമയമെങ്കിലും ചിലവഴിക്കണമെന്നത് എനിക്ക് നിർബന്ധമാണ്'; സീരിയൽ താരം സ്വപ്‌ന ട്രീസ!

  പ്രശസ്ത സിനിമ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സിനിമയിലേക്ക് എത്തിയത് അച്ഛന്റെ ലേബലിൽ അല്ലായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വർഷങ്ങൾക്കപ്പുറം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയത്തി റോളിൽ അഹാന അഭിനയിച്ചു.

  ആ സിനിമ വലിയ വിജയമാവുകയും ചെയ്തിരുന്നു. ഒപ്പം അഹാനയുടെ കഥാപാത്രവും. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സിനിമയ്ക്ക് ശേഷമാണ് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അഹാനയെ തേടി വരാൻ തുടങ്ങിയത്.

  Also Read: 'ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?'; ആരാധകർക്ക് ഉത്തരം നൽകി സീരിയൽ താരം രേഷ്മ!

  ലൂക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിൽ അഹാന നായികയായി തിളങ്ങി. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയുടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം. പത്തൊമ്പതാമത്തെ വയസിലായിരുന്നു അഹാന ഞാൻ സ്റ്റീവ് ലോപ്പസ് സിനിമ ചെയ്തത്.

  പിടികിട്ടാപ്പുള്ളിയാണ് അവസാനമായി റിലീസ് ചെയ്ത അഹാന കൃഷ്ണ സിനിമ. നാൻസി റാണി, അടി എന്നീ സിനിമകൾ അഹാനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു വൈറൽ താരമാണ് അഹാനയും കുടുംബവും. എല്ലാവരും ഒരുമിച്ചും ഒറ്റയ്ക്കും റീൽസ് വീഡിയോസും യുട്യൂബ് വീഡിയോകളും പങ്കുവെക്കാറുണ്ട്.

  അഭിനയത്തിന് പുറമെ നൃത്തവും പാട്ടും മോഡലിങുമെല്ലാം അഹാനയ്ക്ക് വശമുണ്ട്. തുടക്കകാലത്തിൽ വളരെ അധികം സൈബർ ബുള്ളിയിങ് നേരിട്ടൊരു നടി കൂടിയായിരുന്നു അഹാന. പക്ഷെ അതിലൊന്നും തളർന്ന് പോകാതെ അഹാന സൈബർ ആങ്ങളമാർക്ക് തക്കതായ മറുപടി നൽകി ചെറുത്ത് നിന്നു.

  മൂന്ന് സഹോ​ദരിമാരാണ് അഹാനയ്ക്കുള്ളത്. അഹാനയുടെ അനിയത്തിമാരായ ഇഷാനിയും ഹൻസികയും നേരത്തെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇഷാനി മമ്മൂട്ടി ചിത്രം വണ്ണിലാണ് ഒരു സുപ്രധാന വേഷത്തിലെത്തിയത്. അഹാന നായികയായ ലൂക്കയിലാണ് താരത്തിന്റെ ഏറ്റവും ഇളയ സഹോദരി ഹൻസിക ബാലതാരമായി എത്തിയത്.

  ഇപ്പോഴിത അഹാന പങ്കുവെച്ചൊരു യുട്യൂബ് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തന്റെ അപ്പച്ചിയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സഫലമാക്കി കൊടുത്തതിന്റെ സന്തോഷമാണ് വീഡിയോയിലൂടെ അഹാന പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങളായി അഹാനയ്ക്കും കുടുംബത്തിനും ഒപ്പമാണ് താരത്തിന്റെ അപ്പച്ചി താമസിക്കുന്നത്.

  മുമ്പും പലതവണ അഹാനയുടെ വീഡിയോകളിൽ അപ്പച്ചി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അപ്പച്ചിക്ക് വർഷങ്ങളായുള്ള ആ​ഗ്രഹമാണ് വിമാനത്തിൽ കയറണമെന്നതെന്നും അത് താൻ അടുത്തിടെയാണ് മനസിലാക്കിയതെന്നും ആ ആ​ഗ്രഹം സഫലീകരിക്കാൻ ഇഷാനിക്കും അപ്പച്ചിക്കുമൊപ്പം ചെന്നൈയ്ക്ക് വിമാന യാത്ര പോയതിന്റേയും വ്ലോ​ഗാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

  ചെന്നൈയിൽ അപ്പച്ചി ഏറെനാൾ താമസിച്ചിട്ടുള്ള വ്യക്തിയായതിനാൽ ചെന്നൈയിൽ കുറച്ച് ദിവസം ചിലവഴിക്കുമെന്നും അഹാന വീഡിയോയിൽ പറയുന്നുണ്ട്.

  Recommended Video

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  അതിയായ സന്തോഷത്തോടെ അപ്പച്ചി വിമാനയാത്ര ആസ്വദിക്കുന്നതും അഹാന ഓരോ കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. നിങ്ങൾ ഒപ്പമുള്ളതിനാൽ യാത്ര ചെയ്യാൻ ഭയം തോന്നുന്നില്ലെന്നും അപ്പച്ചി അഹാനയോടും സഹോദരി ഇഷാനിയോടും പറയുന്നതും വീഡിയോയിൽ കാണാം.

  വീട്ടിലുള്ള വയസായവരുടെ ആ​ഗ്രഹങ്ങൾ മനസിലാക്കി സാധിച്ച് കൊടുക്കുന്ന അഹാനയെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. 'കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി, വീഡിയോ ആരംഭിച്ചപ്പോൾ വിടർന്ന പുഞ്ചിരി അവസാനം വരെ നിന്നു' എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിച്ചിരിക്കുന്നത്.

  Read more about: ahaana krishna
  English summary
  luca actress Ahaana krishna fulfilled Appachi wish for years, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X