twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലിയും ടൊവിനോയും കട്ടയ്ക്ക് നിന്നു! ഒരേ ദിവസം രണ്ട് സിനിമകള്‍,രണ്ടും ബോക്‌സോഫീസില്‍ മിന്നിച്ചു

    |

    മലയാളയ്ക്ക് രാശിയുള്ള വര്‍ഷമായി മാറിയിരിക്കുകയാണ് 2019. ഇക്കൊല്ലം നൂറും ഇരുന്നൂറും കോടി ചിത്രങ്ങള്‍ പിറന്നു എന്നത് മാത്രമല്ല റിലീസിനെത്തുന്ന ഓരോ സിനിമകളും നല്ല അഭിപ്രായങ്ങളാണ് നേടി കൊണ്ടിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നാല് സിനിമകളും സൂപ്പര്‍ ഹിറ്റായി മാറി. യുവതാരങ്ങളില്‍ അത്ഭുതപ്പെടുത്തുന്നത് ടൊവിനോ തോമസും ആസിഫ് അലിയുമാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച രണ്ട് സിനിമകളും ഹിറ്റായിരുന്നു.

    ഇപ്പോഴിതാ ആസിഫിന്റെയും ടൊവിനോയും സിനിമകള്‍ ഒരേ ദിവസം റിലീസിനെത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ ഇരുസിനിമകള്‍ക്കും നല്ല പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇത് ബോക്‌സോഫീസിലും നല്ല കളക്ഷന്‍ സ്വന്തമാക്കാന്‍ കാരണമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യദിന കളക്ഷന്‍ വിവരങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമല്ലെങ്കിലും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ റിപ്പോര്‍ട്ട് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്.

     ടൊവിനോയുടെ ലൂക്ക

    ടൊവിനോയുടെ ലൂക്ക

    ഈ വര്‍ഷം റിലീസിനെത്തുന്ന ടൊവിനോയുടെ അഞ്ചാമത്തെ സിനിമയാണ് ലൂക്ക. റിലീസിന് മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ചിത്രത്തെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിച്ചു. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഹാന കൃഷ്ണയായിരുന്നു നായിക. ഒരു പ്രണയ ചിത്രമായി ഒരുക്കിയ ലൂക്ക യ്ക്ക് സംവിധായകന്‍ അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. നിധിന്‍ ജോര്‍ജ്, രാജേഷ് ശര്‍മ്മ, വിനീത കോശി, ഷാലു റഹീം എന്നിവരാണ് മറ്റ് താരങ്ങള്‍. റിലീസ് ദിവസം ലഭിച്ച പ്രേക്ഷക പ്രശംസ സിനിമയുടെ മുന്നോട്ടുള്ള യാത്രയില്‍ വലിയ കരുത്ത് പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

    ആദ്യദിന കളക്ഷന്‍

    ആദ്യദിന കളക്ഷന്‍

    കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ ടൊവിനോയുടെ മറ്റൊരു സിനിമ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ലൂക്ക റിലീസ് ചെയ്യുന്നത്. രണ്ട് സിനിമകളും ഒരുപോലെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യദിനം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ പതിനേഴ് ഷോ ആയിരുന്നു ലൂക്കയ്ക്ക് ലഭിച്ചത്. അതില്‍ നിന്നും 4.63 ലക്ഷം തുകയാണ് നേടിയത്. 66.93 ശതമാനം ഓക്യൂപന്‍സിയോട് കൂടിയാണ് ലൂക്കയുടെ ഈ നേട്ടം. ഒട്ടും മോശമില്ലാത്ത തുകയാണിത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ നേടിയെടുക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

    കക്ഷി അമ്മിണിപ്പിള്ള

    കക്ഷി അമ്മിണിപ്പിള്ള

    ആസിഫ് അലിയുടേതായി റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ദിനീജിത്ത് അയ്യതന്‍ സംവിധാനം ചെയ്ത കോമഡി ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. അഹമ്മദ്, സിദ്ദിഖ്, ബേസില്‍ ജോസഫ്, വിജയരാഘവന്‍, മാമുക്കോയ എന്നിവരാണ് മറ്റ് താരങ്ങള്‍. അശ്വതി മനോഹരന്‍, ഫറ ഷിബിലയുമാണ് നായികമാര്‍. ലൂക്കയ്‌ക്കൊപ്പം തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്കും പോസീറ്റിവ് റിവ്യൂ ആണ് ലഭിച്ചിരിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ പതിനാറ് ഷോ ആണ് റിലീസ് ദിവസം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്നും 43 ശതമാനം ഓക്യൂപന്‍സിയോടെ 2.33 ലക്ഷമാണ് നേടിയിരിക്കുന്നത്.

    രണ്ട് പേരും ഒന്നിച്ചെത്തിയപ്പോള്‍

    രണ്ട് പേരും ഒന്നിച്ചെത്തിയപ്പോള്‍

    വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി ഈ വര്‍ഷമെത്തിയ ആദ്യചിത്രം. ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിന്നാലെ ഉയരെ എത്തി. പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ഉയരെ യില്‍ നായകന്മാരായി ടൊവിനോയും ആസിഫ് അലിയും അഭിനയിച്ചിരുന്നു. ഉയരെയ്ക്ക് പിന്നാലെ വൈറസ് എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടുമൊന്നിച്ചു. നിപ്പയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ കോഴിക്കോട് കളക്ടറാിട്ടായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. വിഷ്ണു എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അവതരിപ്പിച്ചത്. രണ്ട് പേരുടെയും കഥാപാത്രങ്ങള്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

    English summary
    Luca and Kakshi: Amminippilla First Day Collection Update
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X