For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു, ഷോപ്പിംഗ് അനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണൻ കുമാറിന്റേത്. അച്ഛന് പിന്നാലെ മക്കളും സിനിമയിലേയ്ക്ക് ചുവട് വെച്ചിട്ടുണ്ട്. ആദ്യം മൂത്ത മകൾ അഹാനയായിരുന്നു സിനിമയിൽ എത്തിയത്. 2014ൽ പുറത്ത് ഇറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വാരിവലിച്ച സിനിമ ചെയ്യാത്ത അഹാന, അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

  സാന്ത്വനം; ശിവനോട് മനസ് തുറന്ന് സാവിത്രി, അമ്മായിയും മരുമകനും ഒന്നായി, ജയന്തിയ്ക്ക് മുന്നറിയിപ്പ്

  അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാൻസിക എന്നിവരും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ലൂക്കയിൽ അഹാന ചെയ്ത നീഹരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയിൽ എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ താരത്തിനുണ്ട്. യൂട്യൂബിൽ പങ്കുവെയ്ക്കുന്ന വീഡിയോയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

  വിവാഹ മോചനത്തിന് പിന്നാലെ സാമന്തയെ പുകഴ്ത്തി രാം ചരൺ, സ്നേഹം പങ്കുവെച്ച് സാം

  കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. നല്ല കണ്ടന്‌റുകളുമായിട്ടാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വീഡിയോകളെല്ലാ തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് അഹാന പങ്കുവെച്ച ഒരു കുറിപ്പാണ് അമ്മ സിന്ധുവിനോടൊപ്പമുള്ള ഒരു രസകരമായ ഷോപ്പിംഗ് അനുഭവമാണ് പങ്കുവെയ്ക്കുന്നത്. ഫ്രീക്ക് കണ്ണാടിയും ധരിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

  അഹാനയുട വാക്കുകൾ ഇങ്ങനെ...'' ആദ്യം ഞങ്ങള്‍ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത്. നടിയുടെ കുറിപ്പിനോടൊപ്പം രസകരമായ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലവായിട്ടുണ്ട്. നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.അഹാനയ്ക്കൊപ്പം യാത്രകളിൽ ഒപ്പം പോകാറുള്ളത് അമ്മ സിന്ധുവാണ്,

  സോഷ്യല്‍ മീഡിയയിലൂടെ തന്റെ യാത്രാവിശേഷങ്ങള്‍ പങ്കിട്ടും അഹാന സജീവമാണ്. അടുത്തിടെ കാശ്മീരിലേക്ക് നടത്തിയ അവധിക്കാലയാത്രയുടെ വിശേഷങ്ങളും അഹാന പങ്കുവച്ചിരുന്നു. ഒരു സൂപ്പർസ്റ്റാറിനെ പോലെ ആദ്യക്കാഴ്ചയിൽ തന്നെ കാശ്മീർ തന്റെ ഹൃദയം കവർന്നു എന്നാണ് അഹാന കുറിച്ചത്. "ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കും." ഭൂമിയിലെ പറുദീസയിലൊരു മഞ്ഞുകാലമെന്നാണ് അഹാന കാശ്മീർ യാത്രയെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത കാശ്മീരി വേഷത്തിലുള്ള ചിത്രങ്ങളും അഹാന ഷെയർ ചെയ്തിട്ടുണ്ട്.

  Recommended Video

  'Are You BJP?': Ahaana Krishna reply goes viral on social media | FilmiBeat Malayalam

  കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധു പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം വാചാലയായി സിന്ധു എത്താറുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് കൃഷ്ണകുമാറും സിന്ധുവും. പഠനത്തിലും കലാരംഗത്തുമെല്ലാമായി തിളങ്ങിയ മക്കള്‍ക്ക് എല്ലാ കാര്യത്തിലും തീരുമാനമെടുക്കാനുള്ള സ്വാന്ത്ര്യം നല്‍കുന്നവരാണ് ഇരുവരും. യൂട്യൂബ് ചാനലുമായും സജീവമാണ് സിന്ധു കൃഷ്ണ.

  Read more about: ahaana krishna
  English summary
  Luca Actress Ahaana Krishna Shares Her Funny Shopping Incident With Mother Sindhu Krishna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X